വരാനിരിക്കുന്നത്  ചാഞ്ചാട്ടം നിറഞ്ഞ ആഴ്ച? കാളകളുടെ അടുത്ത നീക്കം ഇങ്ങനെ  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
https-marketfeed-com-read-en-volatile-week-ahead-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Larsen & Toubro: ഹരിത ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം പ്രവർത്തിക്കാൻ അടുത്ത 3-4 വർഷത്തിനുള്ളിൽ $2.5 ബില്യൺ വരെ നിക്ഷേപിക്കാൻ പദ്ധതിയിട്ട് കമ്പനി.

One97 Communications:
മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖർ ശർമ്മയെ വീണ്ടും നിയമിക്കുന്നതിന് കമ്പനി അംഗീകാരം നൽകി.

JSW Steel: ഇന്ത്യയിൽ സ്ക്രാപ്പ് ഷ്രെഡിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി നാഷണൽ സ്റ്റീൽ ഹോൾഡിംഗുമായി (NSHL) 50-50 സംയുക്ത സംരംഭ കരാറിൽ കമ്പനി ഒപ്പുവച്ചു.

Brigade Enterprises: ഒന്നാം പാദത്തിൽ മെച്ചപ്പെട്ട ഭവന ആവശ്യകതയെത്തുടർന്ന് കമ്പനിയുടെ വിൽപ്പന ബുക്കിംഗ് പ്രതിവർഷം 70 ശതമാനം ഉയർന്ന് 813.9 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഫ്ലാറ്റായി 17975ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ബെയറിഷായി കാണപ്പെട്ടു. താഴേക്ക് വീണ സൂചിക നഷ്ടത്തിലേക്ക് കൂപ്പുകത്തി.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 198 പോയിന്റുകൾക്ക് താഴെയായി 17758 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 39745 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ലാഭമെടുപ്പിന് വിധേയമായി. 39500ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക പിന്നീട് അത് തകർത്ത് കൊണ്ട് താഴേക്ക് വീണു. തുടർന്ന്  38986 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യുഎസ് മാർക്കറ്റ്
ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ചൈനീസ് വിപണിക്ക് ഒപ്പം ഉയർന്ന നിലയിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,685- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,600, 17,640, 17,500, 17,340 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,820, 17,900, 17,960, 18,000, 18,055 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,760, 38,500, 38,350, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,000, 39,200, 39,670, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 18.3  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

17300 നിലനിൽക്കുന്നിടത്തോളം വിപണി ബുള്ളിഷാണെന്ന് കരുതാം. ആഴ്ചയിൽ സുപ്രധാന കണക്കുകൾ ഒന്നും തന്നെ പുറത്തുവരാനില്ല. എന്നാൽ ഈ ആഴ്ച ജാക്സൺ ഹോൾ സിമ്പോസിയം നടക്കുന്നുണ്ട്. ഇതിൽ ഉയരുന്ന പണപ്പെരുപ്പവും പലിശ നിരക്ക് വർദ്ധന തന്ത്രവും സംബന്ധിച്ച ചോദ്യങ്ങൾക്ക് ജെറോം പവൽ ഉത്തരം പറയേണ്ടിവരും.

ജനർമൻ വിപണി താഴ്ന്ന നിലയിലാണുള്ളതെന്ന് കാണാം. ജർമനിയുടെ പിപിഐ 37.2 ശതമാനമായി ഉയർന്നിരുന്നു. 32 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. മാസത്തെ കണക്ക് പ്രതീക്ഷിച്ചിരുന്നത് .6 ശതമാനം ആണ്, എന്നാൽ ഇത് 5.3 ശതമാനമായി രേഖപ്പെടുത്തി. എനർജിയുടെ ലഭ്യതകുറവാണ് ഇതിന് കാരണം.  1949ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഇക്കാരണത്താലാണ് വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ കാണപ്പെട്ടത്.

വെള്ളിയാഴ്ചത്തെ കാൻഡിൽ എന്നത് ഒരു ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ ആയിരുന്നു. ഇത് വിപണി ദുർബലമാണെന്ന സൂചന നൽകുന്നു. ആഴ്ചയിലെ കാൻഡിലും ദുർബലമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വൻ റാലി നടത്തിയത് കൊണ്ട് തന്നെ ഇത് ഒരു സാധാരണ നീക്കമാണെന്ന് കരുതാം.

ആഗോള വിപണികൾ നിഫ്റ്റി ദുർബലമായി തുറക്കുമെന്ന സൂചന നൽകുന്നു. താഴ്ന്ന നിലയിൽ നിന്നും ആഗോള വിപണികൾ തിരികെ കയറുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. താഴ്ന്ന നിലയിൽ നിന്നും ഓഹരികൾ വാങ്ങാൻ ബുള്ളുകൾ തയ്യാറാകുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ താഴേക്ക് 17,640 മുകളിലേക്ക്  17,820 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023