ലാഭമെടുപ്പ് തുടർന്ന് കരടികൾ, നഷ്ടത്തിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
https-marketfeed-com-read-en-profit-booking-kicks-in-nifty-loses-8-day-gaining-streak-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17966 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഒന്ന് ഒന്നര മണികൂറോളം വശങ്ങളിലേക്ക് നീങ്ങി. തുടർന്ന് താഴേക്ക് വീണ സൂചിക താഴന്ന് നിലയായ 1710 രേഖപ്പെടുത്തി. 17700ന് അടുത്തായി നിരവധി തവണ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 198 പോയിന്റുകൾ/1.10 ശതമാനം താഴെയായി 17758 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39732 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണ് 39000 രേഖപ്പെടുത്തി. നിരവധി തവണ ഈ സപ്പോർട്ട് നഷ്ടപ്പെടുത്തിയ സൂചിക 38880ൽ പീന്നീട് മികച്ച പിന്തുണ നേടി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 670 പോയിന്റുകൾ/ 1.69 ശതമാനം താഴെയായി 39985 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-1.4%), Nifty Nifty Finserv (-1.5%), Nifty FMCG (-1.3%), Nifty Metal (-1.5%), Nifty Pharma (-1%), Nifty PSU Bank (-2.6%), Nifty Realty (-1.9%) എന്നിവ നഷ്ടത്തിൽ അടച്ചു. Nifty IT (+0.06%) ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഇന്ത്യൻ തുറമുഖ ബില്ലിന്റെ കരട് 2022-നെ കുറിച്ച് സർക്കാർ അപ്ഡേറ്റ് നൽകിയതിന് പിന്നാലെ Adani Ports (+4.6%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. 100 വർഷത്തോളം പഴക്കമുള്ള തുറമുഖ നിയമങ്ങൾ മാറ്റി എഴുതാൻ ഇത് സഹായിക്കും.

Adani Power (+3.1%), Adani Grain (+5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു. അതേസമയം Adani Ent (-0.74%) ലാഭമെടുപ്പിന് വിധേയമായി നഷ്ടത്തിൽ അടച്ചു.

ശക്തമായ ലാഭമെടുപ്പ് നടന്നതിന് പിന്നാലെ IndusInd Bank (-3.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

റെയിൽവേ ടിക്കറ്റിലെ വിവരങ്ങൾ വിറ്റഴിച്ചു കൊണ്ട് ധനസമാഹരണം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ IRCTC (+2.9%) ഓഹരി ലാഭത്തിൽ അടച്ചു.

അദാനി ഗ്രൂപ്പ് ഓഹരി ഏറ്റെടുക്കുന്നതായി അപ്പ്ഡേറ്റുകൾ പുറത്തുവന്നതിന് പിന്നാലെ Ambuja Cements (+2.6%), ACC (+1.2%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

PVR (-5.7%), Inox (-6%)
എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

എല്ലാ മേഖലാ സൂചികകളിലും ഇന്ന് ലാഭമെടുപ്പ് നടന്നതായി കാണാം. ഇതേതുടർന്ന് പല ഓഹരികളും താഴേക്ക് വീണു. തുടർച്ചയായി എട്ട് ദിവസങ്ങളോളം മുന്നേറ്റം നടത്തിയിരുന്ന കാളകൾ ഇന്ന് കരടികൾ ഒരുക്കിയ കെണിയിൽ വീണു. സൂചിക നഷ്ടത്തിൽ അടച്ചെങ്കിലും പ്രതീക്ഷകൾക്ക് ഇപ്പോഴും വകയുള്ളതായി കാണാം.

നിഫ്റ്റി ഇന്ന് എവിടെയാണ് സപ്പോർട്ട് എടുത്തതെന്ന് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ലോങ് ടേം ട്രെൻഡ് ലൈനിലാണ് സൂചിക സപ്പോർട്ട് രേഖപ്പെടുത്തിയത്. ആദ്യമൊരു ബ്രേക്ക് ഔട്ട് പിന്നീട് ലാഭമെടുപ്പ്, സൂചികയിൽ ഗ്യാപ്പ് ഫില്ലിംഗ് കൃത്യമായി നടന്നതായി കാണാം.

നിഫ്റ്റി വീണ്ടും താഴേക്ക് വന്നാൽ 17480ൽ മികച്ച സപ്പോർട്ട് ഉള്ളതായി കാണാം. നിഫ്റ്റി മുകളിലേക്ക് കയറിയാലും നിങ്ങൾ അതിശയപ്പെടേണ്ടതില്ല. കാരണം സൂചിക 17220ന് മുകളിൽ തന്നെ നിൽക്കുന്നിടത്തോളം ബുള്ളിഷാണെന്ന് പറയാം.

അടുത്തിടെ നടന്ന റാലിയിൽ ബാങ്ക് നിഫ്റ്റിയുടെ 9 ദിവസത്തെ ഇഎംഎ മികച്ച സപ്പോർട്ട് നൽകിയിരുന്നു. കരടികളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഈ സപ്പോർട്ട് എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇത് നഷ്ടപ്പെട്ടാൽ 38000 സൂചികയ്ക്ക് ശക്തമായ സപ്പോർട്ട് ആയി മാറിയേക്കും. എന്നാൽ വിപണിയിൽ ശക്തമായ ഇടിവ് അനുഭവപ്പെട്ടാൽ 36700 വരെ സൂചിക പോയേക്കാം.

രാവിലത്തെ നേട്ടം നിലനിർത്താൻ സാധിക്കാതെ നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു. 29800 എന്നത് സൂചികയുടെ അടുത്ത സപ്പോർട്ടാണ് ശ്രദ്ധിക്കുക.

1490 എന്ന സപ്പോർട്ട് എച്ച്.ഡി.എഫ്.സി ബാങ്കിൽ നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023