എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോൾ എസ്സെക്സിൽ വ്യാപാരികൾ നേടിയത് 660 മില്യൺ ഡോളറുകൾ, സംഭവം ഇങ്ങനെ

Home
editorial
how-traders-from-england-made-660-million-when-oil-crashed
undefined

ഒരു സാമ്പത്തിക ചക്രത്തിന്റെ അനിവാര്യമായ സവിശേഷതയാണ് വിപണി തകരുക എന്നത്. എന്നിരുന്നാലും, എല്ലാ ഇടിവുകളും താൽക്കാലികമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയിലെ തകർച്ചയ്ക്ക് ശേഷം ഓഹരി വിപണി കുതിച്ചു കയറുമെന്നത് ചരിത്രപരമായ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. വ്യാപാരികൾക്ക്, ചില വിപണി തകർച്ച എന്നത് സുവർണ്ണ അവസരമാണ്. വിപണി ഏത് ദിശയിലാണ് പോകുന്നതെന്ന് വ്യക്തമായ ബോധ്യമുണ്ടെങ്കിൽ അവർക്ക് പണം നേടാനാകും.

2020 ഏപ്രിൽ 20 ന് എണ്ണവില ഇടിഞ്ഞതിനെ തുടർന്ന് 660 മില്യൺ ഡോളർ സ്വന്തമാക്കിയ ലണ്ടനിലെ എസ്സെക്സിൽ നിന്നുള്ള ഒരു കൂട്ടം വ്യാപാരികളുടെ കഥയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ച ചെയ്യുന്നത്.

നടന്നത് ഇങ്ങനെ

കൊവിഡ് പ്രതിസന്ധി മൂലം ഏർപ്പെടുത്തിയ ആഗോള ലോക്ക്ഡൗൺ ഗതാഗത, നിർമ്മാണ വ്യവസായങ്ങളെ സാരമായി ബാധിച്ചു. നമുക്കറിയാവുന്നതുപോലെ, ഈ വ്യവസായങ്ങൾ അവയുടെ പ്രവർത്തനങ്ങൾക്കായി ഉയർന്ന അളവിൽ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നു. ഇതോടെ  2020 മാർച്ച്-ഏപ്രിൽ കാലയളവിൽ എണ്ണ വിപണിയിൽ ആവശ്യകത കുത്തനെ ഇടിഞ്ഞു. എന്നിരുന്നാലും, എണ്ണ ഉൽപ്പാദക രാജ്യങ്ങൾ തമ്മിൽ വ്യാപാര യുദ്ധം ഉണ്ടായിട്ടും എണ്ണ വിതരണം നിർത്തിയില്ല, ഇത് ആവശ്യത്തിന് അധികം എണ്ണ ഉത്പാദിപ്പിക്കാൻ കാരണമായി.

ലോകമെമ്പാടുമുള്ള വ്യാപാരികൾ ഇത് മനസിലാക്കുകയും എണ്ണ വിലയിൽ കനത്ത ഇടിവ് സംഭവിക്കുമെന്ന് കണക്കുകൂട്ടുകയും ചെയ്തു. ന്യൂയോർക്ക് മെർക്കന്റൈൽ എക്സ്ചേഞ്ചിൽ (NYMEX), വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിലിൽ ഫ്യൂച്ചേഴ്സ് കരാറുകൾ ലഭ്യമാണ്. ഒരു ഫ്യൂച്ചേഴ്സ് കരാറിൽ, വാങ്ങുന്നയാളും വിൽക്കുന്നയാളും ഭാവി തീയതിക്കായി ഒരു നിശ്ചിത വിലയിൽ ഒരു ഇടപാടിന് സമ്മതിക്കുന്നു. ഫ്യൂച്ചർ വിലകളിലെ വർദ്ധനവ് എപ്പോഴും വാങ്ങുന്നയാൾക്ക്  ലാഭമുണ്ടാക്കി നൽകും. മറുവശത്ത്, വില കുറയുമ്പോൾ വിൽക്കുന്നയാൾക്ക് പണം ലഭിക്കുന്നു. WTI ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചർ കരാറുകൾ എല്ലാ മാസവും 25-ന് അവസാനിക്കും. ഫിസിക്കൽ ഡെലിവറി ഒഴിവാക്കാൻ റീട്ടെയിൽ വ്യാപാരികൾ കാലാവധി തീരുന്നതിന് മുമ്പ് തന്നെ കരാറിൽ നിന്ന് പുറത്തിറങ്ങേണ്ടതുണ്ട്. 

2020 ഏപ്രിൽ 20ലെ എസ്സെക്സ് വ്യാപാരികളുടെ ഉയർച്ച 

ബാരലിന് 18 ഡോളറിൽ നിന്നാണ് ദിവസം ആരംഭിക്കുന്നത്. വാർത്താ ഏജൻസികളും വിശകലന വിദഗ്ധരും എണ്ണ വിലയെക്കുറിച്ച് ഇതിനകം തന്നെ ബെയറിഷ് സൂചന നൽകിയിരുന്നു. എന്നാൽ പൂജ്യത്തിന് താഴെയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉച്ചകഴിഞ്ഞ് 2.08 ഓടെ, വില കുത്തനെ ഇടിഞ്ഞ് -$40 ൽ എത്തി, ഏകദേശം -300 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഭയാനകമായ സാഹചര്യങ്ങൾക്കിടയിൽ, ഫ്യൂച്ചേഴ്സ് കരാറുകൾ തീവ്രമായി വിറ്റഴിച്ച് കൊണ്ട് വീഴ്ചയിൽ നിന്ന് ലാഭം നേടിയ ലണ്ടനിൽ നിന്നുള്ള ഒരു കൂട്ടം വ്യാപാരികളാണ് അന്ന് നേട്ടം കെെവരിച്ചത്.

ദിവസത്തിന്റെ തുടക്കത്തിൽ, എസെക്‌സ് വ്യാപാരികൾ ഫ്യൂച്ചർ കരാറുകൾ വിറ്റു, കരാർ മൂല്യത്തിന്റെ മൂല്യമുള്ള തുക ലഭിക്കും. അടുത്ത ദിവസം എണ്ണവില കുറഞ്ഞപ്പോൾ, ഫ്യൂച്ചറുകൾ തിരികെ വാങ്ങി അവർ തങ്ങളുടെ വിൽപ്പന സ്ഥാനങ്ങളിൽ നിന്ന് പുറത്തുകടന്നു. വില നെഗറ്റീവ് ടെറിട്ടറിയിലായതിനാൽ, ഡെബിറ്റിന് പകരം ഫ്യൂച്ചേഴ്സ് കരാറുകൾ വാങ്ങുന്നതിലെ പണം വ്യാപാരികൾക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഒരേസമയം എണ്ണ വലിയ അളവിൽ വാങ്ങുകയും വിൽക്കുകയും ചെയ്തു കൊണ്ട് അതിന്റെ ഫ്യൂച്ചർ വിലയിൽ ചൂതാട്ടം നടത്തുകയാണ് അവരുടെ പദ്ധതി.

20നും 50നും ഇടയിൽ പ്രായമുള്ള 9 സ്വതന്ത്ര വ്യാപാരികളാണ്  സംഘത്തിലുള്ളത്. ഇവർ എസെക്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാര സ്ഥാപനമായ വേഗ ക്യാപിറ്റൽ ലണ്ടൻ ലിമിറ്റഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 20 ന് ഗ്രൂപ്പ് 660 മില്യൺ ഡോളറാണ് വ്യാപാരത്തിലൂടെ സ്വന്തമാക്കിയത്. എന്നാൽ ഫ്യൂച്ചേഴ്സ്  അന്നുതന്നെ പോസിറ്റീവായി മാറി.

നിഗമനം

ഈ വാർത്ത ആത്യന്തികമായി ലോകമെമ്പാടും പരന്നു, ഇത് സാധ്യമായ മാർക്കറ്റ് കൃത്രിമത്വമാണെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഫ്യൂച്ചറുകളും ഓപ്‌ഷനുകളും ഒരു സീറോ-സം ഗെയിമാണ്, അതായത്, ഒരു ട്രേഡിൽ നിന്ന് ഒരാൾ ലാഭം നേടുകയാണെങ്കിൽ അത് മറ്റൊരാളുടെ നഷ്ടമായിരിക്കും. അങ്ങനെ, മിഷ് ഇന്റർനാഷണൽ മോണിറ്ററി പോലുള്ള പല സ്ഥാപനങ്ങളും ഏപ്രിൽ 20ന് വലിയ നഷ്ടമുണ്ടാക്കി. കൃത്രിമമായി വില വ്യത്യാസം വരുത്തിയതിന്റെ തെളിവ് കണ്ടെത്താൻ വേഗ ക്യാപിറ്റലിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് പലരും ആവശ്യപ്പെട്ടു.

ഓരോ അംഗങ്ങളും സ്വന്തം മൂലധനം പണയപ്പെടുത്തി വിപണിയുടെ ദിശയനുസരിച്ച് ട്രേഡുകൾ നടത്തിയതായി വേഗ ക്യാപിറ്റലിന്റെ അഭിഭാഷകർ അഭിപ്രായപ്പെട്ടു. സാഹചര്യങ്ങൾ എങ്ങനെ മാറിമറിയുമെന്നും മുന്നിലേക്ക് എന്ത് സംഭവിക്കുമെന്നും കാത്തിരുന്ന് തന്നെ കാണാം. 

ഇത്തരം വ്യാപാരങ്ങളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്തു അറിയിക്കുക.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023