Launching marketfeed v2 - Trade from WhatsApp 🔥

ഒരു രൂപ ചെലവില്ലാതെ രുചി സോയ സ്വന്തമാക്കി പതഞ്ജലി, ഏറ്റെടുക്കൽ തന്ത്രം ഇങ്ങനെ

ഏറെ കാലാം മൂല്യം ഇല്ലാതെ നിലനിന്നിരുന്ന കമ്പനിയാണ് രുചി സോയ. എന്നാൽ വൈകാതെ തന്നെ ആയിരം കോടി രൂപയുടെ മൂല്യത്തിലേക്ക് കയറി. കമ്പനി വളരെ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും പാപ്പരത്വ കോടതിയിലേക്ക് വരെ എത്തുകയും ചെയ്തിരുന്നു. പതഞ്ജലി, അദാനി വിൽമർ എന്നീ കമ്പനികൾ രുചി സോയ വാങ്ങാനായി ബിഡ് പ്ലേയിസ് ചെയ്തിരുന്നു. പതഞ്ജലി ബിഡ് നേടുകയും കമ്പനിയെ ‘സൗജന്യമായി’ വാങ്ങുകയും ചെയ്തു. വിവാദപരമായ ഏറ്റെടുക്കലിന് ശേഷം, കമ്പനിയുടെ ഓഹരി വില സങ്കൽപ്പിക്കാനാവാത്ത നിരക്കിൽ കുതിച്ചുയർന്നു. ഈ ഏറ്റെടുക്കൽ ഏറെ വിവാദപരവും സെബിക്ക് ഒരു ടെസ്റ്റ് കേസുമാണ്. എന്തുകൊണ്ടാണ് ഈ ഏറ്റെടുക്കൽ വിവാദമായത് എന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയുന്നത്.

പതഞ്ജലിയുടെ ഏറ്റെടുക്കൽ വിവാദം

എണ്ണ, വനസ്പതികൾ, ബേക്കറി ഉത്പന്നങ്ങൾ, സോയ ഭക്ഷണം എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് രുചി സോയ ഫുഡ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയും മറ്റ് പ്രാദേശിക കമ്പനികളിൽ നിന്നുള്ള മത്സരവും കാരണം കമ്പനിയുടെ എണ്ണ വ്യാപാരം വിലയ പ്രതിസന്ധി നേരിട്ടിരുന്നു. രുചി സോയ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിന് മറ്റു അനേകം കാരണങ്ങൾ ഉണ്ട്. 

ഇതേതുടർന്ന് രുചി സോയയ്ക്ക് കടം നൽകിയിരുന്ന ബാങ്കുകൾ കമ്പനിയെ പാപ്പരത്ത കോടതിയിലേക്ക് എത്തിക്കുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.  രുചി സോയയ്ക്ക് കുടിശ്ശിക തിരിച്ചടക്കാൻ കഴിയുമോ എന്നതിൽ ബാങ്കുകൾക്ക് ഉറപ്പില്ലായിരുന്നു, അതിനാൽ കുടിശ്ശിക തീർക്കാൻ കമ്പനിയുടെ ആസ്തികൾ വിറ്റഴിക്കണമെന്ന്  ബാങ്കുകൾ ആവശ്യപ്പെട്ടു. അദാനി വിൽമർ, ബാബ രാംദേവിന്റെ പതഞ്ജലി എന്നീ രണ്ട് കമ്പനികൾ രൂചി സോയ ഏറ്റെടുക്കാൻ രംഗത്തെത്തി.

ലേലത്തിൽ 4,350 കോടി രൂപയ്ക്ക് രുചി സോയയെ പതഞ്ജലി ഏറ്റെടുത്തു. ഇനിയാണ് കഥ, 4350 കോടി രൂപയിൽ ഏകദേശം 3200 കോടി രൂപ പതഞ്ജലിക്ക് വായ്പ നൽകിയത് രുചി സോയയ്ക്ക് ആദ്യം പണം കടം നൽകിയ അതേ ബാങ്കുകൾ തന്നെയാണ്. ഇതിൽ എസ്ബിഐയിൽ നിന്ന് 1200 കോടിയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 700 കോടിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 600 കോടിയും സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് 400 കോടിയും അലഹബാദ് ബാങ്കിൽ നിന്ന് 300 കോടിയും വരും.

8000 ശതമാനത്തിന്റെ റാലി നടത്തി ഓഹരി


പതഞ്ജലിയുടെ ഏറ്റെടുക്കലിനുശേഷം കമ്പനി വീണ്ടും എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഏറ്റെടുക്കലിനുശേഷം കമ്പനിയുടെ ഓഹരികൾ ഏകദേശം 8000 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്തം ഷെയർഹോൾഡിംഗിന്റെ 1 ശതമാനം മാത്രമാണ് പബ്ലിക്കിന്റെ കൈയിലുള്ളത്. ബാക്കി പതഞ്ജലിയുടെയും മറ്റ് പ്രമോട്ടർമാരുടെയും പക്കലാണ്. ഇക്കാരണത്താലാണ് ഓഹരിയിൽ ശക്തമായ മുന്നേറ്റമുണ്ടായത്. ഒരു ചെറിയ കൂട്ടം വ്യാപാരികൾക്ക് രുചി സോയയുടെ വില പമ്പ് ചെയ്ത് ഉയർത്താൻ സാധിക്കുമായിരുന്നു. പല നിക്ഷേപകരും പെട്ടെന്നുള്ള റാലിയെ ചോദ്യം ചെയ്യുകയും പതഞ്ജലി ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് സെബിയുടെ അന്വേഷണം ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. 

രുചി സോയ സ്വന്തമാക്കാൻ പതഞ്ജലി പണം കടം വാങ്ങിയിരുന്നു. രുചി സോയയുടെ ബിസിനസ്സ് സാധാരണമാണെങ്കിലും കമ്പനിയുടെ മൂല്യം കുതിച്ചുയർന്നു. ഇതോടെയാണ് 4,300 കോടി രൂപയ്ക്ക് 18-19 ശതമാനം ഓഹരികൾ എഫ്‌പിഒ ഓഫ്‌ലോഡ് ചെയ്യുന്നതിലൂടെ അതിന്റെ ഓഹരി പങ്കാളിത്തം ഏകദേശം 80 ശതമാനമായി കുറയ്ക്കാൻ പതഞ്ജലി തീരുമാനിച്ചത്. രൂചി സോയ വാങ്ങാൻ കമ്പനി ചെലവാക്കിയ അതേ തുകയ്ക്ക് സമാനമാണിത്. 

സെബിയുടെ നടപടി

എഫ്.പി.ഒ നടക്കുന്നതിനിടെ കമ്പനിയിൽ നിക്ഷേപിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് പതഞ്ജലി ഉപഭോക്താക്കൾക്ക് ഇമെയിലും, ടെക്സ്റ്റ് മെസേജുകളും അയച്ചിരുന്നു. ബാബ രാംദേവ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ ഒരു ‘കോടിപതി’ ആകുന്നതിന്റെ രഹസ്യം രുചി സോയ എഫ്പിഒയിൽ നിക്ഷേപിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന് എതിരെ രംഗത്തെത്തിയ സെബി എഫി.പി.ഒ പിൻവലിക്കാൻ നിക്ഷേപകർക്ക് മൂന്ന് ദിവസം അനുവദിച്ച് നൽകി. എസ്എംഎസ്, ഇ-മെയിലുകൾ എന്നിവയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ ദേശീയ പത്രങ്ങളിൽ നൽകാനും സെബി പതഞ്ജലിയോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് 97 ലക്ഷം ബിഡുകളാണ് പിൻവലിക്കപ്പെട്ടത്.

ഒരിക്കൽ പാപ്പരായ കമ്പനിയിൽ നിന്ന് കടം രഹിതവും ലാഭകരവുമായി പോകാൻ രുചി സോയയ്ക്ക് കഴിഞ്ഞു. പാപ്പരത്വ നടപടികളിൽ പ്രതീക്ഷ നഷ്ടപ്പെട്ടേക്കാവുന്ന റീട്ടെയിൽ നിക്ഷേപകർക്ക് ഷെയറിൽ നിന്ന് വലിയ വരുമാനം ലഭിച്ചു. ഒട്ടും ചെലവില്ലാതെ തന്നെ രുചി സോയ വാങ്ങാൻ പതഞ്ജലിക്ക് കഴിഞ്ഞു. അതിനൊപ്പം തന്നെ വായ്പ നൽകിയ സ്ഥാപനങ്ങൾക്കും തങ്ങളുടെ പണം തിരികെ ലഭിച്ചു. 

Post your comment

No comments to display

  download qr

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIn
  twitter
  instagram
  youtube
  Crafted by Traders 🔥© marketfeed 2023