എയർപോർട്ട് മേഖലയിൽ കുത്തകയായി അദാനി, നേട്ടങ്ങൾ കൊയ്ത നാൾ വഴികളിലൂടെ 

Home
editorial
how-adani-group-became-indias-largest-airport-operator
undefined

19.75 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് അദാനി ഗ്രൂപ്പ്. കമ്പനി രാജ്യത്തുടനീളം ലോകോത്തര ഗതാഗത, യൂട്ടിലിറ്റി ഇൻഫ്രാസ്ട്രക്ചർ പോർട്ട്‌ഫോളിയോ സ്ഥാപിച്ചു. 

ഗ്രൂപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ ബിസിനസ്സ് വിപുലീകരിക്കാനും ഡാറ്റാ സെന്ററുകൾ മുതൽ സിമന്റ്, ടെലികോം, മീഡിയ തുടങ്ങിയ എല്ലാ മേഖലകളിലേക്കും ചുവടുവെക്കുന്നതിനായി വൻതുക ചിലവഴിച്ചതായി കാണാം. അദാനി ഗ്രൂപ്പ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റി ഗ്യാസ് വിതരണം, കൽക്കരി ഖനനം, സ്വകാര്യ-മേഖല തുറമുഖം, എയർപോർട്ട് ഓപ്പറേറ്റർ എന്നിവയുടെ ഉടമയാണ്.

അദാനി ഗ്രൂപ്പിന് രണ്ടാമതായി കൂടുതൽ വരുമാനം നൽകുന്ന ബിസിനസാണ് എയർപോർട്ട്. 2022 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 75.37 കോടി രൂപയായി രേഖപ്പെടുത്തി. ഇന്നത്തെ ലേഖനത്തിൽ ഇന്ത്യയുടെ ട്രാൻസിറ്റ് ഗേറ്റ്‌വേകളെ ലോകോത്തര ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റാൻ അദാനി ഗ്രൂപ്പ് എങ്ങനെ ലക്ഷ്യമിടുന്നുവെന്നാണ് മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നത്.

തുടക്കം ഇങ്ങനെ

സംയോജിത ഇൻഫ്രാസ്ട്രക്ചർ, ഗതാഗത വ്യവസായങ്ങളിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് 2019 ൽ അദാനി ഗ്രൂപ്പ് എയർപോർട്ട് വ്യവസായത്തിലേക്ക് പ്രവേശിച്ചത്. യാത്രക്കാർക്ക് സാധ്യമായ ഏറ്റവും മികച്ച എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ നൽകാനും തടസ്സമില്ലാത്തതും സുരക്ഷിതവുമായ എയർപോർട്ട് അനുഭവം നൽകാനും അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്.  അദാനി എയർപോർട്ട്സ് ലിമിറ്റഡ് (എഎഎൽ) വഴി, നഗര-വിമാനത്താവള ബന്ധത്തെ പുനർ നിർവചിക്കുന്നതിനും ആഗോള യാത്ര, ജീവിതം, ജോലി ആവശ്യകതകൾ എന്നിവ നിറവേറ്റുന്ന സൗകര്യങ്ങൾ നിർമ്മിക്കാനും മെച്ചപ്പെടുത്താനും ഗ്രൂപ്പ് ശ്രമിക്കുന്നു.

അദാനി എയർപോർട്ട് ഹോൾഡിംഗ്സ്

അദാനി എയർപോർട്ട് ഹോൾഡിംഗ്സ് അദാനി ഗ്രൂപ്പിന്റെ എയർപോർട്ട് മാനേജ്മെന്റും ഓപ്പറേഷൻസ് സബ്സിഡിയറിയുമാണ്. ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടും നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടും നടത്തുന്ന മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (MIAL) നിയന്ത്രണ ഉടമസ്ഥാവകാശം കമ്പനിക്ക് ഉണ്ട്. കൂടാതെ, 2021 ജനുവരി മുതൽ അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലഖ്‌നൗ, മംഗലാപുരം, തിരുവനന്തപുരം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കമ്പനിക്ക് 50 വർഷത്തേക്ക് പാട്ടത്തിന് എടുത്തിട്ടുണ്ട്.


2020 ഫെബ്രുവരിയിൽ, കമ്പനി മൂന്ന് വിമാനത്താവളങ്ങൾക്കായുള്ള കൺസഷൻ കരാർ (സിഎ) ഒപ്പുവച്ചു, തുടർന്ന് 2020 ഒക്ടോബർ 31-ന് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. 2020 നവംബർ 2-ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിലും 2020 നവംബർ 7ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലും കമ്പനി പ്രവർത്തനം ആരംഭിച്ചു. ഇതിനൊപ്പം തന്നെ കമ്പനി അടുത്ത 50 വർഷത്തേക്ക് ആറ് വിമാനത്താവളങ്ങളിൽ ഓരോന്നിന്റെയും പ്രവർത്തനവും മേൽനോട്ടവും വഹിക്കുകയും വികസിപ്പിക്കുകയും ചെയ്യും.

അദാനി എയർപോർട്ടിന്റെ ശക്തമായ വളർച്ച

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ എയർപോർട്ട് ബിസിനസ്സിനായുള്ള വിപുലീകരണവും വളർച്ചാ സംരംഭങ്ങളും ഫലം കാണുന്നതായി കാണാം. കമ്പനിയുടെ എയർപോർട്ട് പ്രവർത്തനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാന സ്രോതസായിരുന്നു.

അദാനി ഗ്രൂപ്പിന്റെ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റ്, സോളാർ, മൈനിംഗ് ബിസിനസുകൾ എന്നിവ "സ്ഥാപിത ബിസിനസ്സുകൾ" ആയി കണക്കാക്കപ്പെടുന്നു, അതേസമയം വിമാനത്താവളങ്ങളുടെ മേഖല "എമർജിംഗ്" ആയി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം എയർപോർട്ട് ബിസിനസ്സ് ഗണ്യമായി വളർന്നു, വരുമാനത്തിലും ലാഭത്തിലും അതിന്റെ ഐആർഎം ഡിവിഷൻ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് തുടരുന്നുണ്ടെങ്കിലും ശക്തമായ വരുമാനം സൃഷ്ടിക്കുന്നതിന് സംഭാവന നൽകി.

സാമ്പത്തിക സ്ഥിതി

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും നാല് പ്രാദേശിക വിമാനത്താവളങ്ങളും ഉൾപ്പെടെ കുറഞ്ഞത് എട്ട് വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് അവകാശങ്ങൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചു. ഇതിനൊപ്പം തന്നെ 2022 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഈ എയർപോർട്ടുകളിൽ നിന്നായി 1165.58 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പോയവർഷം ഇതേകാലയളവിൽ വരുമാനം 89.80 കോടി രൂപയായിരുന്നു.

2022 സാമ്പത്തിക വർഷം നാലാം പാദത്തിൽ എയർപോർട്ട് ബിസിനസിന്റെ 75.37 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു. പോയവർഷം ഇതേകാലയളവിൽ അറ്റനഷ്ടം 87.78 കോടി രൂപയായിരുന്നു.

2022 സാമ്പത്തിക വർഷം നാലാം പാദ കണക്കുകൾ പ്രകാരം അദാനി എയർപോർട്ടിന്റെ മൊത്തം ആസ്തി 30937.47 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 2062 കോടി രൂപയായി ഇത്. 

സമീപകാല സംഭവങ്ങൾ

  • AEL-ന്റെ സ്ഥാപിതമായ ബിസിനസ്സുകൾ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയിട്ടുണ്ട്, ഇതിനൊപ്പം തന്നെ നെറ്റ്‌വർക്ക് എയർപോർട്ട് ഇക്കോസിസ്റ്റംസ്, റോഡ് & വാട്ടർ ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ ഡാറ്റാ സെന്ററുകൾ തുടങ്ങിയ പുതിയ ബിസിനസുകൾക്ക് നല്ല ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, തിരുവനന്തപുരം, മംഗളൂരു, ഗുവാഹത്തി, നവി മുംബൈ എയർപോർട്ട് എന്നീ എട്ട് വിമാനത്താവളങ്ങളിൽ ഏഴെണ്ണമെങ്കിലും പ്രവർത്തനക്ഷമമാണ്. 2022 സാമ്പത്തിക വർഷത്തിൽ വിമാനത്താവളങ്ങൾ 36.9 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു, ഇത് ഇന്ത്യയിലെ മൊത്തം യാത്രക്കാരുടെ എണ്ണത്തിന്റെ 20 ശതമാനം വരും.
  • തങ്ങളുടെ ബിസിനസ്സ് നിക്ഷേപങ്ങളുടെ അടുത്ത തലമുറ എയർപോർട്ട് മാനേജ്‌മെന്റിനെയും റോഡുകളെയും കേന്ദ്രീകരിച്ചാണെന്ന് കമ്പനി പറഞ്ഞു. ഇത് “മൂല്യ അൺലോക്കിംഗിനുള്ള മികച്ച സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു”.
  • വിമാനത്താവളങ്ങൾക്ക് ചുറ്റും എയറോട്രോപോളിസുകൾ നിർമ്മിക്കാനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. എയറോനോട്ടിക്കൽ, നോൺ എയറോനോട്ടിക്കൽ (ടെർമിനൽ) പ്രവർത്തനങ്ങൾക്ക് പുറമേ രാജ്യത്തെ വിമാനത്താവളങ്ങൾക്കൊപ്പം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും വികസിപ്പിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ "എയ്‌റോ സിറ്റികളിൽ" വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾ, കോൺഫറൻസ് സെന്ററുകൾ, ഷോപ്പിംഗ്, വിനോദം, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ലോജിസ്റ്റിക് യൂണിറ്റുകൾ, ബിസിനസ് ഓഫീസുകൾ എന്നിവയും ഉൾപ്പെടും.

ഏറ്റെടുക്കലുകൾ

  • അദാനി എയർപോർട്ട് ഹോൾഡിംഗ്സ്, ഇന്ത്യയിലെ ഏറ്റവും പഴയ മെയിന്റനൻസ്, റിപ്പയർ, ഓപ്പറേഷൻസ് (എംആർഒ) സ്ഥാപനമായ എയർ വർക്ക്സ് 400 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.
  • യുഎസ് ആസ്ഥാനമായുള്ള എഎആർ കോർപ്പറേഷന്റെ സംയുക്ത സംരംഭത്തിലുള്ള 30 ശതമാനം ഓഹരി വാങ്ങാനും അദാനി ഗ്രൂപ്പ് ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
  • അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സർക്കാർ വിൽക്കാൻ ഉദ്ദേശിക്കുന്ന എയർ ഇന്ത്യയുടെ MRO യൂണിറ്റായ AI എഞ്ചിനീയറിംഗ് സർവീസസിനുള്ള (AIESL) ലേലത്തിൽ പങ്കെടുക്കാനും കമ്പനി പദ്ധിയിടുന്നു.

അദാനിയുടെ ലക്ഷ്യം

കോളേജ് ഡ്രോപ്പ്ഔട്ട് മുതൽ ബിസിനസ് ടൈക്കൂൺ വരെയുള്ള ഗൗതം അദാനിയുടെ കഥ ശ്രദ്ധേയമല്ല. ഇന്ത്യയിലെ വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനി ഗ്രൂപ്പ്, അതിന്റെ ഗതാഗത ലോജിസ്റ്റിക്‌സ്, എനർജി യൂട്ടിലിറ്റി പോർട്ട്‌ഫോളിയോ ഇൻഡസ്‌ട്രീസ് എന്നിവയിൽ മാർക്കറ്റ് ലീഡറായി സ്വയം മാറി.

കാലാവസ്ഥാ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് തങ്ങളുടെ ബിസിനസുകൾ പുനഃക്രമീകരിച്ചു പരിസ്ഥിതി, സാമൂഹിക, ഭരണ കാൽപ്പാടുകൾ വർദ്ധിപ്പിക്കുന്നതിനും അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ഇത് സുസ്ഥിരത, വൈവിധ്യം, മൂല്യങ്ങൾ എന്നിവയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിറ്റി വ്യാപനം വർദ്ധിപ്പിക്കുന്നു.

കൽക്കരി ഖനനം, കൽക്കരി വ്യാപാരം, തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനം, മൾട്ടി മോഡൽ ലോജിസ്റ്റിക്‌സ്, പുനരുപയോഗ ഊർജം, ഗ്യാസ് ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ പോർട്ട്‌ഫോളിയോ ഉള്ള ഒരു പ്രമുഖ ആഗോള ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർ കൂടിയാണ് അദാനി ഗ്രൂപ്പ്. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി കമ്പനി നിർണായക പങ്ക് വഹിക്കുന്നു. വിപുലീകരണത്തിനും ദേശീയ-നിർമ്മാണ അഭിലാഷങ്ങൾക്കും ഉള്ള കഴിവിനും അദാനി ഗ്രൂപ്പ് വളരെ കാലാമായി പ്രശസ്തമാണ്. ബിസിനസ് മേഖല തഴച്ചുവളരുമോ അതോ 'എമർജിംഗ്' എയർപോർട്ട് സെക്ടറിനൊപ്പം കൂപ്പുകുത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

ഇന്ത്യൻ വിമാന മേഖലയിൽ ഒരു സ്ഥാപനത്തിന് കൂടുതൽ കാര്യക്ഷമമായി വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതൊ വിമാന മേഖല അദാനി ഗ്രൂപ്പിന്റെ കുത്തകയായി മാറുമോ?

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023