ആഗോള വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ വില കുതിച്ചുകയറുന്നത് എന്ത് കൊണ്ട്? അറിയാം എണ്ണ വിലയുടെ ചരിത്രവും നികുതി നയവും

Home
editorial
history-of-indias-volatile-oil-prices-and-taxes
undefined

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലായി പെട്രോൾ, ഡീസൽ വില നൂറ് കടന്നിരിക്കുകയാണ്. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളാണ് പെട്രോളിന്റെ വില വർദ്ധിപ്പിച്ചത്. ഒപെക്ക് പ്ലെസ്, യുഎഇ, സൗദി തകർക്കം ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇതിനൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന് പുറത്ത് ഈടാക്കുന്ന ഉയർന്ന നികുതിയും പെട്രോളിന്റെ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്. നൂറ് രൂപ മുടക്കി നിങ്ങൾ വാങ്ങുന്ന പെട്രോളിൽ 60 രൂപ നികുതിയാണ്. ബാക്കി 40 രൂപയുടെ പെട്രോൾ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ലോകത്ത് പെട്രോളിന് മേൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ.

ഇന്ത്യയിലെ പെട്രോൾ വിലയുടെ ചരിത്രത്തെ പറ്റിയും സർക്കാർ നടപടികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ഇന്ത്യയുടെ ഇന്ധന ചരിത്രം

ഇന്ത്യയിൽ 1866ലാണ് ആദ്യമായി ആസാമിൽ ഇന്ധനം കണ്ടെത്തുന്നത്. തുടർന്ന് 1889ൽ എണ്ണ ഉത്പാദനം ആരംഭിച്ചതിന് പിന്നാലെ ആസാം ഓയിൽ കമ്പനി സ്ഥാപിച്ചു. ബ്രീട്ടീഷ് കോളനിയായത് കൊണ്ട് തന്നെ ഇന്ത്യയിൽ എണ്ണ കണ്ടെത്തിയെങ്കിലും രാജ്യത്തിന് നേരിട്ട് അത് ഉപകാരപ്പെട്ടില്ല. ഇത് ഒന്നാം ലോക മഹായുദ്ധത്തിനായും രണ്ടാം ലോക മാഹയുദ്ധത്തിനായും ഉപയോഗിച്ചു പോന്നു.

1928ൽ ഏഷ്യാറ്റിക് പെട്രോളിയം കമ്പനി ബർമ ഓയിൽ കമ്പനിയുമായി ഒരു സഖ്യമുണ്ടാക്കി. ഈ സംയുക്ത സംരംഭം ബർമ-ഷെൽ ഓയിൽ സ്റ്റോറേജ് ആൻഡ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1976ൽ ബർമ ഷെൽ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുക്കുകയും ഇതിനെ ദേശീയവത്ക്കരിക്കുകയും ചെയ്തു. ഇപ്പോൾ ഇത് ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് അഥവ ബിപിസിഎൽ എന്നറിയപ്പെടുന്നു. മറ്റെതൊരു രാജ്യത്തെ പോലെയും ഒരു വൻ ശക്തിയാകാൻ ഇന്ത്യയ്ക്കും വളരെ വലിയ ഒരു ഓയിൽ വ്യവസായം ആവശ്യമായിരുന്നു. ബർമ ഷെല്ലും ഓയിൽ ഇന്ത്യയും അപ്പോഴും ബ്രീട്ടിഷ്  ബർമ ഓയിൽ കമ്പനിയുമായി സംഭരണത്തിലായിരുന്നു. 1959-ൽ  പാസാക്കിയ പുതിയ നിയമ പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനിക്ക് എണ്ണ പര്യവേക്ഷണം ചെയ്യാനും ഈ മേഖലയിലെ വിഭവങ്ങൾ വികസിപ്പിക്കാനും അധികാരം ലഭിച്ചു. 1974ൽ ഇന്ത്യയിലെ ആദ്യത്തെ ഓഫ്‌ഷോർ ഓയിൽ ഫീൽഡ് മുംബൈയിൽ കണ്ടെത്തിയതും കമ്പനിക്ക് നേട്ടമായി.

യുഎസ്എസ്ആർ വിഭജനത്തിന് ശേഷം 1991ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉദാരവൽക്കരിക്കപ്പെട്ടു. ഇതിലൂടെ എണ്ണ സ്വതന്ത്രമായി വ്യാപാരം ചെയ്യപ്പെടുന്ന ഒരു ചരക്കായി മാറുകയും ഇത് വിലയെ  സ്വാധീനിക്കുകയും ചെയ്തു.

എണ്ണയ്ക്ക് മേലുള്ള നിയന്ത്രണവും നികുതിയും

എണ്ണ വിലയിൽ പണ്ട് മുതൽ തന്നെ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. 2010 വരെ എണ്ണ വിപണന കമ്പനികൾക്ക് ലാഭം നേടാൻ ഇടം നൽകുന്ന തരത്തിൽ രാജ്യത്തെ എണ്ണയുടെ അടിസ്ഥാന വില സർക്കാർ തീരുമാനിച്ചിരുന്നു. 2010 ൽ അന്നത്തെ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് പെട്രോളിന്റെ വില നിയന്ത്രിക്കാൻ തീരുമാനിച്ചു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡീസലിന് മേലും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ആഗോള അസംസ്കൃത എണ്ണ വിലയ്ക്ക് അനുസൃതമായി ഇന്ത്യയിലെ ഇന്ധന വില 15 ദിവസത്തിലൊരിക്കൽ മാറും. 2017 മുതൽ ആഗോള വിലയ്ക്ക് അനുസൃതമായി എല്ലാ ദിവസവും ഇന്ധന വില മാറ്റാൻ സർക്കാർ തീരുമാനിച്ചു.

2020 മെയ് മാസം എണ്ണയുടെ ഫ്യൂച്ചർ വില കുത്തനെ ഇടിഞ്ഞു. എന്നാൽ ഈ സമയം ഇന്ധനത്തിന്റെ വിലയിൽ കാര്യമായ മാറ്റം സംഭവിച്ചില്ല. എന്ത് കൊണ്ട്? എണ്ണ വില കുറഞ്ഞപ്പോൾ കേന്ദ്ര സർക്കാർ ഈ അവസരം മുതലെടുത്ത് കൊണ്ട് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ വർദ്ധിപ്പിച്ചു. ഇതിലൂടെ ആഗോള ഇന്ധന വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കാതെ പോവുകയും സർക്കാരിന് ഖജനാവിലേക്ക് കൂടുതൽ പണം എത്തിക്കുവാനും സാധിച്ചു. 

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ദിനംപ്രതി വർദ്ധിച്ചു വരികയാണ്. 2010ൽ പെട്രോളിന് ലിറ്ററിന് 50 രൂപ മാത്രമായിരുന്നു വില. 2021ൽ ഇത് ഇരട്ടി വർദ്ധിച്ച് 100 രൂപയായി. എണ്ണവില രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. കൃത്യമായ ഒരു വില അടുത്തിടെ കാണാനായിട്ടില്ല.

എന്ത് കൊണ്ടാണ് ഇന്ത്യയിൽ പെട്രോൾ വില നിരന്തരമായി വർദ്ധിക്കുന്നത്? എണ്ണവില കുറയുമ്പോഴെല്ലാം തന്നെ സർക്കാർ എക്സൈസ് തീരുവ വർദ്ധിപ്പിക്കുന്നു. നേരെമറിച്ച്, എണ്ണവില വർദ്ധിക്കുമ്പോഴെല്ലാം തന്നെ സർക്കാർ എക്സൈസ് തീരുവ കുറച്ച് മാത്രം കുറയ്ക്കുന്നു. ഇതിന് പുറമെ സംസ്ഥാന സർക്കാരുകൾ പെട്രോളിന് പുറത്ത് മറ്റു നികുതികൾ ഇടാക്കുന്നു. ഉയർന്ന നികുതിയും എണ്ണയ്ക്കുമേലുള്ള സർക്കാർ നയവുമാണ് അനുദിനം പെട്രോൾ വില വർദ്ധനവിന് കാരണമാകുന്നത്. 

അതിനാൽ ആഗോള വില കുറയുകയാണെങ്കിലും  പെട്രോളിന് സമാനമായ അല്ലെങ്കിൽ ഉയർന്ന വില ജനങ്ങൾ നൽകേണ്ടി വരുന്നു. ഇങ്ങനെയെങ്കിൽ ഇന്ധന വില രാജ്യത്ത് ശരിക്കും നിയന്ത്രണ വിധേയമാണോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ധന വില മുന്നിലേക്ക്?

ഉത്പാദന ക്വാട്ടയുമായി ബന്ധപ്പെട്ട് ഒപെക് പ്ലെസ് യോഗത്തിൽ യു‌എഇയും സൗദിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടർന്ന് എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക. എന്താണ് ഒപെക്കെന്നും ഇവർ ആഗോള ക്രൂഡ് ഓയിൽ വില നിയന്ത്രിക്കുന്നത് എങ്ങനെയെന്നും അറിയാൻ ലിങ്ക് സന്ദർശിക്കുക.

യുഎഇയും സൗദിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ആഗോളതലത്തിൽ എണ്ണവില ഉയരാൻ  കാരണമായി. പിന്നീട് ഇരുവരും തമ്മിൽ ധാരണയിലായതിനെ തുടർന്ന് എണ്ണ വില കുറഞ്ഞു. എങ്കിലും ഇതിന് ശേഷം ഇന്ത്യയിലെ പെട്രോൾ വില കുറഞ്ഞില്ല. എക്സൈസ് തീരുവ ഉടൻ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പെട്രോളിനും ഡീസലിനും നികുതി ഏർപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താനും ക്ഷേമപദ്ധതികൾക്കായും സർക്കാർ ഉപയോഗിക്കും. ഇതിനാൽ തന്നെ അടുത്തിടെ ഒന്നും ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഇന്ത്യയിൽ ഇന്ധന വില കുറയണമെങ്കിൽ  ആഗോള എണ്ണവില കുറയേണ്ടതുണ്ട്.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 16th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023