ഹെെവേ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ നിക്ഷേപ സാധ്യത, നേട്ടം കൊയ്യുന്ന ഓഹരികൾ ഏതെല്ലാം?

Home
editorial
highway infra construction firms an analysis
undefined

2021-22ലെ യൂണിയൻ ബജറ്റ് പ്രഖ്യാപനം ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്ക് നൽകിയ ഉത്തേജനം വളരെ വലുതാണെന്ന് നമുക്ക് അറിയാം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 1.18 ലക്ഷം കോടി രൂപയാണ് ഗതാഗത മന്ത്രാലയത്തിനായി അനുവദിച്ചത്. തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ദേശീയപാത വിപുലീകരിക്കാനായി ഈ തുക വിലയിരുത്തും. ഇത് രാജ്യത്ത് നിലവിലുള്ള ഗതാഗത ശ്യംഖല ശക്തപ്പെടുത്തും.

ദേശീയ ഹെെവേ അതോറിറ്റിയിൽ  നിന്നും  നിരന്തരം പദ്ധതികൾ ലഭിച്ചുവരുന്ന  വമ്പൻ കമ്പനികൾക്ക് ഇത് വളരെ പ്രയോജനം നൽകുന്ന കാര്യമാണ്. ഇത്തരം കമ്പനികൾ കാലങ്ങളായി രാജ്യത്ത് മികച്ച റോഡുകളും ഹെെവേകളും നിർമ്മിച്ചുവരുന്നു. ഇന്ത്യയിൽ ഹെെവേ നിർമ്മാണം നടത്തിവരുന്ന പ്രധാന കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം.

Larsen & Toubro

ആഗോള തലത്തിൽ എഞ്ചിനിയറിംഗ്, കൺസ്ട്രക്ഷൻ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്ന കമ്പനിയാണ് ലാർസൻ & ട്യൂബ്രോ ലിമിറ്റഡ്. ഇൻഫ്രാസ്ട്രക്ചർ വിഭാഗം കെട്ടിടങ്ങൾ, ഫാക്ടറികൾ എന്നിവ നിർമ്മിക്കുകയും  ഗതാഗത ഇൻഫ്രാസ്ട്രക്ചർ, ഹെവി സിവിൽ ഇൻഫ്രാസ്ട്രക്ചർ, പവർ ട്രാൻസ്മിഷൻ വിതരണം  എന്നിവ നടത്തിവരികയും ചെയ്യുന്നു. എൽ ആന്റ് ടി . ഇൻഫ്രാസ്ട്രക്ചർ  ഡെവലപ്പ്മെന്റ് പ്രോജക്ടസ് ലിമിറ്റഡ് എന്നാൽ പബ്ലിക്ക് പ്രെെവറ്റ് പാർട്ട്നർഷിപ്പ് മോഡറിൽ വിപുലീകരിച്ചു വരുന്ന ഒരു കമ്പനിയാണ്. കമ്പനിയുടെ മൊത്തം പോർട്ട്ഫോളിയോയിൽ 17 പദ്ധതികളും 7800 കിലോമീറ്റൽ റോഡുകളും ഹെെവേകളും ഉൾപ്പെടുന്നു.

കാര്യക്ഷമത, കൃത്യത എന്നിവ വർദ്ധിപ്പിക്കുന്നതിനായി വികസനം ഗവേഷണം എന്നിവയ്ക്കായി എൽ ആന്റ് ടി വമ്പൻ  നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ള പദ്ധതികൾ പൂർത്തികരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 

സാമ്പത്തിക വളർച്ച

എൽ ആന്റ് ടിയുടെ വരുമാനവും ലാഭവും വർഷം തോറും വളർന്ന് വരുന്നതായി കാണാം. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും ഉയർന്ന അളവിലുള്ള കോൺട്രാക്ടുകൾ ലഭ്യമാകുന്നതാണ് ഇതിന് കാരണം. ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 4.8 ശതമാനം ഉയർന്ന്  2,446.7 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 1.78 ശതമാനം ഇടിഞ്ഞ്  35,596 കോടിയായി കുറഞ്ഞു. മൂന്നാം പാദത്തിൽ മാത്രം 73,233 കോടി രൂപയുടെ ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്.


കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം പ്രതിവർഷം 9.7 ശതമാനമാണുള്ളത്. മേഖലയുടെ മൊത്തം വരുമാനം 5.44 ശതമാനം മാത്രമാണുള്ളതെന്നും ശ്രദ്ധേയമാണ്. നിരവധി കോൺട്രാക്ടുകൾ നേടി കൊണ്ട് മേഖലയിലെ തങ്ങളുടെ ആധിപത്യം നിലനിർത്താൻ കമ്പനിക്ക് കഴിഞ്ഞു. മാർക്കറ്റ് ഷെയറിന്റെ 50.4 ശതമാനമാണ് കമ്പനി കെെവശം വച്ചിരിക്കുന്നത്. ഇതിനെപ്പം ആകർഷകമായ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിക്കുന്നുണ്ട്.

2020 ഏപ്രിൽ മുതൽ ഈ നിമിഷം വരരെ എൽ ആന്റി ടി ഓഹരി 82 ശതമാനം മുന്നേറ്റമാണ് കാഴ്ചവച്ചത്. 

Dilip Buildcon

റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കുന്ന  പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികളിലൊന്നാണ് ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്.  ഇ.പി.സി പ്രൊജക്ട്സ്, ട്രോൾ ഓപ്പറേഷൻ എന്നിവയിലായി രണ്ട്  സെഗ്‌മെന്റുകളിലായാണ് കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ജലസേചന പദ്ധതികൾ, നഗരവികസന പദ്ധതികൾ, അണക്കെട്ടുകൾ, കനാലുകൾ, മെട്രോ റെയിൽ വയഡാക്ടുകൾ എന്നി പദ്ധതികളും കമ്പനി നടത്തിവരുന്നു. 19ലേറെ സംസ്ഥാനങ്ങളിൽ ദിലീപ് ബിൽഡ്കോൺ  തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

സാമ്പത്തിക വളർച്ച

ദിലീപ് ബിൽഡ്കോണിന്റെ പ്രതിവർഷ വരുമാനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  28.85 ശതമാനമാണ് വർദ്ധിച്ചത്. മേഖലയുടെ മൊത്തം വരുമാനം 5.44 ശതമാനം മാത്രമാണ്. 

ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം  107 ശതമാനം ഉയർന്ന് 181.91  കോടി രൂപയായി. ഇതേകാലയളവിൽ  പ്രതിവർഷ വരുമാനം 7.1 ശതമാനം ഉയർന്ന്  2,746.19 കോടി രൂപയായി. മാർക്കറ്റ് ഷെയറിന്റെ 3.31 ശതമാനമാണ് കമ്പനി കെെവശം വച്ചിരിക്കുന്നത്. 

2020 ഏപ്രിൽ മുതൽ ദിലീപ് ബിൽഡ്കോൺ   ഓഹരി 187 ശതമാനം ഉയർച്ചയാണ് കെെവരിച്ചത്. 

IRB Infrastructure Developers

റോഡുകളുടെയും ഹൈവേകളുടെയും നിർമ്മാണം, വികസനം, പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ട് അടിസ്ഥാനത്തിൽ  പ്രവർത്തിക്കുന്ന കമ്പനിയാണ് ഐ‌ആർ‌ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർ‌സ് ലിമിറ്റഡ്. ട്രോൾ ഓപ്പറേഷൻ, ട്രാൻസ്ഫർ പ്രൊജക്ട്സ് ആന്റ് കൺസ്ട്രക്ഷൻ എന്നീ രണ്ട്  സെഗ്‌മെന്റുകളിലായാണ് കമ്പനിയുടെ പ്രവർത്തനം. റിയൽ എസ്റ്റേറ്റ് ഡവലപ്പ്മെന്റ്, കാറ്റാടി മില്ലുകളിലൂടെയുള്ള  വൈദ്യുതി ഉത്പാദനം, വിൽപ്പന, വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു. 21 പദ്ധതികളും 12,317  കിലോമീറ്റൽ പാത റോഡുകളും ഹെെവേകളും കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു.

ഗുജറാത്തിൽ വരാനിരിക്കുന്ന വഡോദര-മുംബൈ എക്സ്പ്രസ് ഹൈവേയുടെ ഗാന്ധേവ-ഇനയുടെ എട്ട് വരി പാതകളുടെ നിർമ്മാണത്തിനായി കമ്പനി ബിഡ് പ്ലെയിസ് ചെയ്തിരുന്നു. 27.5 കിലോ മീറ്ററുള്ള പദ്ധതിയുടെ ആകെ ചെലവ് 1,755 കോടി രൂപയാണ്.

സാമ്പത്തിക വളർച്ച

ഐആർബി ഇൻഫ്രാ ഡവലപ്പർമാർ കഴിഞ്ഞ എത്രയോ വർഷങ്ങളായി അറ്റാദായത്തിലും വരുമാനത്തിലുമായി ശക്തമായ വളർച്ച കെെവരിച്ചു വരുന്നതായി കാണാം. ഡിസംബറിലെ മൂന്നാം പാദത്തിന്റെ അവസാനം കമ്പനിയുടെ പ്രതിവർഷ അറ്റാദായം 56 ശതമാനമായി കുറഞ്ഞ് 69.48 കോടി രൂപയായി.ഇതേകാലയളവിൽ  കമ്പനിയുടെ വരുമാനം കുറഞ്ഞ് 1594.80 കോടി രൂപയായി. രണ്ടാം പാദത്തിൽ വരുമാനം 1790 കോടി രൂപയായിരുന്നു.

ഐആർബി ഇൻഫ്രാ ഡവലപ്പറിന്റെ പ്രതിവർഷ വരുമാനം
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  12.39 ശതമാനമാണ് വർദ്ധിച്ചത്. . മേഖലയുടെ മൊത്തം വരുമാനം 5.44 ശതമാനം മാത്രമാണ്. മാർക്കറ്റ് ഷെയറിന്റെ 2.39  ശതമാനമാണ് കമ്പനി കെെവശം വച്ചിരിക്കുന്നത്.

2020 ഏപ്രിൽ മുതൽ ഐആർബി ഇൻഫ്രാ ഡവലപ്പർ  ഓഹരി 116 ശതമാനം ഉയർച്ചയാണ് കെെവരിച്ചത്.

PNC Infratech

ആഗ്ര ആസ്ഥാനമായി കൺസ്ട്രക്ഷൻ, ഡവലപ്പ്മെന്റ് എന്നിവ നടത്തിവരുന്ന കമ്പനിയാണ് പി.എൻ.സി ഇൻഫ്രടെക്. ദേശീയ പാത, പാലങ്ങൾ, ഫ്ലെെയോവർ, പവർ ട്രാൻസ്മിഷൻ ലെെൻസ്, വിമാനത്താവളങ്ങളുടെ റൺവേ, പാത എന്നീ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളും കമ്പനി നടത്തി വരുന്നു.

അടുത്തിടെ കമ്പനിയുടെ സഹസ്ഥാപനമായ പിഎൻസി യുനാനോ ഹെെവേസിന് ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും 1602 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു. ഉത്തർപ്രദേശിലെ എൻ‌എച്ച് 232-എയിലെ ഉന്നാവോ-ലാൽഗഞ്ച് വിഭാഗത്തിന്റെ നാല് പാതകളാണ് പദ്ധതിയിലുള്ളത്. കമ്പനിയുടെ മറ്റു രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്ക് കൂടി 3500 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.

സാമ്പത്തിക വളർച്ച

പി.എൻ.സി ഇൻഫ്രടെക്കിന്റെ വരുമാനവും ലാഭവും വർഷാവർഷം കുതിച്ചുയരുന്നതായി കാണാം. ഡിസംബറിലെ മൂന്നാം പാദത്തിന്റെ അവസാനം കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 163  ശതമാനമായി ഉയർന്ന് 176.14 കോടി രൂപയായി. ഇതേകാലയളവിൽ  കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 13.78 ശതമാനം ഉയർന്ന്  1582.02 കോടി രൂപയായി.

കമ്പനിയുടെ  പ്രതിവർഷ വരുമാനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ  25.3 ശതമാനമാണ് വർദ്ധിച്ചത്. മേഖലയുടെ മൊത്തം വരുമാനം 5.44 ശതമാനം മാത്രമാണ്. മാർക്കറ്റ് ഷെയറിന്റെ 1.95  ശതമാനമാണ് കമ്പനി കെെവശം വച്ചിരിക്കുന്നത്.

2020 ഏപ്രിൽ മുതൽ പി.എൻ.സി ഇൻഫ്രടെക്കിന്റെ  ഓഹരി 154 ശതമാനം ഉയർച്ചയാണ് കെെവരിച്ചത്. 

KNR Constructions Limited

ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ടചർ ഡവലപ്പ്മെന്റ് കമ്പനികളിൽ ഒന്നാണ് കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ്. റോഡ്, ഹെെവേ, ഇറിഗേഷൻ, നഗര ജല ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ കമ്പനി പ്രവർത്തിച്ചുവരുന്നു. എക്സ്പ്രസ് ഹെെവേ, ഫ്ലെെയോവർ, പാലങ്ങൾ തുടങ്ങിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളും കമ്പനി നടത്തിവരുന്നു.

പുതിയ പദ്ധതികൾ കണ്ടെത്തി യഥാസമയം അത് തീർപ്പാക്കുന്നതിൽ കമ്പനി മുന്നിട്ട് നിൽക്കുന്നതായി വിദഗ്ധർ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡിന്റെ പ്രതിവർഷ വരുമാന വളർച്ച 21.76 ശതമാനമാണ്. മേഖലയുടെ മൊത്തം വരുമാനം 5.44 ശതമാനം മാത്രമാണ്. എന്നാൽ  മാർക്കറ്റ് ഷെയറിന്റെ 0.85  ശതമാനമാണ് കമ്പനി കെെവശം വച്ചിരിക്കുന്നത്.

2020 ഏപ്രിൽ മുതൽ കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ്  ഓഹരി 109 ശതമാനം ഉയർച്ചയാണ് കെെവരിച്ചത്.

നിഗമനം

ദേശീയ പാതയുമായി ബന്ധപ്പെട്ട്  കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ  പ്രഖ്യാപിച്ച  പദ്ധതികളുടെ നേട്ടം കെെവരിക്കാൻ സാധ്യതയുള്ള അഞ്ച് പ്രധാന കമ്പനികളാണ് ഞങ്ങൾ ഇന്ന് പരിചയപ്പെടുത്തിയത്. HG Infra Engineering, Bharat Road Network, Ashoka Buildcon, Sadbhav Engineering, MEP Infrastructure തുടങ്ങിയ കമ്പനികളും  കൺസ്ട്രക്ഷൻ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ലിസ്റ്റഡ് കമ്പനികളാണ്.

ദേശീയ പാത വിപുലീകരിക്കുന്നതോടെ ഗതാഗത മേഖലയിൽ വരാൻ പോകുന്ന മാറ്റം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുയർത്തിയേക്കും. ദേശീയ പാതകളുടെയും സിറ്റി റോഡുകളുടെയും നിർമ്മാണങ്ങളിൽ ഈ കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ പ്രാഗത്ഭം തെളിയിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ദേശീയ ഹെെവേ അതോറിറ്റിയിൽ നിന്നും ഇത്തരം കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിച്ചേക്കും. ഇതിനൊപ്പം ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി രാജ്യത്ത് ദേശീയ ബാങ്ക് ഉൾപ്പെടെ നിലവിലുണ്ട്. ഇത് ഇൻ ഫ്രാസ്ട്രക്ചർ മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കും. ബജറ്റിലെ പിന്തുണ, മികച്ച ഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിരുത്തിയാൽ ഇഫ്രാസ്ട്രക്ചർ കമ്പനികളിൽ ശക്തമായി റാലി തുടർന്നേക്കാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023