യുഎസിലും കുറയാതെ വിലക്കയറ്റം, ദുർബലമായി ആഗോള വിപണികൾ   - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
higher-inflation-data-from-the-us-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Vodafone Idea: ഡിസംബർ പാദത്തിൽ കമ്പനി 7990 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി.

Biocon: ഡിസംബർ പാദത്തിൽ കമ്പനി 42 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. പോയവർഷം 187 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

Apollo Hospitals: ഡിസംബറിൽ കമ്പനിയുടെ അറ്റാദായം 33 ശതമാനം ഇടിഞ്ഞ് 162 കോടി രൂപയായി.

GMR Airports Infra: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 191 കോടി രൂപയായി രേഖപ്പെടുത്തി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 17827 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17800ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. പിന്നീട് ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 17900 മറികടന്നു. തുടർന്ന് 159 പോയിന്റുകൾക്ക് മുകളിലായി 17900 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41362 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41200 സപ്പോർട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 41600 മറികടന്ന സൂചിക 41800ൽ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് 41648 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. നാസ്ഡാക് നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി ഫ്ലാറ്റായി കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നഷ്ടത്തിൽ   കാണപ്പെടുന്നു.

SGX NIFTY 17800-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,900, 17,800, 17,720 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,970, 18,000, 18,170 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 41,600, 41,270, 41,100 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,800, 42,000, 42,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.   

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 41500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18400ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.5 ആയി കാണപ്പെടുന്നു.

നിഫ്റ്റിയുടെ ഇന്നലെത്തെ കാൻഡിൽ ശക്തമാണെന്ന് കാണാം. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കാം. എന്നിരുന്നാലും ആഗോള വിപണികളും എസ്.ജി.എക്സ് നിഫ്റ്റിയും ദുർബലമായാണ് കാണപ്പെടുന്നത്.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു. 6.4 ശതമാനം ആയി ഇത് രേഖപ്പെടുത്തി. 6.2 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇത് നെഗറ്റീവ് സൂചന നൽകുന്നു.

പ്രധാനമായും ഐടി ഓഹരികളാണ് യുഎസ് വിപണിക്ക് പിന്തുണ നൽകിയിരുന്നത്. നമ്മുടെ ഐടി മേഖലയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുകളിലേക്ക് നീങ്ങുകയാണ്.

ഇന്ത്യയുടെ മൊത്തം വില സൂചിക 4.5 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് 4.7 ശതമാനം ആയി രേഖപ്പെടുത്തി.
ഇത് മുമ്പത്തെ മാസത്തേക്കാൾ കുറവാണ്.

യുകെയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും

ഇന്നലെ ഓഹരികൾ വാങ്ങികൂട്ടിയിരുന്നതായി കാണാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18000 താഴേക്ക് 17800 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023