താഴ്ന്ന നിലയിൽ നിന്നും തിരികെ കയറാൻ ഒരുങ്ങി നിഫ്റ്റി? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Wipro: ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 2.8 ശതമാനം ഉയർന്ന് 3053 കോടി രൂപയായി.
HDFC Bank: ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 19 ശതമാനം ഉയർന്ന് 12259 കോടി രൂപയായി.
L&T Finance Holdings: ഡിസംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 47 ശതമാനം ഉയർന്ന് 453 കോടി രൂപയായി.
Sula Vineyards: ഡിസംബർ പാദത്തിൽ കമ്പനി ഉയർന്ന വിൽപ്പന രേഖപ്പെടുത്തി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഫ്ലാറ്റായി 17871 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17770ൽ സപ്പോർട്ട് എടുത്ത് മുകളിലേക്ക് കയറി. തുടർന്ന് 98 പോയിന്റുകൾക്ക് മുകളിലായി 17957 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
4132 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
താഴേക്ക് നീങ്ങി. 41900ന് അടുത്തായി സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 289 പോയിന്റുകൾക്ക് മുകളിലായി 42371 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.74 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി യൂറോപ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 18045-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,860, 17,770, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,000, 18,130, 18,230 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,920, 41,665, 41,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,500, 42,685, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18470, 18,350, 18,280 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,685, 18,790, 18,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17900ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17900ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2400 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 14.5 ആയി ഇടിഞ്ഞു.
ആഗോള വിപണികൾ പോസിറ്റീവ് സൂചന നൽകുന്നു. പണപ്പെരുപ്പം കുറഞ്ഞതിനാൽ തന്നെ വിപണി മുകളിലേക്ക് കയറുകയാണെന്ന് കാണാം. യുഎസ് വിപണി അവധി ആയതിനാൽ തന്നെ അവിടെ നിന്നും സൂചനകൾ ഒന്നും തന്നെ ലഭ്യമല്ല.
ഇന്ത്യയുടെ മൊത്തം പണപ്പെരുപ്പം ഇന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. പണപ്പെരുപ്പം 5.85 ശതമാനത്തിൽ നിന്നും 5.6 ശതമാനം ആയി കുറയുമെന്ന് പ്രതീക്ഷിക്കാം. സിപിഐ കണക്കുകൾ ഇതിനോട് അകം തന്നെ വന്നിരുന്നു. അത് അനുകൂലമായിരുന്നു.
ഡിസംബർ 13, ജനുവരി 3,4,9 തീയതികളിൽ ഉള്ള ലൈനുകളെ ബന്ധിപ്പിച്ച് ട്രെൻഡ് ലൈൻ വരയ്ക്കാവുന്നതാണ്. നിഫ്റ്റി ഈ ട്രെഡ് ലൈനിന് അടുത്താണ് ഉള്ളത്. ബുൾസിന് മണിക്കുറിൽ ഇതിന് മുകളിൽ ക്ലോസ് ചെയ്യേണ്ടത് ആവശ്യമാണ്.
റിലയൻസിന്റെ നീക്കം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ആഴ്ച 2.7 ശതമാനത്തിന്റെ പതനമാണ് സൂചിക കാഴ്ചവെച്ചത്. അതേസമയം മെറ്റൽസും ഇടിയുന്നു.
വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്കിലേക്ക് നോക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 18130 താഴേക്ക് 1770 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display