വീണ്ടെടുക്കൽ സൂചന നൽകി ആഗോള വിപണികൾ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
green candles in the global markets pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Vodafone Idea: എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചറിന് കമ്പനി ബോർഡ് 12000 സുരക്ഷിതമല്ലാത്ത, അൺറേറ്റഡ്, അൺലിസ്റ്റഡ് ബോണ്ടുകൾ കൈമാറി.

Satin Creditcare: കടപത്രവിതരണത്തിലൂടെയും മറ്റു വിവിധ മാർഗങ്ങളിലൂടെയും ധനസമാഹരണം നടത്തുന്നതിനായി മാർച്ച് രണ്ടിന് കമ്പനി ബോർഡ് യോഗം ചേരും.

Crest Ventures: എൻസിഡി വിതരണത്തിലൂടെ 100 കോടി വരെ ധനസമാഹരണം നടത്തുന്നതിനായി കമ്പനി ബോർഡ് മാർച്ച് രണ്ടിന് യോഗം ചേരും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17443 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 17300ൽ രണ്ട് തവണ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 73  പോയിന്റുകൾക്ക് താഴെയായി 17393 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39905 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ബുള്ളിഷായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 398 പോയിന്റുകൾക്ക് മുകളിലായി 40407 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.95  ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി ഇന്നലെ മുന്നേറ്റം നടത്തി, യൂറോപ്യൻ വിപണിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു. 

SGX NIFTY 17480-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,310, 17,180,  17,085 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,425, 17,550, 17,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,000,  39,800, 39,600, 39,400 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,500, 40,665, 40,880 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 17,905, 17,860, 17,760 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്. 18,040, 18,205, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 17600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 18200ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 17800ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2000 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2200 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.9 ആയി കാണപ്പെടുന്നു.

വെള്ളിയാഴ്ച വളരെ ദുർബലമായ ഒരു ക്ലോസിംഗാണ് നമുക്ക് കിട്ടിയിരുന്നത്. 17600ന് താഴെയായി സൂചിക വ്യാപാരം അവസാനിപ്പിച്ചത് കാളകൾക്ക് തിരിച്ചടിയായി.  യുഎസ് വിപണിക്ക് ഏറ്റ തിരിച്ചടിയും നിഫ്റ്റിയെ താഴേക്ക് വലിച്ചു. എന്നാൽ അവസാന നിമിഷം സാമ്പത്തിക ഓഹരികൾ ശക്തമായ നീക്കം നടത്തിയതായി കാണാം.

ഇന്ത്യയുടെ ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും. ജിഡിപി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് കാണാം. നിർമാണ, കയറ്റുമതി കണക്കുകൾ മോശമായിരുന്നു.

2023 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇത് 6.3 ശതമാനം ആയിരുന്നു. 2022 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 5.4 ശതമാനവും ആയിരുന്നു.  എന്നാൽ 2023 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 4.7 ശതമാനം ആകുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ.

ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. പലദിവസങ്ങളിലായി നഷ്ടം കണ്ടതിന് പിന്നാലെ സൂചിക ലാഭത്തിലാണ് കാണപ്പെട്ടത്.

ഫിൻ നിഫ്റ്റിയുടെ പ്രധാന ഹെവിവെയിറ്റ് ഓഹരി ആയതിനാൽ തന്നെ എച്ച്.ഡി.എഫ്.സി ബാങ്കിനെ ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ മുകളിലേക്ക് 17480  താഴേക്ക് 17310 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023