ദേശീയ ധനസമ്പാദന പദ്ധതിയിലൂടെ 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ: നിക്ഷേപകർ അറിയേണ്ടത്

Home
editorial
government-to-raise-rs-6-lakh-crore-through-asset-monetisation-know-more
undefined

ദേശീയ ധനസമ്പാദന പദ്ധതിയിലൂടെ ആസ്തികൾ വിറ്റഴിച്ചു കൊണ്ട് 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 2025 ഓടെ പദ്ധതി നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. എന്താണ് ധനസമ്പാദനം? നിങ്ങൾ എന്തെങ്കിലും ധനസമ്പാദനം നടത്തുമ്പോൾ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, റോഡുകൾ, പൊതു ഇൻഫ്രാസ്ട്രക്ചർ, കൽക്കരി ഖനികൾ, സ്റ്റേഡിയങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ ആസ്തികൾ ഉപയോഗിച്ച് കൊണ്ട് ധനം സമാഹരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ എന്താണെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

എന്താണ് നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി)?

2022നും 2025 നും ഇടയിൽ സർക്കാർ ആസ്തികൾ ധനസമ്പാദനം ചെയ്യാനും അതിലൂടെ 6 ലക്ഷം കോടി രൂപ വരെ സമാഹരിക്കാനും ഉദ്ദേശിക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ സ്വകാര്യ കമ്പനികൾ പ്രോജക്റ്റുകൾക്കായി ലേലം വിളിക്കുകയും സർക്കാരിന് മുൻ‌കൂറായി പണം  നൽകുകയും ചെയ്യും. എന്നാൽ പദ്ധതികളുടെ ഉടമസ്ഥാവകാശം സർക്കാർ തന്നെ വഹിക്കും പകരം സ്വകാര്യ കമ്പനികൾക്ക് റവന്യൂ അവകാശങ്ങൾ നൽകും. ഇതിന് 2025 വരെ കാലാവധി ഉള്ളു.

എൻഎംപി 2019 ഡിസംബറിൽ പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനുമായി ഒരു കോ-ടെർമിനസ് നടത്തും. കർശനമായ പ്രകടന ബെഞ്ച്മാർക്കുകളുള്ള നിർവചിക്കപ്പെട്ട കരാർ ചട്ടക്കൂടുകൾക്ക് കീഴിൽ സർക്കാർ ഘടനാപരമായ പങ്കാളിത്തം ഉറപ്പാക്കും. ആസ്തികൾക്കായി ലേലത്തിൽ ഏർപ്പെടുന്ന സ്വകാര്യ കമ്പനികൾ ഈ ബെഞ്ച്മാർക്ക് കൃത്യമായി പാലിക്കേണ്ടതുണ്ട്. 

‘ബ്രൗൺഫീൽഡ്’ പദ്ധതികളിലൂടെ മാത്രം ധനസമ്പാദനം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.  ഇതിനോടകം തന്നെ വികസിപ്പിച്ച പരിവർത്തനം നടത്താൻ സാധിക്കുന്ന പദ്ധതിയെയാണ് ബ്രൗൺഫീൽഡ് പ്രോജക്റ്റ് എന്ന് വിളിക്കുന്നത്. അതേസമയം ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ ഒരു പുതിയ പദ്ധതിയുടെ നിർമാണം നടത്തുന്നതിനെ ഗ്രീൻഫീൽഡ് എന്ന് പറയും. ഉദാഹരണത്തിന് ഒരു പഴയ കെട്ടിടത്തിന്റെ പുനർവികസനം എന്നത് ബ്രൗൺഫീൽഡ് പദ്ധതിയും സ്ഥലത്ത് ഒരു പുതിയ കെട്ടിടത്തിന്റെ നിർമാണം നടത്തുന്നത് ഗ്രീൻഫീൽഡ് പദ്ധതിയുമാണ്.

നിലവിൽ കേന്ദ്ര സർക്കാർ ലൈൻ മന്ത്രാലയങ്ങളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും  ആസ്തികൾ മാത്രമാണ് ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 12ൽ അധികം മന്ത്രാലയങ്ങളും 20ൽ  അധികം അസറ്റ് ക്ലാസുകളും ഉൾപ്പെടുന്നു. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ, വെയർഹൗസിംഗ്, ഗ്യാസ് & പ്രൊഡക്ട് പൈപ്പ്ലൈൻ, വൈദ്യുതി ഉത്പാദനം, ട്രാൻസ്മിഷൻ, ഖനനം, ടെലികോം, സ്റ്റേഡിയം, ഹോസ്പിറ്റാലിറ്റി, എന്നിവ ഇതിൽ ഉൾപ്പെടും. ടോപ്പ് 5 സെക്ടറുകൾ  മൊത്തം പൈപ്പ്ലൈൻ മൂല്യത്തിന്റെ 83 ശതമാനം പിടിച്ചെടുക്കുന്നു. ഈ 5 പ്രധാന മേഖലകളിൽ റോഡ് (27%), റെയിൽവേ (25%), പവർ (15%), ഓയിൽ & ഗ്യാസ് പൈപ്പ് ലൈൻ (8%), ടെലികോം (6%) എന്നിങ്ങനെയാണുള്ളത്. ഈ മേഖലകളിൽ സ്വകാര്യ കമ്പനികൾ കൂടുതൽ താത്പര്യം കാണിച്ചേക്കും.

നേട്ടം കൊയ്യുക ഏതെല്ലാം ഓഹരികൾ?

 • Roads and Highways: പദ്ധതിയുടെ ഭൂരിഭാഗവും റോഡുകളും ഹെെവേകളും ഉൾപ്പെടുന്നു.  IRB, L&T, GMR Infra, Dilip Buildcon എന്നീ കമ്പനികൾ ലിസ്റ്റിൽ ഉൾപ്പെട്ടേക്കും.
 • Railways: റെയിൽവേ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണുള്ളത്. IRCTC, IRFC, Ircon, Titagarh Wagon, RITES, RailTel എന്നിവ നേട്ടം കെെവരിച്ചേക്കും. 
 • Power Sector: Power Grid, Adani Transmission, KEC Intl, GE Power, GE T&D എന്നീ കമ്പനികൾ നേട്ടം കെെവരിച്ചേക്കും. 

 • Adani Group: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പ്. കമ്പനിയുടെ അനുബന്ധ സ്ഥാപനം അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ എയർപോർട്ടുകൾ സ്വന്തമാക്കി നടത്തി വരുന്നു. അദാനി ഗ്യാസ്, അദാനി ഗ്രീൻ, അദാനി പവർ, അദാനി എന്റർപ്രൈസസ് എന്നിവ ഇടപാടിൽ നിന്ന് നേട്ടം കെെവരിച്ചേക്കും. 

മുന്നിലേക്ക്

മോദി സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ, സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമാണ് എൻഎംപി. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് നോക്കിയാൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയിലൂടെ സർക്കാർ ആസ്തികളുടെ കാര്യക്ഷമതയും  ഉപയോഗവും വർദ്ധിപ്പിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം കൂടുതൽ സർക്കാർ പദ്ധതികൾക്ക് ധനസഹായം നൽകാനായി ഉപയോഗിക്കും. എന്നാൽ ആസ്തകിളുടെ ഉടമസ്ഥാവകാശം സർക്കാർ തന്നെ നിലനിർത്തും.

നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈനിന്റെ പോരായ്മകളെ പറ്റി പറയുകയാണെങ്കിൽ എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയ പ്രശ്നങ്ങളുള്ള സ്വത്തുക്കൾ ഇപ്പോഴും സർക്കാരിന്റെ കൈവശമുണ്ട്. മുൻകാലങ്ങളിൽ ഇവ സ്വകാര്യവത്ക്കരിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. ട്രെയിനുകൾക്കായുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി അടുത്തിടെ നടന്ന ലേലത്തിൽ അധികം കമ്പനികൾ ഒന്നും തന്നെ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ റെയിൽവേയുടെ സ്വകാര്യവൽക്കരണ പ്രക്രിയ കേന്ദ്ര സർക്കാർ നിർത്തിവച്ചു.

വൈദ്യുതി മേഖലയിലെ താരിഫ് നിയന്ത്രിക്കപ്പെടുന്നു, ഗ്യാസ്, പെട്രോളിയം മേഖലയിലെ ശേഷി വളരെ കുറച്ച് മാത്രം വിനിയോഗിക്കുന്നു. ഈ ഘടകങ്ങൾ എല്ലാം തന്നെ  സർക്കാരിന്റെ അസറ്റ് ധനസമ്പാദന പദ്ധതിയുടെ പ്രക്രിയ തടസ്സപ്പെടുത്തും. സ്വകാര്യവത്ക്കരണ പ്രക്രിയ എങ്ങനെയെന്നതും  പദ്ധതി നടപ്പിലാക്കുന്നത് എങ്ങനെ എന്നതിനെയും  ആശ്രയിച്ചിരിക്കും ബാക്കിയുള്ളവ.

ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ സംബന്ധിച്ച മുഴുവൻ പദ്ധതികളെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.
https://www.niti.gov.in/national-monetisation-pipeline

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023