ഫലപ്രഖ്യാപനത്തിന് ഒരുങ്ങി അന്താരാഷ്ട്ര കമ്പനികൾ, നിഫ്റ്റിക്ക് 17530-480 നാളെ നിർണായകമാകും - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
global-results-season-17530-and-17480-are-ready-for-expiry-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ്  വലിയ ഗ്യാപ്പ് അപ്പിൽ 17568 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17500ന് മുകളിലായി തന്നെ നിലകൊണ്ടു. 17600 എന്ന പ്രതിബന്ധത്തിൽ നിന്നും സൂചിക താഴേക്ക് വീണു. ശേഷം 17500-480 എന്ന റേഞ്ചിൽ സൂചിക സപ്പോർട്ട് എടുത്തു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 25 പോയിന്റുകൾ/0.14 ശതമാനം മുകളിലായി 17512 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40556 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ 90 മിനിറ്റിൽ ഓപ്പൺ റേഞ്ചിനുള്ളിൽ അസ്ഥിരമായി നിന്നു. ശേഷം സൂചിക കുത്തനെ താഴേക്ക് വീണു. 40200ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/ 0.14 ശതമാനം മുകളിലായി 40373 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.  Nifty IT (-0.90%) നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ദുർബലമായിട്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊവിഡ് ആശങ്കകളെ തുടർന്ന് ചൈനീസ് വിപണി ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

HDFC(+2.1%), HDFC  Bank (+1%) എന്നീ ഓഹരകിൾ ഇന്ന് നേട്ടത്തിൽ അടച്ചു.

NTPC (-1.7%) ഓഹരി നിഫ്റ്റിയടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

രണ്ടാം പാദത്തിൽ അറ്റാദായം 8.25 ശതമാനം ഉയർന്നതിന് പിന്നാലെ Nestle (+1.8%) ഓഹരി നേട്ടത്തിൽ അടച്ചു.

ITC (+1.7%) ഓഹരി രണ്ടാം പാദഫലങ്ങൾക്ക് മുമ്പായി നേട്ടത്തിൽ അടച്ചു.

Reliance (+1.7%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി ലഭത്തിൽ അടച്ചു. കമ്പനിയുടെ രണ്ടാം പാദഫലങ്ങൾ വെള്ളിയാഴ്ച പുറത്തുവരും.

രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ Axis Bank (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFCAMC (+1.3%), Syngene (+6.3%), Ultratech Cements (+0.80%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

അദാനി ഗ്രീനിൽ നിന്നും ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ Suzlon (+20%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

SBIN (-1.6%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Network18 (-6.2%), TV18BRDCST (-6.2%) എന്നീ ഓഹരികൾ കുത്തനെ താഴേക്ക് വീണു.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ ദിവസം യുഎസ് വിപണിക്ക് ഓപ്പണിംഗ് നേട്ടം നിലനിർത്താൻ സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ആഗോള വിപണികൾ എല്ലാം തന്നെ ആശയകുഴപ്പം നിലനിന്നിരുന്നു.

യുഎസ് വിപണി താഴ്ന്ന നിലയിലായിരുന്നു കാണപ്പെട്ടത്. അവിടെ നിന്നും പെട്ടെന്ന് ഉണ്ടായ ലാഭമെടുപ്പ് അനിശ്ചിതത്വത്തിലേക്ക് നയിച്ചു.

നെറ്റ്ഫ്ലിക്സ് മികച്ച ലാഭമാണ് കാഴ്ചവെച്ചത്. ടെസ്ല, ഐബിഎം എന്നിവ മൂന്നാം പാദ ഫലങ്ങൾ ഇന്ന് പുറത്തുവിടും. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നിവയുടെ ഫലങ്ങൾ അടുത്ത ആഴ്ച പുറത്തുവന്നേക്കും. അതിനാൽ തന്നെ ഈ ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

നിഫ്റ്റി 17530ന് മുകളിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. എന്നാൽ താഴേക്ക് നീങ്ങിയ സൂചിക 17500-480ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. നാളെ 17,620,17,450, 17430, 17,400 എന്ന റേഞ്ച് ശ്രദ്ധിക്കാവുന്നതാണ്.

40,640, 40,140, 40000 ബാങ്ക് നിഫ്റ്റിയിൽ ഈ ലെവലുകൾ ശ്രദ്ധിക്കുക.

ഇന്നലെത്ത പ്രതിബന്ധത്തിൽ സപ്പോർട്ട് എടുത്ത ഫിൻ നിഫ്റ്റി ഇന്ന് മുന്നേറ്റം നടത്തിയിരുന്നു. താഴേക്ക് 17,054,18,034, 17,990 എന്ന നിലകൾ ശ്രദ്ധിക്കുക.

റിലയൻസിന്റെ ഫലങ്ങൾ വെള്ളിയാഴ്ച പുറത്തുവരും. ആക്സിസ് ബാങ്കിന്റെ ഫലങ്ങൾ നാളെ പുറത്തുവരും.

യുകെയുടെ സെപ്റ്റംബറിലെ സിപിഐ 10.1 ശതമാനം ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 9.9 ശതമാനം ആയിരുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023