വിൽപ്പന സമ്മർദ്ദത്തിൽ ആഗോള വിപണികൾ, മറികടക്കാൻ ബാങ്കുകൾക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global-markets-under-pressure-india-inflation-today-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Uniparts India: ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും.

Bharti Airtel: 2020 ജനുവരിയിൽ ഇഷ്യൂ ചെയ്ത വിദേശ കടപ്പത്രങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് ഏകദേശം 71 കോടി രൂപയുടെ 8.6 മില്യൺ ഡോളർ മൂല്യമുള്ള ഇക്വിറ്റി അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി കമ്പനി പറഞ്ഞു.

NTPC: തമിഴ്‌നാട്ടിലെ എട്ടയപുരത്ത് 162.27 മെഗാവാട്ടിന്റെ സൗരോർജ്ജ കേന്ദ്രം ആരംഭിച്ചതായി കമ്പനി പറഞ്ഞു.

Vodafone Idea: കമ്പനിയുടെ വെണ്ടറായ എടിസി ടെലികോം ഇൻഫ്രാസ്ട്രക്ചർ 1,600 കോടി രൂപയുടെ ഓപ്ഷണലായി കൺവേർട്ടിബിൾ ഡിബഞ്ചറുകൾ സബ്‌സ്‌ക്രിപ്ഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടാൻ സമ്മതിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച നേരിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വലിയ ലാഭമെടുപ്പിന് വിധേയമായി. ഐടി മേഖലയാണ് കുത്തനെ ഉള്ള പതനത്തിലേക്ക് സൂചികയെ നയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 113 പോയിന്റുകൾക്ക് താഴെയായി 18497 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

43771 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ശക്തമായ ലാഭമെടുപ്പിന് വിധേയമായി. തുടർന്ന്  43633 എന്ന നിലയിൽ ഫ്ലാറ്റായി സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 3.1 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ  കാണപ്പെടുന്നു.

SGX NIFTY 18,525-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,410, 18,360, 18,300 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,500, 18,570, 18,630, 18,665 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,330, 43,000, 42,880 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,700, 43,850, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,240, 19,200, 19,170 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,300, 19,330, 19,370  എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18600ൽ ഉയർന്ന കോൾ  ഒഐ കാണപ്പെടുന്നു. 18600ൽ തന്നെ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18000ലും ശക്തമായ പുട്ട് ഒഐയുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 150 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.5 ആയി കാണപ്പെടുന്നു.

ഡൌ ജോൺസിലുള്ള പ്രൈസ് ആക്ഷൻ അത്ര നല്ലതല്ല. വെള്ളിയാഴ്ച ഉണ്ടായ വിൽപ്പന സമ്മർദ്ദത്തിൽ നേരത്തതെ സ്വിഗ് പോയിന്റ് നഷ്ടമായതായി കാണാം. ആഗോള വിപണികൾ നെഗറ്റീവ് ആയി നിൽക്കുമ്പോൾ ഇന്ത്യൻ വിപണിക്ക് റാലി നടത്തുക എന്നത് പ്രയാസമാണ്.

ഐടി സൂചിക 6 ശതമാനം ആണ് ഇടിഞ്ഞത്. അതസമയം ബാങ്കിംഗ് സൂചികകൾ വിപണിയെ പിടിച്ച് നിർത്തി. സൂചിക ബ്രേക്ക് ഔട്ടിന് അടുത്തായിരുന്നു. എന്നാൽ ഇത് നഷ്ടമായി.

യുകെയുടെ ജിഡിപി, നിർമാണ കണക്കുകൾ ഇന്ന് പുറത്തുവരും. ഇന്ത്യയുടെ സിപിഐ കണക്കുകളും പുറത്ത് വരാനുണ്ട്. ഇത് വളരെ പ്രാധാന്യമുള്ളതാണ്. നിർമാണ പിഎംഐ വൈകിട്ട് 5:30 ഓടെ വന്നേക്കും. സിപിഐ 6.4 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്.
ക്രൂഡ് ഓയിൽ വില 80 ഡോളറിൽ താഴെ ആയതിനാൽ തന്നെ ഇന്ത്യൻ വിപണിക്ക് ഭീഷണി ഇല്ലെന്ന് കാണാം. ആഗോള വിപണിയിലെ വിൽപ്പന സമ്മർദ്ദം മറികടക്കാൻ ബാങ്കുകൾക്ക് ആകുമോ എന്ന് നോക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18570 താഴേക്ക് 18,410  എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023