അവധിക്ക് ശേഷം തുറക്കാൻ ഒരുങ്ങി ആഗോള വിപണികൾ, നിഫ്റ്റിക്ക് നിർണായകം - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global-markets-reopen-will-nifty-follow-or-take-its-own-path-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Punjab & Sind Bank: ഇക്വുറ്റി, ഡെറ്റ് വഴി 250 കോടി രൂപ സമാഹരിക്കുന്നത് പരിഗണിക്കുന്നതിനായി കമ്പനി വെള്ളിയാഴ്ച ബോർഡ് യോഗം ചേരും.

IndoStar Capital Finance:
വിനോദ് കുമാർ പണിക്കരെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി തിങ്കളാഴ്ച മുതൽ നിയമിക്കും.

Capri Global: ഓഹരികളുടെ അവകാശ ഇഷ്യൂവിന്റെ അളവും വിലയും പരിഗണിക്കാനും ചർച്ച ചെയ്യാനും കമ്പനി ബോർഡ് യോഗം ചേരും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 18082 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 18000 നഷ്ടപ്പെടുത്തി. എന്നിരുന്നാലും പിന്നീട് ഉണ്ടായ ശക്തമായ വീണ്ടെടുക്കലിൽ സൂചിക തിരികെ കയറി. തുടർന്ന് 118 പോയിന്റുകൾക്ക് മുകളിലായി 18132 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

42829 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രണ്ടാം പകുതിയിൽ ശക്തമായ നീക്കം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 229 പോയിന്റുകൾക്ക് മുകളിലായി 42859 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.88 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18065-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,110, 18,085, 18,030, 17,970 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,150, 18,180, 18,250, 18,320 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,750, 42,550, 42,400, 42,080 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,920, 43,000, 43,370 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 44000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 19000ലാണ് ഉയർന്ന കോൾ ഒഐയുള്ളത്. 18800ൽ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 900  രൂപയുടെ നെറ്റ് ഓഹരികൾ  വാങ്ങിയപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 15.3 ആയി കാണപ്പെടുന്നു.

ഇപ്പോൾ പാശ്ചാത്യ മേഖലയിൽ നിന്നാണ് നെഗറ്റീവ് വാർത്തകൾ വരുന്നത്. യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. ഐടി ഓഹരികളാണ് പ്രധാനമായും വിപണിയെ താഴേക്ക് വലിച്ചത്. അനേകം മാർക്കറ്റുകൾ അവധിക്ക് ശേഷം ഇന്ന് തുറക്കും.

മെറ്റൽ ഓഹരികളിലേക്ക് ശ്രദ്ധിക്കുക. അവ ശക്തമായ റാലി നടത്തി കഴിഞ്ഞിരുന്നു. സൂചിക 4.2 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നാസ്ഡാക് കുത്തനെ താഴേക്ക് വീഴുമ്പോൾ ഐടിക്ക് തിരികെ കയറാൻ സാധിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

ബാങ്കുകൾ ബാങ്ക് ഡെപ്പോസിറ്റ് നിരക്ക് ഉയർത്തേണ്ടത് ഉണ്ടെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. പലിശ നിരക്ക് ശക്തമായി വർദ്ധിപ്പിക്കുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ.

ആഗോള വിപണിയേക്കാൾ കൂടുതൽ ഇന്ത്യൻ വിപണി ഇതിനോട് അകം തന്നെ താഴേക്ക് വീണു. അതിനാൽ തന്നെ വീണ്ടും നമ്മുടെ വിപണി ആഗോള വിപണികൾക്ക് ഒപ്പം താഴേക്ക് വീഴുമോ എന്നത് ഒരു പ്രസക്തമായ ചോദ്യമാണ്. ഫാക്ടർ ഔട്ട്പുട്ട് ഡാറ്റാ പ്രതീക്ഷിച്ചതിലും കുറഞ്ഞത് ആയതിനെ തുടർന്ന് നിക്കി താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

നിങ്ങൾ ഒരു നോൺ ഡയറക്ഷണൽ ട്രേഡർ അല്ലെങ്കിൽ തുടക്കത്തിലെ ഉള്ള പ്രൈസ് ആക്ഷൻ നോക്കിയിട്ട് മാത്രം വ്യാപാരം നടത്തുന്നതാകും നല്ലത്.

നിഫ്റ്റിയിൽ മുകളിലേക്ക് 18175 താഴേക്ക് 18025 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023