നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ, നിഫ്റ്റിക്ക് ഇന്ന് നിർണായക ദിനം - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
GAIL: ബാഹ്യ വാണിജ്യ വായ്പ വഴി 3.125 ബില്യൺ ഡോളറും നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ 25,000 കോടി രൂപയും അധിക ധനസമാഹരണത്തിനും കമ്പനി ബോർഡിന് അനുമതി ലഭിച്ചു.
Bank of Baroda: അടിസ്ഥാന സൗകര്യ വികസനത്തിനും താങ്ങാനാവുന്ന ഭവന പദ്ധതികൾക്കുമായി ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് പറഞ്ഞു.
Indo Amines: മഹാരാഷ്ട്രയിലെ താനെയിലെയും ധൂലെയിലെയും നിർമ്മാണ പ്ലാന്റുകളിൽ 'സിന്തറ്റിക് ഓർഗാനിക് കെമിക്കൽ' ഉൽപ്പാദനം വിപുലീകരിക്കുന്നതിന് കമ്പനിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 17869ന് അടുത്തായി വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് തന്നെ ഗ്യാപ്പ് ഫില്ലിംഗിന് വിധേയമായി. ശേഷം സൂചിക ശക്തമായി തന്നെ മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 9 പോയിന്റുകൾക്ക് മുകളിലായി 17944 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39308 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 200 പോയിന്റുകൾക്ക് ഉള്ളിലാണ് വ്യാപാരം നടത്തിയത്. അവസാന നിമിഷം സൂചികയിൽ ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് 39462 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് മാർക്കറ്റ് ഇന്നലെ താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് അടച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,934- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,920, 17,900, 17,830, 17,790 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,950, 18,000, 18,055, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,450, 39,330, 39,130, 39,000, 38,790 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,500, 39,930-40,000, 40,160 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17800 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.
ബാങ്ക് നിഫ്റ്റിയിൽ 40000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.
ഇന്ത്യ വിക്സ് 17.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
രണ്ടാ ഘട്ടത്തിൽ ആഗോള വിപണികൾ താഴേക്ക് വീണപ്പോഴും ഇന്ത്യൻ വിപണി പിടിച്ച് നിന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഇന്ത്യൻ വിപണി ശക്തമാണെന്ന സൂചന നൽകുന്നു. നിങ്ങളിൽ ഓപ്ഷൻ വാങ്ങിയിട്ടുള്ള പലരും തന്നെ വിപണികൾ പരസ്പരവിരദ്ധമായിട്ട് നിങ്ങുന്നതിനാൽ ഓവർ നൈറ്റ് പോസിഷനുകൾ ഹോൾഡ് ചെയ്തിട്ടില്ലെന്ന് കരുതുന്നു. അതേസമയം തന്നെ നോൺ ഡയറക്ഷണൽ സെല്ലേഴ്സ് ഫെഡ് മിനുട് പുറത്ത് വരാനുള്ളത് കൊണ്ട് തന്നെ ട്രേഡ് ചെയ്തിട്ടുണ്ടാകില്ല.
ജൂലൈ 26-27 തീയതികളിലെ ഫെഡ് മിനിറ്റുകൾ, പണപ്പെരുപ്പ സമ്മർദ്ദം കുറയുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി. പലിശ നിരക്ക് പതിയെ ഉയർത്തും. സെപ്റ്റംബറിൽ 75 പോയിന്റുകളുടെ പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാം.
നിഫ്റ്റിയുടെ സ്ട്രാഡിൽ സം എന്നത് 125ന് അടുത്താണ്. ഇത് മുൻ ആഴ്ചത്തെക്കാൾ കുറവാണ്.
യുകെയുടെ സിപിഐ കണക്കൾ നാൽപ്പത് വർഷത്തിൽ ആദ്യമായി ഇരട്ട സംഖ്യയായി രേഖപ്പെടുത്തി. സിപിഐ 10.1 ശതമാനം ആയി രേഖപ്പെടുത്തി. 9.8 ശതമാനം ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ഇത് 9.4 ശതമാനം ആയിരുന്നു. യൂറോ സോൺ ജിഡിപി 3.9 ശതമാനം ഉയർന്ന്. ഇത് 4 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഡാക്സ് ഇന്ന് എങ്ങനെ വ്യാപാരം ആരംഭിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്. ഇത് ഇന്ത്യൻ വിപണിയെ ഉച്ചയ്ക്ക് ശേഷം എങ്ങനെ ബാധിക്കുമെന്ന് നോക്കാവുന്നതാണ്.
നിഫ്റ്റിയിൽ താഴേക്ക് 17830 മുകളിലേക്ക് 17,960 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display