ആശങ്കയായി പണപ്പെരുപ്പം, ആഗോള വിപണികൾ താഴ്ന്ന നിലയിൽ - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global markets fall ahead of inflation data nifty to open lower share market today
undefined

പ്രധാനതലക്കെട്ടുകൾ

Oriental Aromatics: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഓറിയന്റൽ അരോമാറ്റിക്‌സ് ആൻഡ് സൺസിന്, മഹാരാഷ്ട്രയിലെ അഡീഷണൽ എംഐഡിസി മഹദിൽ, സ്പെഷ്യാലിറ്റി കെമിക്കൽസ്, കെമിക്കൽ ഇന്റർമീഡിയറ്റുകൾ എന്നിവയുടെ നിർമ്മാണത്തിനായുള്ള നിർദ്ദിഷ്ട ഗ്രീൻഫീൽഡ് പ്രോജക്റ്റിന് പാരിസ്ഥിതിക അനുമതി ലഭിച്ചു.

Asian Granito India: ജൂൺ 10 മുതൽ കമ്പനിയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി മെഹുൽ ഷായെ ബോർഡ് നിയമിച്ചു.

Bajaj Auto: കമ്പനിയുടെ പൂർണ്ണമായി അടച്ച ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദ്ദേശം ജൂൺ 14-ന് ഡയറക്ടർ ബോർഡ് പരിഗണിക്കും.

Sona BLW Precision Forgings: കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായി വിവേക് ​​വിക്രം സിംഗിനെ ബോർഡ് 5 വർഷത്തേക്ക് വീണ്ടും നിയമിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16279 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. വലിയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും വിപണി അപ്പ് ട്രെൻഡിലാണ് കാണപ്പെട്ടത്. 1 മണിക്ക് ഉള്ള കാൻഡിൽ ബെയറിഷ് സൂചന നൽകിയെങ്കിലും റിലയൻസിന്റെ പിന്തുണയോടെ നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 122 പോയിന്റുകൾക്ക് മുകളിലായി 16478 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35168 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണെങ്കിലും പിന്നീട് ശക്തമായ മുന്നേറ്റം നടത്തി. തുടർന്ന് 139 പോയിന്റുകൾ/ 0.40 ശതമാനം മുകളിലായി 35085 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ,  ഐടി എന്നിവ മുകളിലേക്ക് കയറി.

യൂഎസ് വിപണി യൂറോപ്പിനൊപ്പം കുത്തനെ താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 

യുഎസ് ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി  യൂറോപ്യൻ ഫ്യുച്ചേഴ്സ് താഴ്ന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY  16,240- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,340, 16,280, 16,240 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,500, 16,560, 16,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 35,000, 34,850, 34,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,250, 35,400, 35,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 19.14 താഴെയായി ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,500 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,600 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ചുരുങ്ങിയ സമയത്തിനുള്ളിൽ തുടർനടപടികൾക്കായി കാത്തിരിക്കാത്ത ഏതൊരു ട്രെഡർക്കും ഇന്നലത്തെ പ്രൈസ് ആക്ഷൻ വലിയ ഒരു പാഠമാണ് നൽകുന്നത്. കാൻഡിൽ നെക്ക് ലൈനിന് തൊട്ട് താഴെ ആയിരുന്നെങ്കിലും, 15 മിനിറ്റ് കാൻഡിൽ നെക്ക് ലൈനിന് താഴേക്ക് പോയിട്ടില്ല.

യുഎസ് പണപ്പെരുപ്പ കണക്കുകളെ സംബന്ധിച്ച ആശങ്കകളെ തുടർന്ന് ആഗോള വിപണികൾ ഇന്നലെ രാവിലെ നെഗറ്റീവ് ആയി കാണപ്പെട്ടിരുന്നു. ഇത് 8 ശതമാനത്തിന് മുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഗ് പ്ലെയേഴ്സ് അവരുടെ പോസിഷൻ ഇന്ന് എക്സിറ്റ് ചെയ്തേക്കും.

അടുത്ത മാസം മുതൽ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്താൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഇത് ആഗോള വിപണികളെ നെഗറ്റീവ് ആയി ബാധിച്ചു. എല്ലാ വിപണികളും താഴ്ന്ന നിലയിലാണുള്ളത്.

അവസാന നിമിഷം ശക്തമായ മുന്നേറ്റം നടത്തിയ റിലയൻസ് ഓഹരിയിലേക്ക് ശ്രദ്ധിക്കുക. താഴ്ന്ന നിലയിൽ നിന്നും നിഫ്റ്റിയെ ഇത് വരെ ഉയർത്തി കൊണ്ട് വന്നത് റിലയൻസാണ്.

നിഫ്റ്റിയിൽ താഴേക്ക് 16,240 എന്ന റേഞ്ച് ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023