Market
ആഗോള വിപണികൾ നഷ്ടത്തിൽ, താഴ്ന്ന നിലയിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
ആഗോള വിപണികൾ നഷ്ടത്തിൽ വ്യാപാരം നടത്തുന്നതിനാൽ നിഫ്റ്റി താഴ്ന്ന നിലയിൽ തുറക്കാൻ സാധ്യതയുണ്ട്. യൂറോപ്യൻ വിപണി താഴേക്ക് വീണപ്പോഴും ഇന്ത്യൻ വിപണി ശക്തമായി പിടിച്ചുനിന്നു.

Key takeaways
- Globus Spirits തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികൾക്ക് ആവശ്യമായ എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണികൾ, മാർക്കറ്റിംഗ് സേവനങ്ങൾ എന്നിവ നൽകും.
- UPL നേച്ചർ ബ്ലിസ് അഗ്രോയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കി.
- Lupin-ന്റെ പുതിയ ഡ്രഗ് ആപ്ലിക്കേഷനായ പാലിപെരിഡോൺ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.
- SGX NIFTY 15,680-ൽ വ്യാപാരം നടത്തുന്നത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
പ്രധാനതലക്കെട്ടുകൾ
Globus Spirits: തിലക്നഗർ ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികൾക്ക് ആവശ്യമായ എഞ്ചിനീയറിംഗ്, അറ്റകുറ്റപ്പണികൾ, മാർക്കറ്റിംഗ് സേവനങ്ങൾ എന്നിവ കമ്പനി നൽകും.
UPL: നേച്ചർ ബ്ലിസ് അഗ്രോയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കി കമ്പനി.
Lupin: കമ്പനിയുടെ പുതിയ ഡ്രഗ് ആപ്ലിക്കേഷനായ പാലിപെരിഡോൺ എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് ആഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്ലാറ്റായി 15790 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വളരെ പെട്ടെന്ന് മുകളിലേക്ക് കയറിയെങ്കിലും താഴേക്ക് വീണു. 15750ന് അടുത്തായി സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. തുടർന്ന് 19 പോയിന്റുകൾക്ക് താഴെയായി 15780 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 33227 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. ശേഷം 33600ൽ സൂചിക സമ്മർദ്ദം നേരിട്ടു അസ്ഥിരമായി നിന്നു. തുടർന്ന് 155 പോയിന്റുകൾ/ 0.47 ശതമാനം മുകളിലായി 33425 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1 ശതമാനം വീണു.
യൂഎസ് വിപണി താഴ്ന്ന നിലയിലും യൂറോപ്പ്യൻ വിപണി നഷ്ടത്തിലും അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,680- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,740, 15,700, 15,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,850, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,300, 33,000, 32,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,500, 33,600, 33,750 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 21.8 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1400 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ താഴേക്ക് വീഴുകയാണ്. ഡാക്സ് ഇപ്പോൾ 2 ശതമാനത്തിൽ താഴെയാണുള്ളത്. നിഫ്റ്റി 15750ൽ നിന്നും തിരികെ കയറി. യൂറോപ്യൻ വിപണി താഴേക്ക് വീണപ്പോഴും ഇന്ത്യൻ വിപണി ശക്തമായി പിടിച്ച് നിന്നു. വലിയ ചാഞ്ചാട്ടത്തിന് വിധേയമാകാതെയാണ് മാസത്തെ എക്സ്പെയറി കടന്ന് പോയത്.
യൂറോ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പുറത്തുവരും.
നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലുമായി 15700, 33300 എന്നിവിടെ ശക്തമായ സപ്പോർട്ട് എടുത്തിട്ടുള്ളതായി കാണാം. ഈ നിലയ്ക്ക് താഴെ വ്യാപാരം ആരംഭിച്ചാൽ ആഗോള വിപണികൾ നെഗറ്റീവ് ആയി നിൽക്കുമ്പോൾ ഇവ നിർണായകമാകും.
നിഫ്റ്റിയിൽ താഴേക്ക് 15620 ശ്രദ്ധിക്കുക. മുകളിലേക്ക് 15740 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
നിഫ്റ്റി ഇന്നലെ ഏത് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്?
നിഫ്റ്റി ഇന്നലെ 19 പോയിന്റുകൾക്ക് താഴെയായി 15780 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്നലെ ഏത് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്?
ബാങ്ക് നിഫ്റ്റി ഇന്നലെ 155 പോയിന്റുകൾ/ 0.47 ശതമാനം മുകളിലായി 33425 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ത്യ വിക്സ് എത്രയാണ്?
ഇന്ത്യ വിക്സ് 21.8 ആയി കാണപ്പെടുന്നു.
Written by
Amal M PrashantRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min