തകർന്നടിഞ്ഞ് ആഗോള വിപണികൾ, വരാനിരിക്കുന്നത് വലിയ വീഴ്ചയോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global markets crash more fall coming in share market today
undefined

പ്രധാനതലക്കെട്ടുകൾ

Torrent Power:  തെലങ്കാനയിലെ സ്കൈപവർ ഗ്രൂപ്പിൽ നിന്ന് 50 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് 416 കോടി രൂപയ്ക്ക് ഏറ്റെടുത്ത് കമ്പനി.

Capri Global Capital: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 35.41 ലക്ഷം ഇക്വിറ്റി ഓഹരികൾ കൂടി വാങ്ങികൂട്ടി. ഇതോടെ കമ്പനിയിലുള്ള എൽഐസി വിപണി വിഹിതം 5.04 ശതമാനത്തിൽ നിന്നും 7.05 ശതമാനമായി ഉയർന്നു.

Dynamatic Technologies: എയർബസ് എ220 വിമാനത്തിനുള്ള എസ്‌കേപ്പ് ഹാച്ച് ഡോർ നിർമ്മിക്കുന്നതിനുള്ള കരാർ  സ്വന്തമാക്കി കമ്പനി.

Aether Industries: എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ 3.23 ലക്ഷം ഇക്വിറ്റി ഓഹരികൾ കൂടി ഏറ്റെടുത്തു. ഇതോടെ വിപണി വിഹിതം എന്നത് 4.9 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ഉയർന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 15780 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കൂടുതൽ താഴേക്ക് വീണു. 15750ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക വീണ്ടും താഴേക്ക് വീണു. തുടർന്ന് 427 പോയിന്റുകൾക്ക് താഴെയായി 15774 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് ഡൌണിൽ 33720 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ശേഷം ബൈയിംഗ് അനുഭവപ്പെട്ട സൂചിക 33230ൽ നിന്നും തിരികെ കയറി. തുടർന്ന് 1078 പോയിന്റുകൾ/ 3.13 ശതമാനം താഴെയായി 33406 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 4 ശതമാനത്തിലേറെ നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണി യൂറോപ്പിനൊപ്പം കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 

യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിലും യൂറോപ്യൻ ഫ്യുച്ചേഴ്സ്  ഫ്ലാറ്റായുമാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,695 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,740, 15,690, 15,630 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,815, 15,880, 15,930 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,300, 33,230, 33,120 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,500, 33,700, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16500, 16000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 15000, 15500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണുന്നു.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 34500ലാണ്  ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

ഇന്ത്യ വിക്സ് 19.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യയുടെ സിപിഐ 7.04 ശതമാനം ആണ്. എന്നാൽ പ്രതീക്ഷിച്ചിരുന്നത് 7.1 ശതമാനമാണ്. പ്രതീക്ഷിച്ച സംഖ്യയ്ക്ക് അടുത്തായതിനാൽ തന്നെ വിപണി ഇതിനോട് മോശമായി പ്രതികരിക്കില്ലെന്ന് കരുതാം. ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കുതിച്ചുചാട്ടമുണ്ടായെങ്കിലും അവശ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും നികുതി നിരക്ക് കുറച്ചത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിച്ചു. അടുത്ത മാസം മാത്രമെ ശരിക്കുള്ള ഫലം കാണാൻ സാധിക്കു. 2021 ഏപ്രിലിലെ അപേക്ഷിച്ച് മെയിലെ പണപ്പെരുപ്പം എന്നത് 1.6 ശതമാനം കൂടുതലാണ്.

പ്രൈസ് ആക്ഷനിലേക്ക് നോക്കിയാൽ 15700 എന്ന സപ്പോർട്ട് മറികടന്നാൽ സൂചിക 15300ലേക്ക് വീണേക്കാം. 15630ൽ സപ്പോർട്ട് കാണപ്പെടുന്നുണ്ട്. ശ്രദ്ധിക്കുക.

ഡബ്ല്യുപിഐ ഡാറ്റ ഇന്ന് പുറത്ത് വരും. സിപിഐ പ്രതീക്ഷയ്ക്ക് ഒത്ത് വന്നതിനാൽ തന്നെ ഇത് സുപ്രധാനമല്ല. യുഎസ് വിപണി തുറക്കുന്നത് ഇന്ന് നിർണായകമാകും. ഇവ ഇന്നലെ കുത്തനെ താഴേക്ക് വീണിരുന്നു. ഫെഡ് പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയിലാണ് യുഎസ് വിപണി. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ബോണ്ട് വരുമാനം.

നിഫ്റ്റിയിൽ താഴേക്ക് 15,630 മുകളിലേക്ക് 15880 എന്നിവ  ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023