ആഗോള വിപണികൾക്ക് ഒപ്പം കൂപ്പുകുത്തി ഇന്ത്യൻ വിപണി, നേട്ടം നഷ്ടപ്പെടുത്തി നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ആഴ്ചയിലെ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി.
ഗ്യാപ്പ് ഡൌണിൽ 16306 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് തന്നെ നീങ്ങി തുടങ്ങി. ഉച്ചയ്ക്ക് ശേഷം 16200 എന്ന സപ്പോർട്ട് നിലമറികടന്ന് താഴേക്ക് വീണ സൂചിക നഷ്ടത്തിൽ കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 276 പോയിന്റുകൾ/1.68 ശതമാനം താഴെയായി 16201 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
34752 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ഇടവിട്ട് താഴേക്ക് വീണു. ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 400 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 601 പോയിന്റുകൾ/ 1.71 ശതമാനം താഴെയായി 34483 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഐടി, നിഫ്റ്റി ഫിൻസെർവ്, ബാങ്ക് നിഫ്റ്റി എന്നിവ കുത്തനെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Kotak Bank (-3.9%) നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Finance (-3.9%), HDFC (-3.7%) എന്നീ ഓഹരികളും സാമ്പത്തിക മേഖലയിൽ നിന്നും താഴേക്ക് വീണു
186 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ Transformers and Rectifiers (+8.5%) ഓഹരി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
PNB Housing (-7%), Indiabulls Housing (-4.2%) എന്നീ സാമ്പത്തിക ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.
യുകെ ആസ്ഥാനമായുള്ള ആഗോള നിക്ഷേപകനായ ആക്റ്റിസ് കമ്പനിയുടെ റോഡ് ആസ്തികൾ 6,000 കോടി രൂപയ്ക്ക് വാങ്ങിയതിന് പിന്നാലെ Welspun Enterprise (-8.4%) ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഇന്ത്യയുടെ വൈദ്യുതി ആവശ്യകത റെക്കോർഡ് നില രേഖപ്പെടുത്തി 2.1 ലക്ഷം എംഡബ്ല്യു ആയതായി ഊർജ മന്ത്രി പറഞ്ഞു.
വിപണി മുന്നിലേക്ക്
പ്രാദേശിക ബാങ്കുകളുടെ തകർച്ചയിലും ധനകാര്യ സ്ഥാപനങ്ങൾ ശക്തി കൈവരിക്കുന്നതിലും ചൈനയിൽ ആശങ്ക നിലനിൽക്കുന്നു. ഇക്കാരണത്താലാണ് ഏഷ്യൻ വിപണികൾ ഇന്ന് താഴേക്ക് വീണത്.
ഇത് സംബന്ധിച്ച് കൂടുതൽ നീക്കം വരുന്ന ആഴ്ച വിപണിയിൽ ഉണ്ടായേക്കുമെന്ന് കരുതാം. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്ത് വരും. ഈ ഭയത്താൽ യൂറോപ്യൻ വിപണിയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
യുകെയുടെ 12 മാസത്തെ പണപ്പെരുപ്പം റെക്കോർഡിലെ ഏറ്റവും ഉയർന്ന നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു.
പലിശ നിരക്ക് ഉയർത്തിയതിന് ശേഷമുള്ള ഒരു മാസത്തെ പണപ്പെരുപ്പ കണക്കുകളിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
ഇന്നത്തെ വീഴ്ചയോടെ നിഫ്റ്റി മൂന്ന് ആഴ്ച കൊണ്ട് നേടിയ നേട്ടം മുഴുവനായും ഇല്ലാതെ ആയിരിക്കുകയാണ്. നിഫ്റ്റി ഐടി സൂചികയും
താഴേക്ക് വീണു.
പണപ്പെരുപ്പ കണക്കുകൾ സംബന്ധിച്ച വാർത്തകളിലേക്കും ചൈനീസ് ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങളിലേക്കും ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display