ആഗോള വിപണികളുടെ പിന്തുണയിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, ബ്രേക്ക് ഔട്ട് നടത്തി മഹീന്ദ്ര - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
global-cues-help-nifty-move-up-mm-continues-breakout-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് വ്യാപാരം നടത്തിയത്. 33450ൽ സപ്പോർട്ട് എടുത്ത് കൊണ്ട് 220 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക ഇന്ന് നീക്കം നടത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 492 പോയിന്റുകൾ/ 1.49 ശതമാനം മുകളിലായി 33627 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി (-0.9%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക്(+1.4%), നിഫ്റ്റി ഓട്ടോ (+1.9%),നിഫ്റ്റി മീഡിയ (+2.5%), നിഫ്റ്റി മെറ്റൽ(+1.6%), നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.9%) എന്നിവ നേട്ടത്തിൽ അടച്ചു. 

എല്ലാ പ്രധാന ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ 1 മുതൽ 2 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

വീണ്ടും നിഫ്റ്റി ഓട്ടോ ഓഹരികൾ മിന്നുപ്രകടനം കാഴ്ചവച്ചു. M&M(+4.3%), Hero MotoCorp (+3.2%), Eicher Motors (+2%) എന്നീ ഓഹരികൾ നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടനംനേടി.

വാഹനങ്ങളുടെ വില 3000 രൂപ വരെ ഉയർത്തി Hero MotoCorp കമ്പനി.

നിഫ്റ്റി ബാങ്ക്, പിഎസ്.യു ബാങ്ക് എന്നിവയിലുള്ള ഓഹരികൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു. Bandhan bank (+2.9%), Federal Bank (+2.7%), ICICI Bank (+2%), IDFC First Bank (+4.2%), IndusInd Bank (+2.7%), ICICI Bank (+2%) എന്നിവ നേട്ടത്തിൽ അടച്ചു.

നിഫ്റ്റി 50യിലുള്ള 8 ഓഹരികൾ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. ഇതിൽ 5 എണ്ണം ഐടി ഓഹരികളാണ്. TechM (-1%), INFY (-0.78%) എന്നിവ പട്ടികയിൽ ഉൾപ്പെടും.

Mindtree (-2.8%), LTI (-2.4%), Mphasis (-2.1%), LTTS (-2.1%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

ദ്വാരകേഷ് ധാം യൂണിറ്റിലെ ഡിസ്റ്റിലറി ശേഷി വർധിപ്പിച്ചതിന് പിന്നാലെ Dwarikesh Sugar (+8.9%) ഓഹരി നേട്ടത്തിൽ അടച്ചു.

ഇന്ന് ബോണസ് വിതരണം നടന്നതിന് പിന്നാലെ Nazara Technologies ഓഹരി 600ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 70 ശതമാനം താഴെയാണുള്ളത്.

ബൈ ബാക്ക് പ്ലാൻ പ്രഖ്യാപിച്ചതിന് പിന്നാലെ Route Mobile (+5.6%) ഓഹരി വീണ്ടും ശക്തമായ മുന്നേറ്റം നടത്തി. 

ഡെറ്റ് ഇൻസ്ട്രമെന്റ് വഴി 9000 കോടി രൂപ സമാഹരിക്കാൻ അനുവദിച്ചതിന് പിന്നാലെ Canara Bank (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രൊമോട്ടർ ഗ്രൂപ്പ് 2.81 കോടി ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങിയതിന് പിന്നാലെ Thomas Cook (+8.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

തുടർച്ചയായ വീഴ്ചയ്ക്ക് ശേഷം നിഫ്റ്റി ആഴ്ചയിൽ ലാഭത്തിൽ അടച്ചു. മുൻ ആഴ്ചയിൽ നിന്നും ഏകദേശം 3 ശതമാനത്തിന്റെ മുന്നേറ്റമാണ് സൂചിക കാഴ്ചവച്ചത്.

മുകളിലേക്ക് നിഫ്റ്റിക്ക് 15700-750 എന്ന നില ശക്തമായ പ്രതിബന്ധമായി മാറിയേക്കാം. ഇന്നലെ നമ്മൾ പറഞ്ഞത് പോലെ ഈ നില മറികടന്നാൽ വിപണി മുകളിലേക്ക് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. താഴേക്ക് നോക്കിയാൽ 15630 ശക്തമായ സപ്പോർട്ട് ആയേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33800-34100 എന്ന റേഞ്ചിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും.

അനേകം ആഗോള ഐടി കമ്പനികൾ മികച്ച സംഖ്യകളാണ് ക്വാർട്ടർളി കണക്കുകളായി പുറത്ത് വിടുന്നത്. ഫലങ്ങൾ പുറത്ത് വരുന്നതിന് മുമ്പായി വരും ആഴ്ചകളിൽ ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തിയേക്കുമോ?

2021 ഫെബ്രുവരിക്ക് ശേഷം നിഫ്റ്റി ഓട്ടോ ഈ ആഴ്ചയിൽ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. പ്രതിമാസ വിൽപ്പന കണക്കുകൾ അടുത്താഴ്ച വരാനിരിക്കെ ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

നിഫ്റ്റി മെറ്റൽ ഇന്ന് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. സൂചിക 3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

പണനയ നടപടി ശരിയായ ദിശയിലാണെന്നും അടുത്ത ജനുവരി-മാർച്ച് കാലയളവിൽ പണപ്പെരുപ്പം പരിധിയിലേക്ക് കുറയുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്ര പറഞ്ഞു.

ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023