Fusion Micro Finance IPO: അറിയേണ്ടതെല്ലാം

Home
editorial
fusion-micro-finance-ipo-all-you-need-to-know
undefined

Fusion Micro Finance എന്ന കമ്പനിയുടെ പ്രരംഭ ഓഹരി വിൽപ്പന ഈ വരുന്ന നവംബർ 2ന് ആരംഭിക്കും. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.

Fusion Micro Finance Ltd

1994-ൽ സ്ഥാപിതമായ ഫ്യൂഷൻ മൈക്രോ ഫിനാൻസ് ലിമിറ്റഡ് (FMFL) സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകർക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. കമ്പനിയുടെ സേവനം മിതമായ നിരക്കിൽ വായ്പ ലഭ്യമാകാൻ സഹായിക്കുന്നു. ഇത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. സാമ്പത്തികപരമായ അറിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

FMFL-ന്റെ ബിസിനസ്സ് ഒരു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്-ലെൻഡിംഗ് മാതൃകയിൽ പ്രവർത്തിക്കുന്നു. ഇതിലൂടെ 5 മുതൽ 7 വരെ സ്ത്രീകൾ  അംഗങ്ങൾ അടങ്ങുന്ന ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും പരസ്പരം വായ്പകൾക്ക് ഗ്യാരണ്ടി നൽകുകയും ചെയ്യുന്നു. 

ഫാക്ട് ഷീറ്റ്:

 • മൈക്രോഫിനാൻസ് സ്ഥാപനത്തിന് നിലവിൽ 29 ലക്ഷം സജീവ വായ്പക്കാരുണ്ട്.

 • കഴിഞ്ഞ ഒരു വർഷം കൊണ്ട് മൊത്തം അസ്റ്റ് അണ്ടർ മാനേജ്മെന്റ് 4673 കോടി രൂപയിൽ നിന്നും 6785 കോടി രൂപയായി ഉയർന്നു. നിലവിൽ 7389 കോടി രൂപയാണ് കമ്പനിയുടെ എയുഎം.

 • ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് മൊത്തം എയുഎമ്മിന്റെ 66.12 ശതമാനവും വരുന്നത്.

 • 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 377 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന FMFL-ന് 966 ശാഖകളും 9,262 സ്ഥിരം ജീവനക്കാരുമുണ്ട്.

ഐപിഒ എങ്ങനെ

നവംബർ 2ന് ആരംഭിക്കുന്ന ഐപിഒ നവംബർ 4ന് അവസാനിക്കും. ഓഹരി ഒന്നിന് 350-368 രൂപ നിരക്കിലാണ് ഐപിഒയുടെ പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

10 രൂപ മുഖവിലയ്ക്ക് 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 40 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,720 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 520 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി മൂലധന ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 85.7 ശതമാനത്തിൽ നിന്നും 58.1 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കൊവിഡ് പ്രതിസന്ധി, ബ്രാഞ്ച് വിപുലീകരണങ്ങൾ എന്നിവ കാരണം ഉയർന്ന പ്രൊവിഷനിംഗ് ഫ്യൂഷൻ മൈക്രോ ഫിനാൻസിന്റെ ലാഭക്ഷമതയെ ബാധിച്ചു. എന്നിരുന്നാലും 2022 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 4.41 കോടി രൂപയായിരുന്ന അറ്റാദായം 2023 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 75 കോടി രൂപയായി ഉയർത്താൻ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വരുമാനത്തിൽ 26.44 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കാഴ്ചവെച്ചത്.

അപകട സാധ്യതകൾ

 • നിഷ്‌ക്രിയ ആസ്തികൾ കൂടി വരുന്നത് FMFL-ന്റെ ബിസിനസിനെയും സാമ്പത്തിക പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.


 • കമ്പനിയുടെ ഉപഭോക്താക്കൾ കൂടുതലും ഗ്രമവാസികളാണ്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ കാരണം പ്രവർത്തനങ്ങൾ നടത്തുന്നതിനും സാങ്കേതിക നടപടികൾ നടപ്പിലാക്കുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.


 • വളർച്ച ഫലപ്രദമായി കൈകാര്യം ചെയ്യാനോ ചരിത്രപരമായ വളർച്ചാ നിരക്ക് നിലനിർത്താനോ കഴിയാതെ വന്നാൽ കമ്പനിയുടെ മൊത്തത്തിലുള്ള ബിസിനസിനെ അത് സാരമായി ബാധിച്ചേക്കാം.

 • ഫ്യൂഷൻ മൈക്രോ ഫിനാൻസിന്റെ ക്രെഡിറ്റ് റേറ്റിംഗുകളുടെ ഏതെങ്കിലും തരംതാഴ്ത്തൽ മൂലധന, കട വിപണികളിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തിയേക്കാം. ഇത് കടം വാങ്ങുന്നതിനുള്ള ചെലവിനെയും സാമ്പത്തിക സ്ഥിതിയെയും ബാധിച്ചേക്കാം.


ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐസിഐസിഐ സെക്യൂരിറ്റീസ്, സിഎൽഎസ്എ ഇന്ത്യ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമ്മാർ. ഒക്ടോബർ 25നാണ് കമ്പനി ഐപിഒയ്ക്കായി അപേക്ഷ സമർപ്പിച്ചിരുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

നിഗമനം

താരതമ്യേന ഉപയോഗിക്കപ്പെടാത്ത നിലവിലുള്ള വിപണികളിൽ പുതിയ ഉപഭോക്താക്കളെ ആകർഷിച്ചുകൊണ്ട് തങ്ങളുടെ ബിസിനസ് വളർത്താൻ ഫ്യൂഷൻ മൈക്രോ ഫിനാൻസ് പദ്ധതിയിടുന്നു. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സാന്നിധ്യം കുറവുള്ള പുതിയ മേഖലകളിലേക്കും കമ്പനി പ്രവേശിക്കും. കമ്പനി ബിസിനസിന്റെ വിവിധ വശങ്ങൾ ഓട്ടോമേറ്റ് ചെയ്യുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്യുന്നത് തുടരും. സാമ്പത്തിക പ്രകടനത്തിന്റെ കാര്യത്തിൽ ഒന്നാം പാദത്തിൽ സൂചിപ്പിക്കുന്നത് പോലെ FMFL ഒരു വീണ്ടെടുക്കൽ പാതയിലാണ്.

2202- 2025 സാമ്പത്തിക വർഷത്തനുള്ളിൽ MFI വ്യവസായം 18 മുതൽ 20 ശതമാനം CAGR-ൽ വളരുമെന്ന് CRISIL റിസർച്ച് പ്രതീക്ഷിക്കുന്നു. ഇതേ കാലയളവിൽ, NBFC, MFI എന്നിവ വളരെ വേഗത്തിൽ 20 മുതൽ 22 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ലിസ്റ്റ് ചെയ്തതിന് പിന്നാലെ Credit Access Grameen Ltd, Spandana Sphoorty Financial Ltd, Bandhan Bank, Ujjivan Small Finance Bank (SFB), Equitas SFB, Suryoday SFB എന്നിവരുമായി കമ്പനി നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ  കമ്പനിയുടെ ഓഹരിക്ക് ആവശ്യക്കാർ ഉള്ളതായി കാണാം. 35 രൂപയുടെ അധിക പ്രീമിയത്തിലാണ് ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി പഠിച്ചതിന് ശേഷം മാത്രം സ്വയം നിഗമനത്തിൽ എത്തിച്ചേരുക.

ഈ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 16th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023