വിപണി വീണ്ടും കയറുമോ ലാഭമെടുപ്പിന് വിധേയമാകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Tech Mahindra: അടുത്ത 5 വർഷത്തിനുള്ളിൽ ഗുജറാത്തിൽ 3000 ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി പറഞ്ഞു.
Tata Motors: ജമ്മുവിലും ശ്രീനഗറിലുമായി വിന്യസിക്കുന്നതിനായി 200 ഇലക്ട്രിക് ബസുകളുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു.
ICICI Lombard General Insurance: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 32.2 ശതമാനം വർദ്ധിച്ച് 591 കോടി രൂപയായി.
Polycab India: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 36.72 ശതമാനം ഉയർന്ന് 270 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17448 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 17530ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 175 പോയിന്റുകൾക്ക് മുകളിലായി 17487 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40291 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. സൂചിക 40500ന് അടുത്തേക്ക് നീങ്ങിയെങ്കിലും പിന്നീട് അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1 ശതമാനം മുകളിലായി 40319 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.1 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17520-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,450, 17,350, 17,230 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,530, 17,620, 17,690 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,250, 40,150, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,430, 40,530, 40,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റി 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 17.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 150 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
യുഎസിലെ വ്യവസായിക ഉത്പന്ന ഡാറ്റാ പ്രതീക്ഷിച്ചതിലും മികച്ചതാണ്. ഓഗസ്റ്റിൽ ഇതിൽ കുറവ് സംഭവിച്ചിരുന്നെങ്കിലും സെപ്റ്റംബറിൽ 0.4 ശതമാനത്തിന് മുകളിലായി ഉയർന്നു. ഇതേതുടർന്ന് യുഎസ് വിപണി വീണ്ടും നേട്ടത്തിൽ അടച്ചു.
അതേസമയം ചൈനീസ് വിപണി ഇപ്പോഴും പോസിറ്റീവ് ആയി കാണപ്പെടുന്നില്ല. നിക്കി ഉയർന്ന നിലയിൽ വ്യാപാരം നടത്തുമ്പോൾ പോലും ചൈനീസ് വിപണി താഴ്ന്ന നിലയിലാണുള്ളത്.
എക്സ്പെയറി അടുക്കുമ്പോൾ ഫിൻ നിഫ്റ്റി പ്രധാന നിലകളിൽ സപ്പോർട്ട് എടുക്കുന്നത് കാണാം. ഫിൻനിഫ്റ്റിയെ നിയന്ത്രണ വിധേയമാക്കാൻ ബാങ്കിംഗ് ഓഹരികളിൽ ക്രമീകരണങ്ങൾ നടത്തുന്നതായി കാണാം.
17530 എന്ന സുപ്രധാന നിലയെ പറ്റി കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. കൃത്യമായി അവിടെ തന്നെയാണ് നിഫ്റ്റി ഇന്നലെ പ്രതിബന്ധം രേഖപ്പെടുത്തിയത്. ഇപ്പോൾ 17435 സൂചിക മറികടന്നതായി കാണാം. 17530ന് മുകളിൽ ക്ലോസിംഗ് ലഭിച്ചാൽ മാത്രമെ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളു. ഇത് 18000 മറികടക്കാൻ സൂചികയെ സഹായിച്ചേക്കാം.
യുകെയുടെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാവിലെ 11:30 ഓടെ പുറത്ത് വരും. ഡൌ ഫ്യൂച്ചേഴ്സ്, എഫ്.ടി.എസ്.ഇ ഫ്യൂച്ചേഴ്സ് എന്നിവയിലേക്ക് ആ സമയം ശ്രദ്ധിക്കാവുന്നതാണ്. ഇല്ലെങ്കിൽ 12:30ന് യൂറോപ്യൻ വിപണി തുറക്കുന്നത് വരെ കാത്തിരിക്കുക.
റിലയൻസ് ഇന്നലെ ഒരു ബ്രേക്ക് ഔട്ട് നടത്തിയിരുന്നു. ഇന്ന് 2423, 2486 എന്നിവ ശ്രദ്ധിക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17530, 17450, 17620 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ്
ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display