വിപണി വീണ്ടെടുക്കുമോ വീണ്ടും കൂപ്പുകുത്തുമോ? നിർണായക ദിനം- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
further long unwinding or recovery pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

BPCL: സ്വകാര്യ പ്ലേയിസ്മെന്റ് അടിസ്ഥാനത്തിൽ കടപത്രം വിതരണം ചെയ്ത് കൊണ്ട് 1500 രൂപ സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നു.

NHPC: സ്വകാര്യ പ്ലേയിസ്മെന്റ് അടിസ്ഥാനത്തിൽ കടപത്രം വിതരണം ചെയ്ത് കൊണ്ട് 996 കോടി രൂപ കമ്പനി സമാഹരിച്ചു.

Adani Ports & SEZ: കമ്പനി വായ്പയെടുത്ത 1,500 കോടി രൂപ തിരിച്ചടച്ചു. കൂടുതൽ പണം  തിരിച്ചടയ്‌ക്കാമെന്ന വാഗ്‌ദാനവും നൽകി. ഹിൻഡൻബെർഗ് റിട്ടോർട്ടിന് പിന്നാലെ ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന സൂചനയാണ് കമ്പനി ഇതിലൂടെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച 17966 എന്ന  നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000 മറികടക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചില്ല. ശക്തമായ സമ്മർദ്ദം ഉണ്ടായതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് 100  പോയിന്റുകൾക്ക് താഴെയായി 17845 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41176 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41300ന് അടുത്തായി സമ്മർദ്ദം നേരിട്ട് താഴേക്ക് വീണു. 40900 എന്ന സപ്പോർട്ട് ഉൾപ്പെടെ നഷ്ടപ്പെടുത്തിയ സൂചിക, തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 430 പോയിന്റുകൾക്ക് താഴെയായി 40702 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.5 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി ഇന്നലെ അവധിയായിരുന്നു.  യൂറോപ്യൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. നിക്കി ഫ്ലാറ്റാണ്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും കയറിയിറങ്ങി കാണപ്പെടുന്നു. 

SGX NIFTY 17870-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,800, 17,745, 17,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,865, 17,900, 17,970 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,700, 40,600, 40,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,900, 41,000, 41,300  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

ഫിൻ നിഫ്റ്റിയിൽ 18,210, 18,175, 18,075, 18,020 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  18,280, 18,340, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഫിൻ നിഫ്റ്റിയിൽ 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18250ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 160 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 85 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യ വിക്സ് 13.4 ആയി കാണപ്പെടുന്നു.

എഫ്.ഐഐ, ഡിഐഐ ഡാറ്റ സർപ്രൈസിംഗ് ആണ്. കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം ഓഹരികൾ വിറ്റഴിച്ചിരുന്നില്ല. എന്നിട്ടും മാർക്കറ്റ് വീണിരുന്നു. അത് റീട്ടെയിലേഴ്സ് അവരുടെ പോസിഷനുകൾ സ്കോയർ ഓഫ് ചെയ്യുന്നത് കൊണ്ടാകുമോ? റാലിക്ക് മുമ്പുള്ള ഒരു ഷേക്ക് ഔട്ട് ആകുമോ എന്നലെ കണ്ടത്?

നിങ്ങൾ ബാങ്ക് നിഫ്റ്റി ഫ്യൂച്ചറിലേക്ക് നോക്കിയാൽ അവിടെ ഉയർന്ന പ്രീമിയം കാണാം. അതിനാൽ തന്നെ ഒരു ഫാൾ ഉണ്ടായാൽ ലോങ് ആൺവൈൺഡിംഗ് നടക്കാനുള്ള സാധ്യതയുണ്ട്. പ്രീമിയം ശക്തമായ മുന്നേറ്റത്തിന് തടസമായി നിന്നേക്കും.

ഇന്ന് ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. ഫെബ്രുവരി 7ലെ മണിക്കൂർ ചാർട്ടിലേക്ക് നോക്കിയാൽ 18245ൽ നിന്നും ഒരു ബൌൺസ് നടന്നത് കാണാം. സൂചിക ഇപ്പോൾ അവിടെയാണുള്ളത്.

ഇന്ത്യയുടെ ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും അനേകം കണക്കുകൾ പുറത്തുവരാനുണ്ട്.

യുഎസ് നിർമാണ സേവന പിഎംഐ, യുകെ നിർമാണ സേവന പിഎംഐ എന്നിവയാണ് അത്.

17900ന് താഴേക്ക് നിഫ്റ്റി വീണത് ബുള്ളുകൾക്ക് അത്ര ശുഭമല്ല. പെട്ടെന്ന് ഒരു റിക്കവറി ഉണ്ടായാൽ നല്ലതാണ്. അല്ലെങ്കിൽ പെട്ടെന്ന് ഒരു വീഴ്ചയും അതിന് തുല്യമായ വീണ്ടെടുക്കൽ നടന്നാലും ബുള്ളുകൾക്ക് പ്രതീക്ഷ അർപ്പിക്കാം.

നിഫ്റ്റിയിൽ മുകളിലേക്ക് 18000  താഴേക്ക് 17745  എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023