4 ലക്ഷത്തിൽ നിന്നും 7000 കോടി രൂപയിലേക്ക്; കുപ്പി വെള്ള ബിസിനസിലെ ബിസ്ലേരിയുടെ കഥ ഇങ്ങനെ

Home
editorial
from-4-lakh-to-7000cr-the-story-of-bisleri
undefined

ഇനിയൊരു യുദ്ധമുണ്ടായാൽ അത് കുടിവെള്ളത്തിന് വേണ്ടി ആകുമെന്ന ഏറെ പ്രസിദ്ധമായ വാക്യം നിങ്ങൾ കേട്ടിട്ടില്ലെ? ഇന്നത്തെ കാലത്ത് കുടിവെള്ളതിനുള്ള ആവശ്യകത എത്രത്തോളം ആണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. തോടുകളും പുഴകളും തുടങ്ങിയ ജലസ്രോതസുകൾ മലിനമാകുമ്പോൾ, വേനലിൽ വറ്റി വരണ്ട് പോകുമ്പോൾ മനുഷ്യർക്കും പക്ഷി മൃഗാതികൾക്കും ഒരുപോലെ കുടിവെള്ളി ലഭിക്കാതെ ആകുന്ന സാഹചര്യം പലയിടത്തും നിലനിൽക്കുന്നു. ഈ അവസരം തിരിച്ചറിഞ്ഞ കുപ്പിവെള്ള കമ്പനികൾ കൂടിയ വിലയ്ക്ക് ശുദ്ധീകരിച്ച വെള്ളം കുപ്പികളിലാക്കി വിൽക്കാൻ തുടങ്ങി. നിങ്ങളിൽ പലരും യാത്രകളിൽ ഇത്തരം കുപ്പിവെള്ളങ്ങൾ വാങ്ങി കുടിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ ഒരു കുപ്പിവെള്ള കമ്പനിയാണ് ബിസ്ലേരി.

ബിസ്ലേരിയുടെ വിജയത്തിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? ഇന്ത്യയിലെ കുപ്പിവെള്ള വിപണിയുടെ 60 ശതമാനവും കമ്പനി സ്വന്തമാക്കിയത് എങ്ങനെയെന്ന് അറിയേണ്ട?
ബിസ്ലേരി എന്ന കമ്പനിയുടെ വിജയഗാഥയാണ് ഇന്നത്തെ ലേഖനത്തിലൂടെ മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. 

ബിസ്ലേരിയുടെ തുടക്കം

ബിസ്ലേരി എന്നത് യഥാർത്ഥത്തിൽ ഒരു ഇറ്റാലിയൻ ബ്രാൻഡാണ്. 1965ൽ ഇറ്റാലിയൻ ഡോക്ടർ സിസാരി റോസിയും ഇന്ത്യൻ വ്യവസായി ഖുഷ്‌റൂ സുൻതൂക്കും ചേർന്ന് താനെയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് കൊണ്ട്  ബിസ്‌ലേരി കുപ്പിവെള്ളം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ആദ്യം ഇത് മുംബൈയിലെ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് വിറ്റിരുന്നത്. 1969ൽ കമ്പനി ബിസിനസിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിച്ച കമ്പനി
ഇതേതുടർന്ന് പാർലെ ഗ്രൂപ്പിന്റെ ജയന്തിലാൽ ചൗഹാൻ 4 ലക്ഷത്തിന് അന്ന് ബിസ്ലേരി ഏറ്റെടുത്തു.

1969ൽ പാർലെ ഗ്രൂപ്പ് ബിസ്ലേരിയുടെ പേരിൽ സോഫ്റ്റ് ഡ്രിംങ്ക്സ്, സോഡാ എന്നിവ അവതരിപ്പിച്ച് കൊണ്ട് വിപുലീകരണം ശക്തമാക്കി.
വൈകാത തന്നെ രാജ്യം മുഴുവൻ ബിസ്ലേരി എന്ന ബ്രാൻഡ് അറിയപ്പെട്ടു. കാർബണേറ്റഡ് നോൺ കാർബണേറ്റഡ് മേഖലകളിൽ കമ്പനി പ്രധാനമായും സോഡാ വിൽപ്പന നടത്തി. ഇതിന് പിന്നാലെ കമ്പനി സാധാരണക്കാർക്കായി കുടിവെള്ള വിൽപ്പനയും ശക്തമാക്കി.

കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രം

  • Product Strategy of Bisleri: വർഷങ്ങളായി, വർദ്ധിച്ചുവരുന്ന ആവശ്യത്തിന് പ്രതികരണമായി കമ്പനി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തു. ബിസ്ലേരി ആദ്യ കുപ്പിവെള്ളത്തിലാണ് തുടങ്ങിയത്. ഇത് വിജയം ആയതിന് പിന്നാലെ കമ്പനി കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. പിന്നീട്, കമ്പനി കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ, സോഡ, ഐസ്ബോക്സുകൾ, എന്നിവ അവതരിപ്പിച്ചു.
  • Pricing Strategy of Bisleri: സുരക്ഷിതവും താങ്ങാനാവുന്നതുമായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് എല്ലാവർക്കും ലഭ്യമാക്കുകയാണ് ബിസ്ലേരി ലക്ഷ്യമിടുന്നത്. മറ്റു കുപ്പിവെള്ള കമ്പനികൾക്ക് സമാനമായ വിലയിലാണ് ഇവിടെ ബിസ്ലേരി തങ്ങളുടെ കുപ്പിവെള്ളം അവതരിപ്പിച്ചിരുന്നത്. വലിയ വോള്യങ്ങളുടെ പാക്കേജിനായി ഡിഫറൻഷ്യൽ പ്രൈസിംഗ് സ്ട്രാറ്റജി ഉപയോഗിച്ചു. വോള്യം കൂടുന്തോറും വില കുറയും. ഒരു നിശ്ചിത സ്ഥലത്ത് 1 ലിറ്റർ കുപ്പിയുടെ വില  20 രൂപയാണെങ്കിൽ, മറ്റൊരു ഇടത്ത് 2 ലിറ്റർ കുപ്പിയുടെ വില  30 രൂപയാണ്. മറുവശത്ത്, കമ്പനി ഒരു ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയ സാങ്കേതികതയും ഉപയോഗിക്കുന്നു. തിയേറ്ററുകൾ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ ഉൽപ്പന്നങ്ങളുടെ വില സാധാരണ റീട്ടെയിൽ ഷോപ്പിൽ ഉള്ളതിനേക്കാൾ കൂടുതലാണ്.

  • Positioning Strategy of Bisleri: 1965 മുതൽ തന്നെ കമ്പനി രാജ്യത്ത് ഉടനീളം തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു വരികയാണ്.
    എല്ലാ സ്ഥലങ്ങളിലും ബിസ്ലേരിയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. കിഴക്കൻ ഇന്ത്യയൊഴികെ എല്ലാ മേഖലകളിലും ‘വേദിക’ ബ്രാൻഡ് വിൽക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും ഇത്തരത്തിൽ കുപ്പിവെള്ളം ലഭിക്കുന്നകാണ്.

  • Promotional Strategy of Bisleri: ടെലിവിഷനിൽ പരസ്യം ചെയ്യൽ, പ്രിന്റ് ഫോമുകൾ, വ്യക്തിഗത വിൽപ്പന, ബിൽബോർഡുകൾ, പോസ്റ്ററുകൾ തുടങ്ങി നിരവധി പ്രൊമോഷണൽ പ്രവർത്തനങ്ങൾ ബിസ്ലേരി സ്വീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങളെ പറ്റി കമ്പനിയുടെ വെബ്സൈറ്റിലും വിശദ്ധീകരിച്ചിട്ടുണ്ട്.

ബിസ്‌ലേരിയുടെ ആദ്യ പരസ്യത്തിലെ 'ബിയാസ്‌ലേരി ഈസ് വെരി വെരി എക്‌സ്‌ട്രാഡോർഡിനറി' എന്ന പ്രസിദ്ധമായ വൺലൈനർ ബ്രാൻഡിന് മികച്ച എക്‌സ്‌പോഷർ നൽകി. “ഒൺ നേഷൻ, ഒൺ വാട്ടർ തുടങ്ങിയ പ്രചാരണങ്ങൾ കമ്പനിക്ക് വിവിധ സംസ്ഥാനങ്ങളിലായി ശ്രദ്ധനേടി കൊടുത്തു.

നേരിട്ട വെല്ലുവിളികൾ

  • ബിസ്ലേരി കുപ്പിവെള്ളങ്ങൾ രാജ്യമെങ്ങും ഇപ്പോൾ പ്രശസ്തമാണ്. കുപ്പിവെള്ള മേഖലയിൽ വൻ വിജയം കൈവരിച്ചതിന് പിന്നാലെ
    ബിസ്ലേരിയുടെ പേരിൽ അനേകം വ്യാജ കുപ്പിവെള്ളങ്ങളുടെ വിപണിയിൽ എത്തി. Belsri, Bilseri, Brislei, Bislaar തുടങ്ങിയ പേരുകളിൽ നിങ്ങൾക്ക് അനേകം കുപ്പിവെള്ളങ്ങൾ പല കടകളിലായി കാണാൻ സാധിക്കും.
  • ഇന്ത്യയിലെ പാക്ക്ഡ് കുടിവെള്ള വ്യവസായം ശക്തമായി വരികയാണ്. ഇക്കാരണത്താൽ തന്നെ വലിയ മത്സരമാണ് ടാറ്റാ, നെസ്ലേ, എച്ച്.യുഎൽ തുടങ്ങിയ കമ്പനികളിൽ നിന്നും ബിസ്ലേരി നേരിട്ടുവരുന്നത്.
  • പല ലോക്കൽ കടക്കാരും ബിസ്ലേരിയുടെ കാലി കുപ്പികളിൽ ശുദ്ധീകരിക്കാത്ത വെള്ളം നിറച്ച് വിൽക്കാറുണ്ട്. ഇത് കമ്പനിയുടെ ബ്രാൻഡ് വാല്യുവിനെ സാരമായി ബാധിച്ചേക്കും.
  • വാട്ടർ പ്യൂരിഫയർ വ്യാവസായം ബിസ്ലേരിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു.
  • കുപ്പിവെള്ളത്തിന് മേൽ സർക്കാർ കൊണ്ട് വരുന്ന നിയമഭേദഗതികൾ കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും.

സമീപകാല മാറ്റങ്ങൾ

  • 2020 സാമ്പത്തിക വർഷം 2500 കോടി രൂപയുടെ ടേൺ ഓവറാണ് കാണപ്പെട്ടത്. അറ്റാദായം 220 കോടി രൂപയായി രേഖപ്പെടുത്തി.
  • ശിശുദിനത്തോടനുബന്ധിച്ച് ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ മുൻനിര പരിപാടിക്ക് കീഴിൽ ഉചിതമായ പ്ലാസ്റ്റിക് വേർതിരിക്കൽ, നിർമാർജനം, പുനരുപയോഗം എന്നിവയ്ക്കായി ഡൽഹിയിലെ യുവാക്കളെ
    പ്രേരിപ്പിക്കുന്നതിനായി ‘Bottles For Change’ എന്ന പരിപാടി അവതരിപ്പിച്ചു.
  • ബിസ്‌ലേരി ഇന്റർനാഷണൽ ഗാസിയാബാദ് നഗർ നിഗം, ഐപിസിഎ എന്നിവയുമായി സഹകരിച്ച് കഴിഞ്ഞ മാസം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഗസാബ് സ്ട്രീറ്റ് ആരംഭിച്ചിരുന്നു.

  • ബിസ്ലേരിയെ 7000 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ ടാറ്റ കൺസ്യൂമർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എഫ്.എം.സി.ജി മേഖലയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ ടാറ്റാ ഗ്രൂപ്പ് ആഗ്രഹിക്കുന്നു. Himalayan, Tata Copper Plus Water,  Tata Gluco+ എന്നിവയ്ക്ക് കീഴിലും കമ്പനി കുടിവെള്ളം വിൽക്കുന്നു. ബിസ്ലേരി കൂടി ഏറ്റെടുത്ത് കഴിഞ്ഞാൽ കമ്പനി മേഖലയിൽ ഒന്നാമനാകും.

കമ്പനിയുടെ ലക്ഷ്യം

വെറുതെ കിട്ടുന്ന വെള്ളം കുപ്പിയിൽ ആക്കി വിറ്റാൽ ആര് വാങ്ങും? ഇങ്ങനെ ചോദിച്ച് കുപ്പി വെള്ളത്തെ കളിയാക്കിയിരുന്ന ഒരു സമൂഹം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പലരും കുപ്പിവെള്ളം കൂടുതൽ പണം നൽകി വാങ്ങുന്നത് കാണാം. ഇന്ത്യയിലെ കുപ്പിവെള്ള വിപണിയുടെ 60 ശതമാനവും ബിസ്ലേരിയുടെ കൈവശമാണുള്ളത്. ഉപഭോക്താക്കളുടെ മനസിൽ ഇടംനേടി കൊണ്ട് നേട്ടം നിലനിർത്താൻ കമ്പനിക്ക് സാധിച്ചു.

ബിസ്‌ലേരി രണ്ട് പതിറ്റാണ്ടിലേറെയായി കുപ്പിവെള്ളത്തിന്റെ ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഉൽപ്പന്ന നിരയുമായി ആധിപത്യം പുലർത്തുന്നു.  ഇതിന് 122 പ്രവർത്തന പ്ലാന്റുകളും ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 4,500 വിതരണക്കാരുടെയും 5,000 വിതരണ ട്രക്കുകളുടെയും ശക്തമായ വിതരണ ശൃംഖലയും ഉണ്ട്. കഴിഞ്ഞ 50 വർഷമായി ഉപഭോക്താക്കൾക്ക് സുരക്ഷിതവും ശുദ്ധവും ആരോഗ്യകരവുമായ മിനറൽ വാട്ടർ നൽകുമെന്ന വാഗ്ദാനത്തിൽ ബിസ്ലേരി ഇന്നും നിലകൊള്ളുന്നു.

ഇന്ത്യയിലെ മിക്കവാറും എല്ലാ കടകളും ബിസ്‌ലേരിയുടെ കുപ്പി വെള്ളങ്ങൾ വിൽക്കുന്നുണ്ട്. ടാറ്റാ ഗ്രൂപ്പ് ഇവ ഏറ്റെടുക്കുന്നതോടെ മേഖലയിലെ മത്സരം ശക്തമാകും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023