തകർന്ന് അടിഞ്ഞ് സാമ്പത്തിക ഓഹരികൾ, ചാഞ്ചാട്ടത്തിന് ഒടുവിൽ നഷ്ടത്തിൽ അടച്ച് വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
financials-drag-market-down-volatility-continues-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17609 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴ്ന്ന നിലയായ 17600 രേഖപ്പെടുത്തിയതിന് പിന്നാലെ ബുള്ളിഷായി കാണപ്പെട്ടു. എന്നാൽ പിന്നീട് കുത്തതെ താഴേക്ക് വീണ സൂചിക ദിവസത്തെ താഴ്ന്ന നിലയായ 17532 രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/0.50 ശതമാനം താഴെയായി 17629 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40889 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഓപ്പൺ റേഞ്ചായ 41159ൽ നിന്നും കുത്തനെ താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലയായ 40360 രേഖപ്പെടുത്തി. ഇവിടെ നിന്നും 560 പോയിന്റുകൾ വീണ്ടെടുക്കൽ നടത്തിയ സൂചികയ്ക്ക് 40900 മറികടക്കാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 572 പോയിന്റുകൾ/ 1.39 ശതമാനം താഴെയായി 40630 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (-1.3%), Nifty Finserv (-1.3%), Nifty FMCG (+1.3%), Nifty Media (+1.8%) എന്നീ മേഖലാ സൂചികകൾ ഇന്ന് 1 ശതമാനത്തിന് മുകളിൽ നീക്കം കാഴ്ചവെച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഗോൾഡ് ജുവലറി നിർമാണത്തിനായി Manappuram Finance (-1%) ന് ഒപ്പം കരാർ ഒപ്പുവെച്ചതിന് പിന്നാലെ Titan (+2.6%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

PowerGrid (-3%)
കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

സാമ്പത്തിക ഓഹരികളായ Axis Bank (-2.1%), Bajaj Fiance (-1.6%), HDFC Bank (-2.1%), HDFC (-1.7%), ICICI Bank (-1.2%), Kotak Bank (-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

HUL (+2.6%), Britannia (+1.8%), Dabur (+2.5%), ITC (+1.2%), Marico (+2.6%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ഐഎച്ച്എച്ച് ഓപൺ ഓഫറിന്റെ വിലക്ക്  സുപ്രീംകോടതി നീട്ടിയതിന് പിന്നാലെ Fortis (-14.7%) ഓഹരി കുത്തനെ വീണു. Metropolis (+5.5%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. 

വിപണി മുന്നിലേക്ക് 

ഇന്നലെ ഫെഡ് 75 ബേസിസ് പോയിന്റിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇത് പ്രതീക്ഷിച്ച നിരക്ക് ആയിരുന്നു. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് ജെറോം പവൽ പറഞ്ഞു. ഇതേടർന്നാണ് യുഎസ് വിപണി കുത്തനെ താഴേക്ക് വീണിരുന്നത്.

ആഴ്ചയിൽ ശക്തമായ ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചിരുന്നത്. മുകളിലേക്കും താഴേക്കുമായി കയറിയിറങ്ങി സൂചിക കാണപ്പെട്ടു. 

നിഫ്റ്റി ഇന്ന് ശക്തമായ വീ ആകൃതിയിലുള്ള ഒരു വീണ്ടെടുക്കലാണ് കാഴ്ചവെച്ചത്. എന്നാൽ 2 മണിക്ക് ശേഷം ഇത് മുഴുവനായും സൂചിക നഷ്ടപ്പെടുത്തി. വിപണിയെ മുകളിലേക്ക് കടക്കാൻ പ്രതിബന്ധം അനുവദിച്ചില്ല. താഴേക്ക് 17,480,420,180 എന്നിവിടെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബാങ്ക് നിഫ്റ്റി 0.7 ശതമാനത്തിനും 1 ശതമാനത്തിന് ഇടിയിലുമായി നഷ്ടം കാണിക്കുകയാണ്. 40280 നഷ്ടമായാൽ സൂചിക  40000 മറികടന്നേക്കും.

ശക്തി നഷ്ടമായ HDFC Bank ഓഹരി 1500ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. 1479ന് അടുത്തായി സപ്പോർട്ട് ഉള്ളതായി കാണാം.

ആണവായുധങ്ങൾ ഉൾപ്പെടെ എല്ലാ മാർഗങ്ങളിലൂടെയും കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങളെ സംരക്ഷിക്കാൻ രാജ്യം തയ്യാറാണെന്ന് റഷ്യയുടെ മെദ്‌വദേവ് പറഞ്ഞു.

ഇൻഫോസിസ് ഓഹരി 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി നഷ്ടത്തിൽ അടച്ചു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് 75 ബേസിസ് പോയിന്റായി പലിശ നിരക്ക് ഉയർത്തി.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 2nd, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023