ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകാൻ 42200, ഫിൻ നിഫ്റ്റി എക്സ്പെയറി നിർണായകം - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
fin-nifty-expiry-to-be-tricky-42200-acts-as-super-support-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 


ഇന്ന് ഗ്യാപ്പ് ഡൌണിൽ 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അനേകം ചുവന്ന കാൻഡികൾ രൂപ്പെടുത്തി ദിവസത്തെ താഴ്ന്ന നിലയായ 18133 രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾ/0.81 ശതമാനം താഴെയായി 18159 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42286 നിലയിൽ ഗ്യാപ്പ് അപ്പിൽ ഡൌണിൽ ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ തന്നെ അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 90 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 42346 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 18993 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 18900 എന്ന സപ്പോർട്ട് രേഖപ്പെടുത്തി. എന്നാൽ സൂചികയ്ക്ക് നഷ്ടത്തിൽ നിന്നും തിരികെ കയറാൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 18949 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty IT (-1.5%), Nifty Realty (-1.2%), Nifty PSU Bank (+1.4%) എന്നിവ ഒരു ശതമാനത്തിൽ ഏറെ നീക്കം കാഴ്ചവെച്ചു. മറ്റുള്ലവ ഫ്സാറ്റായി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ


BPCL (+2%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഛത്തീസ്ഗഡ് ജില്ലയിലെ സോളങ്കി ഫ്യൂവൽസിൽ കമ്പനിയുടെ ആദ്യത്തെ ഇൻ & ഔട്ട് സ്റ്റോർ കമ്മീഷൻ ചെയ്തതിന് പിന്നാലെയാണ് ഈ മുന്നേറ്റം. കമ്പനി 10000 ഔട്ട്ലെറ്റുകൾ കമ്മീഷൻ ചെയ്യാനും പദ്ധതിയിടുന്നു.

ONGC (-4.4%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Reliance (-1.6%)HDFC (-1.6%) എന്നിവ ഏറെ നാളുകൾക്ക് ശേഷം നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

മൊഹിത്ത് ഗുപ്പ്ത കോ ഫൌണ്ടർ സ്ഥാനം രാജിവെച്ചതിന് പിന്നാലെ
Zomato (-4.2%) കുത്തനെ താഴേക്ക് വീണു.

Escorts (+8.1%) ഓഹരി നേട്ടത്തിൽ അടച്ചു.

നവംബർ 25ന് കമ്പനി ഓഹിര തിരികെ വാങ്ങാൻ ഒരുങ്ങുന്നതിനെ തുടർന്ന് IEX (+4.9%) ഓഹരി നേട്ടത്തിൽ അടച്ചു.

പുതിയ സിറ്റികളിൽ 5ജി അവതരിപ്പിച്ചതിന് പിന്നാലെ Airtel (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക്

നിഫ്റ്റി നേരിയ തോതിൽ ലാഭമെടുപ്പിന് വിധേയമായി ഗ്യാപ്പ് ഫില്ലിംഗ് നടത്തുന്നതായി കാണാം. ഇതിനാൽ തന്നെ 18050ന് അടുത്തായി സൂചിക വീഴുമെന്ന് പ്രതീക്ഷിക്കാം.

ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില രണ്ട് വെട്ടം തകർത്തു. എന്നാൽ സൂചികയിൽ ശക്തമായ വീഴ്ച അനുഭവപ്പെട്ടില്ല. താഴേക്ക് 42200 4200 എന്നിവ ശ്രദ്ധിക്കുക.

റിലയൻസ് ഓഹരിയിൽ ലാഭമെടുപ്പ് നടക്കുകയാണ്. 2500-2520 എന്നിവിടെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം.

ICICI Bank 921 എന്ന പ്രതിബന്ധം മറികടക്കാൻ പാട്പെടുന്നു. എന്നാൽ സാവധാനം ശക്തി കൈവരിക്കുന്നതായി കാണാം.

നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആയതിനാൽ തന്നെ സൂചികയിൽ 19000ന് അടുത്തായി ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023