Download the App

Market

ഓഹരികൾ വാരികൂട്ടി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, മുന്നേറ്റം തുടർന്ന് വിപണി - പ്രീമാർക്കറ്റ് റിപ്പോർട്ട്

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടിയതിനെ തുടർന്ന് ഇന്ത്യൻ വിപണി മുന്നേറ്റം തുടരുന്നു. NTPC, Cipla, Mahanagar Gas എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകളും ലേഖനം വിശദീകരിക്കുന്നു.

By Amal M Prashanth2 min read
FII Buying Continues; Rally Continues - Pre Market Analysis

Key takeaways

  • NTPC ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപ ടേം ലോൺ സമാഹരിക്കാനുള്ള ടെൻഡർ നടത്തി.
  • Cipla ആശിഷ് അഡുകിയയെ കമ്പനിയുടെ ഗ്ലോബൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു.
  • Mahanagar Gas അടുക്കള ഇന്ധനമായ പിഎൻജിയുടെയും ഓട്ടോമൊബൈൽ ഇന്ധനമായ സിഎൻജിയുടെയും വില കുറച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 140 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
  • ഇന്ത്യയുടെ ഡബ്ല്യുപിഐ 13.9 ശതമാനമായി കുറഞ്ഞു.

പ്രധാനതലക്കെട്ടുകൾ

NTPC: ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപ ടേം ലോൺ സമാഹരിക്കാനുള്ള ടെൻഡർ നടത്തി കമ്പനി.

Cipla: ആശിഷ് അഡുകിയയെ  കമ്പനിയുടെ ഗ്ലോബൽ  ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചു. കമ്പനിയുടെ ഇടക്കാല ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ അധിക ചുമതലയിൽ നിന്ന് ദിനേശ് ജെയിനെ ഒഴിവാക്കി.

Mahanagar Gas: ഗവൺമെന്റിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിഹിതം വർധിച്ചതിനെ തുടർന്ന് അടുക്കള ഇന്ധനമായ പിഎൻജിയുടെയും ഓട്ടോമൊബൈൽ ഇന്ധനമായ സിഎൻജിയുടെയും വില കമ്പനി കുറച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ  17800ന് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് മുകളിലേക്ക് കയറി. പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു. എന്നാൽ അവസാന നിമിഷം സൂചിക മുകളിലേക്ക് തിരികെ കയറി.  തുടർന്ന് 17825 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

39286 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ രണ്ട് മണികൂറിൽ ശക്തമായ മുന്നേറ്റം നടത്തി. ശേഷം വിൽപ്പനയെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന് 39240 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യൂഎസ് വിപണി, യൂറോപ്പ്യൻ വിപണി എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,890- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,770, 17,720, 17,660 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,900, 18,000, 18,050 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 39,200, 39,130, 39,000, 38,790 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,300, 39,420, 39,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17800 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17700 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

ബാങ്ക് നിഫ്റ്റിയിൽ 40000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

ഇന്ത്യ വിക്സ് 17.7  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 140 കോടി രൂപയുടെ നെറ്റ് ഓഹരികൾ
വിറ്റഴിച്ചു.

ഇന്ത്യയുടെ ഡബ്ല്യുപിഐ 13.9 ശതമാനമായി കുറഞ്ഞു. ഭക്ഷണ, ഇന്ധന വില കുറഞ്ഞേക്കും. വിപണി ഇതിനോട് അകം തന്നെ മികച്ച സിപിഐ കണക്കുകളോട് പ്രതികരിച്ച് മുന്നേറിയിരുന്നു. ഇതിന് ശേഷം ഫെഡ് അധികൃതരുടെ വാക്കുകളിലേക്ക് കൂടി ശ്രദ്ധിക്കുക.

ജൂലൈയിലെ ഫെഡ് മിനുട്സ് ഇന്ന് രാത്രി പുറത്തുവരും. നമ്മൾ 75 ബേസിസ് പോയിന്റ്  നേരെ ഉയർത്തിയിരുന്നു. ഇതിനാൽ തന്നെ അടുത്ത പലിശ നിരക്ക് വർദ്ധനവ് എത്രയാകുമെന്ന് നോക്കാം.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞ് 92 ഡോളറായി.

ക്രിമിയയിലെ റഷ്യൻ മിലിട്ടറി ബേസിൽ ആക്രമണം നടന്നതായുള്ള വാർത്ത നിങ്ങൾ കേട്ടുകാണും. എന്നിരുന്നാലും വിപണി ഇതിനെ എല്ലാം അവഗണിച്ച് കൊണ്ട് മുന്നേറുന്നതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിപണിക്ക് ശക്തി നൽകുന്നതായി കാണാം. അതിനാൽ തന്നെ നിഫ്റ്റിക്ക് 18000 നേടാനാകുമെന്ന് കരുതാം.

നിഫ്റ്റിയിൽ താഴേക്ക് 17700 മുകളിലേക്ക് 17,900 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

NTPC എത്ര രൂപയുടെ ടേം ലോൺ സമാഹരിക്കാനാണ് ടെൻഡർ നടത്തിയത്?

NTPC ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 5,000 കോടി രൂപ ടേം ലോൺ സമാഹരിക്കാനാണ് ടെൻഡർ നടത്തിയത്.

Cipla-യുടെ പുതിയ ഗ്ലോബൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആരാണ്?

Cipla-യുടെ പുതിയ ഗ്ലോബൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആശിഷ് അഡുകിയ ആണ്.

Mahanagar Gas എന്തിന്റെ വിലയാണ് കുറച്ചത്?

Mahanagar Gas അടുക്കള ഇന്ധനമായ പിഎൻജിയുടെയും ഓട്ടോമൊബൈൽ ഇന്ധനമായ സിഎൻജിയുടെയും വില കുറച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ എത്ര രൂപയുടെ ഓഹരികളാണ് വാങ്ങിയത്?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങി.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min