ഗുജറാത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു, കാളകൾ കയറുപൊട്ടിക്കുമോ?  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
eyes-on-gujarat-results-crucial-expiry-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Dharmaj Crop Guard: വിജയകരമായ ഐപിഒക്ക് ശേഷം കമ്പനിയുടെ
ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും.

Infosys: 9300 കോടി രൂപയുടെ ഷെയർ ബൈബാക്ക് നടത്തുമെന്ന് കമ്പനി അറിയിച്ചു.

Eicher Motors:  ബ്രസീലിലെ പുതിയ റോയൽ എൻഫീൽഡ് അസംബ്ലി കേന്ദ്രം  പ്രവർത്തനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18648 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ താഴേക്ക് വീണു. അസ്ഥിരമായി നിന്ന സൂചിക 3 മണിക്ക് ശേഷം വീണ്ടും താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 82 പോയിന്റുകൾക്ക് താഴെയായി 18561 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43182 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43000ലേക്ക് കുത്തനെ വീണു. അവിടെ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. തുടർന്ന് 40 പോയിന്റുകൾക്ക് താഴെയായി 43099 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.8 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ  കാണപ്പെടുന്നു.

SGX NIFTY 18,685-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,550, 18,450, 18,410 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,600, 18,670, 18,730 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,200, 43,350, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,170, 19,090, 19,000 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,200, 19,300, 19,370 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18800ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 43200ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43000ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14 ആയി കാണപ്പെടുന്നു.

ഇന്നലെ ആർബിഐയുടെ പലിശ നിരക്ക് സംബന്ധിച്ച  പ്രഖ്യാപനം ഏറെ നിർണായകമായിരുന്നു. മുകളിലേക്ക് കയറിയ വിപണി പിന്നീട് താഴേക്ക് വീണതായി കാണാം. 35 ബേസിസ് പോയിന്റിന്റെ റിപ്പോ നിരക്ക് വർദ്ധനവ് ആണ് ഉണ്ടായത്. പണപ്പെരുപ്പം സംബന്ധിച്ച മുൻധാരണകൾക്ക് മാറ്റമൊന്നുമില്ല. അത് 6.7 ശതമാനത്തിൽ തന്നെയാണുള്ളത്. അതേസമയം ജിഡിപി ഗ്രോത്ത് റേറ്റ് 7 ശതമാനത്തിൽ നിന്നും 6.8 ശതമാനം ആയി കുറച്ചു.

ഈ താഴോട്ടുള്ള പുനരവലോകനം ഉണ്ടായിരുന്നിട്ടും നമ്മുടെ പ്രവചനങ്ങൾ മിക്ക രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളേക്കാളും ഉയർന്നതാണ് എന്നത് ശ്രദ്ധേയമാണ്. വിപണി നെഗറ്റീവ് സോണിലായിരുന്നു എന്നലെ എങ്കിലും വശങ്ങളിലേക്ക് മാത്രമാണ് വ്യാപാരം നടത്തിയത് എന്ന് കാണാം.

ഇന്നലെ ഉണ്ടായ എൻഗൽഫിംഗ് കാൻഡിൽ നെഗറ്റിവിറ്റിയുടെ സൂചനയാണ്. എന്നാൽ വലിയ മുന്നേറ്റത്തിന് മുമ്പായി ചെറിയ പുൾ ബാക്കുകൾ ഉണ്ടാകുമെന്ന കാര്യവും നിങ്ങൾ ഓർക്കുക. 18600, 18400 എന്നിവ സപ്പോർട്ട് ആയി നിൽകുമെന്ന് ഓർക്കുക.

വളരെ നീണ്ട യുദ്ധത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടി കൊണ്ട് റഷ്യൻ പ്രസിഡന്റ് പുടിൻ സ്ഥിതിഗതികൾ വഷളാക്കുകയാണ്. പ്രസംഗത്തിൽ ആണവ ആയുദ്ധം പ്രയോഗിക്കുമെന്ന തരത്തിൽ അദ്ദേഹം ഭീഷണി ഉയർത്തുകയും ചെയ്തു. അതേസമയം അമേരിക്ക പുട്ടിന്റെ സംഭാഷണത്തോടെ പ്രതികരിക്കാതെ വിട്ടു.

സ്പോട്ടിന് അടുത്തായി ശക്തമായ ഒഐ ബിൾഡ് അപ്പ് ഉള്ളതായി കാണാം. ഇത് ഇന്നത്തെ എക്സ്പെയറിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. 3 മണിയോടെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഇക്കാരണത്താൽ തന്നെ ഓപ്ഷൻ സെല്ലേഴ്സ്  അതിന് മുമ്പായി പോസിഷനുകൾ എക്സിറ്റ് ചെയ്യുന്നതാകും നല്ലത്.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി 120 സീറ്റിൽ മുന്നിലാണ്. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ വിപണിയിൽ മാറ്റം ഉണ്ടാകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
നിഫ്റ്റിയിൽ മുകളിലേക്ക് 18630 താഴേക്ക് 18,500 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023