മികച്ച ഫലങ്ങൾ പുറത്തുവിട്ട് മാരുതി, നിർണായക എക്സ്പെയറി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18183 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 18200 രേഖപ്പെടുത്തി. അവിടെ നിന്നും താഴേക്ക് വീണ സൂചിക 18080 എടുത്തായി സപ്പോർട്ട് എടുത്തു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.25 പോയിന്റുകൾ/0.00 ശതമാനം താഴെയായി 18118 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42994 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പെട്ടെന്ന് തന്നെ 43000 എന്ന പ്രതിബന്ധം മറികടന്നു. എന്നാൽ ഇതൊരു ഫേക്ക് ബ്രേക്ക് ഔട്ട് ആയിരുന്നു. ശേഷം സൂചിക 42600 വരെ താഴേക്ക് വന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 87 പോയിന്റുകൾ/ 0.21 ശതമാനം താഴെയായി 42733 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
18957 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19000 രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം മുകളിലായി 18890 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Auto (+1.2%), Nifty IT (+0.77%), Nifty Metal (-0.89%), Nifty Pharma (-0.98%), Nifty PSU Bank (-1.3%), Nifty Realty (-1%) എന്നിവ ഇന്ന് നീക്കം നടത്തി.
ഏഷ്യൻ വിപണികൾ നേട്ടത്തിൽ അടച്ചു. ചൈന, ഹോങ്കോഗ് വിപണികൾ ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Tata Motors (+3.3%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മൂന്നാം പാദത്തിൽ അറ്റാദായം ഇരട്ടിയായി 2350 കോടി രൂപയായതിന് പിന്നാലെ Maruti Suzuki (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു.
Axis Bank (-2.4%) നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
HDFC AMC (-1.8%), PNB Housing (-2.2%), SBI Cards (-2.8%), UCO Bank (-3.4%), Granules (-0.9%), Chalet Hotels (+4.4%), Colpal (-2.1%) എന്നീ കമ്പനികളും തങ്ങളുടെ ഫലങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു.
J&K Bank (+2.5%), Tata Communications (-4.2%), ConCor (-2.9%), Syngene (-4%), Poonawalla Fincorp (+4%) എന്നീ കമ്പനികളുടെ മൂന്നാം പാദഫലങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
1947 കോടി രൂപയുടെ ഓർഡറുകൾ പുറത്തുവന്നതിന് പിന്നാലെ DBL(+2%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നാളെ മാസത്തെയും ആഴ്ചയിലെയും എക്സ്പെയറി ഒരുമിച്ച് ഉണ്ടാകും. നിഫ്റ്റി ഇപ്പോൾ ട്രെൻഡ് ലൈൻ സപ്പോർട്ട് പരീക്ഷിക്കുകയാണ്. 18000ൽ നാളെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാം.
അതേസമയം ബാങ്ക് നിഫ്റ്റി ട്രെൻഡ് ലൈൻ സപ്പോർട്ട് നഷ്ടപ്പെടുത്തിയാതായി കാണാം. എന്നിരുന്നാലും സൂചിക 42700ന് അടുത്തായി വ്യാപാരം നടത്തുകയാണ്.
ഫിൻ നിഫ്റ്റിയിൽ മുകളിലേക്ക് 19000, താഴേക്ക് 18850 എന്നിവ ശ്രദ്ധിക്കുക.
ഗ്യാപ്പ് അപ്പിൽ സൂചിക വ്യാപാരം ആരംഭിക്കുന്നെങ്കിലും വിപണി പിന്നീട് ലാഭമെടുപ്പിന് വിധേയമാവുകയാണ്. മിക്ക ഗ്യാപ്പ് അപ്പ് നേട്ടങ്ങളും അതേ ദിവസം തന്നെ വിൽപ്പനയ്ക്ക് ഇരയാകുകയാണ്.
ബാങ്ക് നിഫ്റ്റി, ഐടി, നിഫ്റ്റി എന്നീ സൂചികകളിലെ ഹെവിവെയിറ്റ് ഓഹരികളിൽ കഴിഞ്ഞ ആറ് ആഴ്ചയിലാണ് ശക്തമായ വോള്യം രൂപ്പെടുന്നതായി കാണാം. വലിയ നീക്കങ്ങൾക്ക് മുന്നോടിയായി ഇത്തരം നീക്കങ്ങൾ നമ്മൾ വിപണിയിൽ കണ്ടിട്ടുണ്ട്.
ജനുവരിലെ യൂറോ സോൺ നിർമാണ പിഎംഐ 48.8 ആയി രേഖപ്പെടുത്തി. പോയമാസം ഇത് 47.8 ആയിരുന്നു.
ബജറ്റിൽ ഏതെല്ലാം മേഖലകളാണ് നേട്ടം കൈവരിക്കുക? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display