ലാഭത്തിൽ അടച്ച് വിപണി, ശക്തമായ നീക്കം കാഴ്ചവച്ച് റിലയൻസ്- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
exciting-weekly-expiry-reliance-moves-up-3-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം നടത്തി വിപണി.

ഗ്യാപ്പ് ഡൌണിൽ 16279 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. ശേഷം താഴേക്ക് വീണ് 16340 രേഖപ്പെടുത്തിയ സൂചിക ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ മുന്നേറ്റം കൈവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/0.74 ശതമാനം മുകളിലായി 16478 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34809 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾ താഴേക്ക് വീണു. ഉച്ചയ്ക്ക് 3 മണിവരെ നഷ്ടത്തിൽ നിന്ന സൂചിക അവസാനത്തെ 30 മിനിറ്റിൽ ശക്തമായ മുന്നേറ്റം നടത്തി 200 പോയിന്റുകൾ സ്വന്തമാക്കി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 139 പോയിന്റുകൾ/ 0.40 ശതമാനം മുകളിലായി 35085 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ(+1.2%), നിഫ്റ്റി ഐടി(+0.98%) എന്നിവ ഇന്ന് മിന്നുപ്രകടനം കാഴ്ചവച്ചു. അതേസമയം നിഫ്റ്റി മെറ്റൽ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

Dr Reddy (+2.9%), SunPharma (+1.3%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഏറെയും ഫാർമ ഓഹരികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

പോസിറ്റീവ് ബ്രോക്കറേജ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ Biocon (+5.1%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി. ഇന്നലെ രേഖപ്പെടുത്തിയ രണ്ട് വർഷത്തെ താഴ്ന്ന നിലയിൽ നിന്നും വീണ്ടെടുക്കൽ നടത്താൻ ശ്രമിക്കുകയാണ് ഓഹരി.

BPCL (+2.7%), Reliance (+2.7%), ONGC (+1.3%) എന്നീ ഓഹരികൾ ഊർജ്ജ മേഖലയിൽ നിന്നും ലാഭത്തിൽ അടച്ചു.

OIL,  Hindustan Petro, IGL, IEX എന്നീ  ഓഹരികളും നേട്ടത്തിൽ അടച്ചു.

യുഎസിലെ ഫ്രീപോർട്ട് എൽഎൻജി ടെർമിനലിനെ സ്ഫോടനത്തെ തുടർന്ന് UK Natural Gas ഫ്യൂച്ചർ 25 ശതമാനത്തിന്റെ മുന്നേറ്റം നടത്തി.

1100 എന്ന നിലയിൽ പ്രതിബന്ധം അനുഭവപ്പെട്ടതിന് പിന്നാലെ Tata Steel (-3.8%) ഓഹരി വീണ്ടും താഴേക്ക് വീണു.
 
PNB Housing (+15.1%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി ഏപ്രിൽ 21ന് ശേഷമുള്ള ഏറ്റവും ഉയർന്നനില രേഖപ്പെടുത്തി.

പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റഫ്രിജറേറ്ററിന്റെ ഇറക്കുമതി സർക്കാർ നിരോധിച്ചേക്കാം എന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ IFB Industries (+9.2%)ഓഹരി നേട്ടത്തിൽ അടച്ചു.

2:1 അനുപാദത്തിൽ ഓഹരി വിഭജനം നടത്തിയതിന് പിന്നാലെ AU Bank ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇക്യുറ്റി ഫണ്ടിലേക്ക് മെയ് മാസം 18500 കോടി രൂപയ്ക്ക് മുകളിൽ ഇൻഫ്ലോ ഉള്ളതായി മ്യൂച്ചൽ ഫണ്ട് കണക്കുകൾ സൂചിപ്പിക്കുന്നു. എസ്.ഐ.പി ഇൻഫ്ലോയും മെയിൽ വർദ്ധിച്ച് 12280 കോടി രൂപയായതായി കാണാം.

ബുള്ളിഷ് നീക്കം കാഴ്ചവച്ചു കൊണ്ടാണ് വിപണി ഈ ആഴ്ചത്തെ എക്സ്പെയറി അവസാനിപ്പിച്ചത്. നമ്മൾ പ്രതീക്ഷിച്ച ഒരു നീക്കം തന്നെയാണ് വിപണിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

ദിവസത്തെ ഉയർന്ന നില മറികടന്നതിന് പിന്നാലെ നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ആഴ്ച അവസാനിക്കുമ്പോൾ വിപണിയിൽ
സമാനമായ നീക്കം പ്രതീക്ഷിക്കാവുന്നതാണ്.

ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും റിലയൻസ് 3 ശതമാനം ഉയരത്തിലാണുള്ളത്. Kotak Bank ഓഹരിയും സപ്പോർട്ട് എടുത്ത് ബുള്ളിഷ് ട്രെൻഡ് ലൈനിൽ കാണപ്പെടുന്നു. 

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023