DreamFolks Services Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
dreamfolks services ltd ipo all you need to know
undefined

എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമായ DreamFolks Services Ltd-ന്റെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഇന്നത്തെ ലേഖനത്തിലൂടെ ഐപിഒ വിശേഷങ്ങളും കമ്പനിയിലെ നിക്ഷേപ സാധ്യതകളുമാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

DreamFolks Services Ltd

ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് ഡ്രീംഫ്ലോക്ക്സ് സർവീസസ് ലിമിറ്റഡ്.  ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട എയർപോർട്ട് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ലോഞ്ചുകൾ, ഭക്ഷണ പാനീയങ്ങൾ, സ്പാ, എയർപോർട്ട് ട്രാൻസ്ഫർ, ട്രാൻസിറ്റ് ഹോട്ടലുകൾ, ബാഗേജ് ട്രാൻസ്ഫർ തുടങ്ങിയ സേവനങ്ങൾ സുഗമമായി ഉപയോഗിക്കാനായി കമ്പനി യാത്രക്കാരെ അനുവദിക്കുന്നു.

Mastercard, Visa, Diners/Discover, RuPay എന്നീ കാർഡ് ഓപ്പറേറ്റർമ്മാരുമായി കൈകോർത്ത് കൊണ്ടാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.  ICICI Bank, HDFC Bank, Axis Bank, SBI Cards എന്നീ സുപ്രധാന കാർഡ് വിതരണ സ്ഥാപനങ്ങളുമായും കമ്പനി ചേർന്ന് പ്രവർത്തിക്കുന്നു.

ഫാക്ട്

  • 121 രാജ്യങ്ങളിലായി 1,416 ടച്ച് പോയിന്റുകളിലായി  വ്യാപിച്ചുകിടക്കുന്ന ആഗോള ശൃംഖല ഡ്രീംഫോൾക്‌സ് സർവീസസിനുണ്ട്. 2022ലെ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം 244 ടച്ച് പോയിന്റുകളാണ് ഇന്ത്യയിൽ കമ്പനിക്കുള്ളത്.
  • ഇന്ത്യയിലെ ആഭ്യന്തര ലോഞ്ച് ആക്‌സസ് മാർക്കറ്റിൽ കമ്പനിക്ക് 80 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്.
  • എയർപോർട്ട് ലോഞ്ചുകളിൽ ആക്സസ് ഉള്ള ആൾ ഇന്ത്യ- ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ വിപണി വിഹിതത്തിന്റെ 95 ശതമാനം
    ഡിഎസ്എല്ലിനാണുള്ളത്.

എയർപോർട്ട് സർവീസ് അഗ്രഗേറ്റർ വ്യവസായത്തിൽ ആധിപത്യം സ്ഥാപിക്കാൻ അസറ്റ്-ലൈറ്റ് ബിസിനസ് മോഡൽ കമ്പനിയെ ഏറെ സഹായിച്ചു.

ഐപിഒ എങ്ങനെ

ഓഗസ്റ്റ് 24ന് ആരംഭിച്ച ഐപിഒ ഓഗസ്റ്റ് 26ന് അവസാനിക്കും. ഓഹരി ഒന്നിന് 308- 326 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 562.10 കോടി രൂപ വിലമതിക്കുന്ന 1.72 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും.  ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 46 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14996 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 598 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. പ്രൊമോട്ടേഴ്സിനുള്ള ഒരു എക്സിറ്റ് സ്ട്രാറ്റജി എന്ന രീതിയിലാണ് ഐപിഒ നടപ്പിലാക്കുക. ഇതിനൊപ്പം തന്നെ വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോഴുള്ള നേട്ടങ്ങൾ കൈവരിക്കാനും കമ്പനി ആഗ്രഹിക്കുന്നു. ഐപിഒക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 67 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കൊവിഡ് വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതിന് പിന്നാലെ ഡിഎസ്എല്ലിന്റെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വരുമാനം 70.6 ശതമാനം ഇടിഞ്ഞ് 108.11 കോടി രൂപയായി. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി 2022ൽ മെച്ചപ്പെട്ടതായി കാണാം. ലോഞ്ച് ഫീസിൽ നിന്നുള്ള ശരാശരി വരുമാനം 98.55 ശതമാനമാണ്. ഓരോ വർഷവും 90.7 ശതമാനത്തിന്റെ സിഎജിആർ വളർച്ചയും കമ്പനി രേഖപ്പെടുത്തുന്നതായി കാണാം.

കമ്പനിക്ക് ഇപ്പോൾ വീണ്ടെടുക്കലിന്റെ പാതയിലാണുള്ളത്. വൈകാതെ തന്നെ കൊവിഡിന് മുമ്പിലത്തെ നിലയിലേക്ക് കമ്പനി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അപകട സാധ്യതകൾ

  • കാർഡ് നെറ്റ്‌വർക്കുകളുമായും ഇഷ്യൂ ചെയ്യുന്നവരുമായും ഉള്ള ദീർഘകാല ബന്ധത്തെ DSL വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഈ ബന്ധം നിലനിർത്താൻ സാധിക്കാതെ വന്നാൽ കമ്പനിയുടെ ബിസിനസിനെ അത് പ്രതികൂലമായി ബാധിച്ചേക്കും.
  • വിമാനത്താവളങ്ങളിലെ വിവിധ സേവനങ്ങളുടെ ഉപയോഗത്തിൽ നിന്നുമാണ് കമ്പനിക്ക് നേരിട്ട് വരുമാനം ലഭിക്കുന്നതാണ്. വിമാന യാത്രകൾക്ക് ഏതെങ്കിലും തരത്തിലുള്ള വിലക്ക് ഏർപ്പെടുത്തിയാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
  • കമ്പനിയുടെ വരുമാനം 5 പ്രധാന ക്ലയിന്റുകളെ ആശ്രയിച്ചാണുള്ളത്. ഇവർ ഇടപാട് നിർത്തലാക്കിയാൽഅത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കും.

  • എയർപോർട്ട് ലോഞ്ച് ഓപ്പറേറ്റർമാർക്ക് കാർഡ് നെറ്റ്‌വർക്കുകളുമായും വിതരണക്കാരുമായും നേരിട്ട് പങ്കാളികളാകാം. ഇങ്ങനെ സംഭവിച്ചാലും കമ്പനിക്ക് അത് തിരിച്ചടിയായേക്കും.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ 

ഇക്വിറസ് ക്യാപിറ്റൽ, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റർ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

മൊത്തം ഓഫറിന്റെ 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങൾക്കും, 15 ശതമാനം നിക്ഷേപ ഇതര സ്ഥാപനങ്ങൾക്കും 10 ശതമാനം റീട്ടെയിൽ
നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നു.

നിഗമനം

കൊവിഡ് വൈറസ് വ്യാപനം ഏവിയേഷൻ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ കഴിഞ്ഞ കൂറെ മാസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കാണാം. അടുത്ത രണ്ട് ദശകങ്ങളിലായി ലോഞ്ചുകളുടെ എണ്ണം 7 ശതമാനത്തിന്റെ സിഎജിആർ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഇന്ത്യയിൽ 54 ഓളം എയർപോർട്ട് ലോഞ്ചുകളാണുള്ളത്. 2040 ഓടെ
204 ആയി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഡിഎസ്എൽ ഇതിന്റെ 95 ശതമാനം വിപണി വിഹിതമാണുള്ളത്.

ഡിഎസ്എൽ രാജ്യം മുഴുവൻ തങ്ങളുടെ ബിസിനസ് വ്യാപിപിക്കാൻ ശ്രമം നടത്തുന്നു.  യുഡാൻ പോലെയുള്ള കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്നും നേട്ടം കൊയ്യാനും കമ്പനിക്ക് സാധിച്ചേക്കും. വിപണിയിലെ അവസരം വരും കാലങ്ങളിൽ കൃത്യമായി ഉപയോഗിക്കാൻ കമ്പനിക്ക് കഴിഞ്ഞേക്കും.

62 രൂപ പ്രീമിയത്തിലാണ് ഡിഎസ്എൽ ഓഹരികൾ ഗ്രേമാർക്കറ്റിൽ വ്യാപാരം നടത്തുന്നത്. ഐപിഒക്ക്  അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പൂർണമായും മനസിലാക്കിയിട്ട് മാത്രം സ്വയം തീരുമാനം എടുക്കുക.

ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023