കുറഞ്ഞ വിലയിൽ വാങ്ങാൻ ബുള്ളുകൾ, ചവിട്ടി താഴ്ത്താൻ കരടികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
dip to be bought or pdl to be broken pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Tata Motors: ഡോക്ടർ റെഡിയെ പുറത്താക്കി കൊണ്ട് കമ്പനി ബിഎസ്ഇ സെൻസെക്സിന്റെ ഭാഗമാകും.

Five Star Business Finance: ഐപിഒക്ക് പിന്നാലെ കമ്പനി ഇന്ന് വിപണിയിൽ വ്യാപാരം കുറിക്കും.

Zomato: കമ്പനിയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത തന്റെ സ്ഥാനം രാജിവച്ചതായി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച  ഗ്യാപ്പ് അപ്പിൽ 18385 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി. 18210ൽ സപ്പോർട്ട് എടുത്തു സൂചിക അവിടെ നിന്നും തിരികെ കയറി.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/0.2 ശതമാനം താഴെയായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42465 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി 42240 സപ്പോർട്ട് ആയി രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 21 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 42437 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു.

യുഎസ്
വിപണി, യൂറോപ്യൻ വിപണി എന്നിവ വെള്ളിയാഴ്ച നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ്  ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.

SGX NIFTY 18260-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,270, 18,210, 18,030 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,410, 18,440, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  42,240, 42,000, 41,600  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,600, 42,800, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,000, 18,970, 18,920, 18,800 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,100, 19,150, 19,200 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 42000ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. എന്നാൽ ഇതൊരു സ്ട്രാഡിൽ ബിൾഡ് അപ്പ് അല്ല.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ  വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 900 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.4 ആയി കാണപ്പെടുന്നു.

നമ്മൾ ഇപ്പോ എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കുകയാണ് വേണ്ടത്. ബാങ്ക് നിഫ്റ്റി ശക്തമായി തുടരുന്നു.  എന്നാൽ മറ്റു സൂചികകളിൽ നിന്നുള്ള പിന്തുണ ഇവിടെ അത്യാവശ്യമാണ്.

കരടികൾ നിഫ്റ്റിയിൽ  18000ന് താഴെയായി വ്യാപാരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാങ്ക് നിഫ്റ്റിയിൽ 42000ന് താഴേക്കും കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. പെട്ടെന്ന് ശക്തമായ ഒരു മുന്നേറ്റം നടന്നാൽ അത് ഷോർട്ട് കവറിംഗിന് കാരണമാകും.

ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഉയർന്നതായി കാണാം. ഇക്കാരണത്താൽ തന്നെ ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണുള്ളത്.

നിലവിലെ കണക്കുകളിൽ നിന്ന് ജിഡിപിയിൽ ഇടിവുണ്ടാകുമെന്നും യുഎസിലെ വീടുകളുടെ വിൽപ്പന കുറയുമെന്നും ആർബിഐ ജീവനക്കാർ പറയുന്നതുപോലുള്ള മറ്റ് നെഗറ്റീവ് സൂചനകൾ നമുക്കുണ്ട്.

ജർമനിയുടെ പിപിഐ കണക്കുകൾ ഇന്ന് പുറത്തുവരും. ഇത് ശ്രദ്ധിക്കുക.

വികസ് കുറവായതിനാൽ തന്നെ വിപണി 18210 -18310 എന്ന റേഞ്ചിൽ തന്നെ തുടരാനാണ് സാധ്യത.

അതിനാൽ നിഫ്റ്റിയിൽ മുകളിലേക്ക് 18310 താഴേക്ക് 18210 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023