ബജറ്റിന് മുമ്പായി കൂപ്പുകുത്തി വിപണി,  ചരിത്രം ആവർത്തിക്കുമോ?  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
crazy-fall-will-history-repeat-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18093 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 250 പോയിന്റുകൾ കുത്തനെ താഴേക്ക് വീണു. 17850 എന്ന നില സൂചികയെ ഒരിക്കൽ കൂടി പിന്തുണച്ചു. ഇതിന് മുകളിലായി സൂചിക അസ്ഥിരമായി നിന്നു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/1.25 ശതമാനം താഴെയായി 18891 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42703 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സപ്പോർട്ടുകൾ എല്ലാം തകർത്ത് താഴേക്ക് വീണു. സൂചിക ദിവസത്തെ താഴ്ന്ന നിലയായ 41540ലേക്ക് കൂപ്പുകുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1085 പോയിന്റുകൾ/ 2.54 ശതമാനം താഴെയായി 41647 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

18869 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 430 പോയിന്റുകൾ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 401 പോയിന്റുകൾ/ 2.1 ശതമാനം താഴെയായി 18488 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു.  Nifty Bank (-2.5%), Nifty Finserv (-2.1%), Nifty PSU Bank (-3.5%), Nifty Realty (-1.8%) എന്നിവ കുത്തനെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ നേരിയ നേട്ടത്തിൽ അടച്ചു. ചൈന, ഹോങ്കോഗ് വിപണികൾ ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

മൂന്നാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Maruti (+0.98%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

നെഗറ്റീവ് റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു. അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഷോർട്ട് പോസിഷൻ ഉള്ളതായി ഹിൻഡെൻബർഗ് പറഞ്ഞു.

Adani Ports (-6.3%), Adani Ent (-1.5%), Adani Green (-3%), Adani Power (-5%) Adani Trans (-8.8%), ATGL (-5.9%), AWL (-5%)Ambuja Cements (-7.7%), ACC (-7.2%) എന്നീ ഓഹരികൾ ഇന്ന് തകർന്ന് അടിച്ചു.

Reliance (-1.3%), HDFC Bank (-2.7%), HDFC (-2.3%), ICICI Bank (-1.7%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

IndusInd Bank (-4.6%), SBI (-4.3%), Axis Bank (-1.9%) എന്നീ ഓഹരികളും താഴേക്ക് നീങ്ങി.

മൂന്നാം പാദത്തിൽ സ്ഥിരമായ പ്രവർത്തനം കാഴ്ചവെച്ചതിന് പിന്നാലെ
TVS Motors (+5.4%) ഓഹരി നേട്ടത്തിൽ അടച്ചു.

Cipla (-2.5%), Indian Bank (+0.69%), VTL (-3.8%), IGL (-2.6%), Bajaj Auto (+0.85%) എന്നിവ ഇന്ന് ഫലങ്ങൾ പുറത്തുവിട്ടു.

Motilal OFS (-4.5%), Pidilite Industries (-2.8%), McDowell’s (-5.9%), Indus Towers (-7.3%) എന്നിവയുടെ ഫലങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു.

വിപണി മുന്നിലേക്ക്

അദാനി ഗ്രൂപ്പിന് മേലുള്ള നെഗറ്റീവ് വാർത്തകൾ, വരാനിരിക്കുന്ന യൂണിയൻ ബഡ്ജറ്റ്, മാസത്തെ എക്സ്പെയറി എന്നിവയാണ് ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം.

അദാനി അനേകം ബാങ്കുകളിൽ നിന്നായി ലോണുകൾ എടുത്തിട്ടുണ്ട്. കമ്പനിയുടെ ഓഹരികൾ വീണ്ടും ഇടിഞ്ഞാൽ അത് ആ ബാങ്കുകളെയും സാരമായി ബാധിച്ചേക്കും. എന്നാൽ ഇതിന് സമാനമായ പ്രശ്നങ്ങൾ അദാനി ഗ്രൂപ്പ് ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മുമ്പത്തെ യൂണിയൻ ബജറ്റ് പ്രഖ്യാപന ദിവസങ്ങളിലേക്ക് നോക്കുമ്പോൾ ഇത്തരം ഒരു ട്രെൻഡ് ഉള്ളതായി കാണാം.

ബജറ്റിന് മുമ്പുള്ള ആഴ്ചകളിൽ വിപണി നഷ്ടത്തിൽ അടയ്ക്കുകയോ, ഡോജി രൂപപ്പെടുത്തുകയോ ചെയ്യാറുള്ളതാണ്. ഇതിന് ശേഷം ബജറ്റ് പഖ്യാപനത്തോട് ഒപ്പം വിപണി ശക്തമായ നീക്കം നടത്താറുള്ളതാണ്. അതായിത് ജനുവരിയിലെ അവസാന ആഴ്ചയിലെ ഇടിവ് പലർക്കും ഓഹരികൾ വാങ്ങികൂട്ടനുള്ള ഒരു അവസരമാണ്.

നിഫ്റ്റിക്ക് 18000 എന്ന സപ്പോർട്ട് നഷ്ടമായെങ്കിലും 17780ന് മുകളിലായി സൂചിക വ്യാപാരം നടത്തുകയാണ്.

ബാങ്ക് നിഫ്റ്റിക്ക് 41,880 support ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെടുത്തിയ സൂചിക പിന്നീട് 41500ൽ സപ്പോർട്ട് എടുത്തു.  41,900-42,000 എന്ന ലെവൽ വരും ദിവസങ്ങളിൽ ഇൻട്രാഡേ പ്രതിബന്ധമായി മാറിയേക്കും

ഫിൻ നിഫ്റ്റിക്ക് 18,500 ശക്തമായ നിലയാണ്. ശ്രദ്ധിക്കുക.

ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 9th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023