വശങ്ങളിലേക്ക് നീങ്ങി വിപണി, ദുർബലമായി തുടർന്ന് സിമന്റ് ഓഹരികൾ – പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
consolidating-monday-cement-stocks-continue-bearishness-post-market-report
undefined

ഇന്നത്തെ വിപണി വിശകലനം

ആഴ്ചയിലെ ആദ്യ ദിവസം വശങ്ങളിലേക്ക് വ്യാപാരം നടത്തി.

ഗ്യാപ്പ് ഡൌണിൽ 16547 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയിലെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. ഉച്ചയ്ക്ക് 2 മണിയോടെ ദിവസത്തെ ഉയർന്ന നിലയായ 16600 സൂചിക രേഖപ്പെടുത്തി. എന്നാൽ അവസാന നിമിഷം ഇവിടെ നിന്നും 250 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 14 പോയിന്റുകൾ/0.09 ശതമാനം താഴെയായി 16569 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

35178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ മുകളിലേക്ക് കയറിയെങ്കിലും വൈകാതെ തന്നെ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം സൂചിക ഏറെ നേരവും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയിരുന്നത്. അവസാനത്തെ 30 മിനിറ്റ് ചാഞ്ചാട്ടം രൂക്ഷമായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 35 പോയിന്റുകൾ/ 0.1 ശതമാനം മുകളിലായി 35310 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖലാ സൂചികകൾ ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി മെറ്റൽ 1.12 ശതമാനം നേട്ടത്തിൽ അടച്ചു. നിഫ്റ്റി റിയിൽറ്റി 0.82 ശതമാനം നേട്ടം കൈവരിച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഏറെയും ലാഭത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

കഴിഞ്ഞ ആഴ്ചത്തെ പതനത്തിൽ നിന്നും കരകയറിയ Bajaj Auto(+4.02%)
ഓഹരി വീണ്ടെടുക്കൽ നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് PVR(-02.04%), Inox Leisure(-4.92%) ഓഹരികൾ കുത്തനെ താഴേക്ക് വീണു.

JSW Steel(+2.69%), Tata Steel(+1.01%), Jindal Steel(+1.82%) എന്നിവയുടെ പിന്തുണയിൽ നിഫ്റ്റി മെറ്റൽ ഓഹരികൾ നേട്ടത്തിൽ അടച്ചു. Ratnamani Metals(+7.15%) ഓഹരിയും നേട്ടത്തിൽ അടച്ചു.

ഒന്നിലധികം ബ്രോക്കിംഗ് സ്ഥാപനങ്ങൾ വാങ്ങൽ സൂചന നൽകിയതിന് പിന്നാലെ OIL India(+12.49%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 52  ആഴ്ചയിലെ ഉയർന്നനില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4518 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് വ്യാപനം തടയുന്നത് സംബന്ധിച്ച് കൈകൊള്ളേണ്ട അടിയന്തര നടപടികൾ ചർച്ചചെയ്യാനായി മഹാരാഷ്ട്ര മന്ത്രിസഭ 4 മണിക്ക് യോഗം ചേരും.

കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് ചൈന നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി തുടങ്ങി. നിലവിലെ സാഹചര്യങ്ങൾ ആഗോള വിപണികളെ ബാധിക്കുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. അതേസമയം ഇന്ത്യയിൽ ജൂണോടെ നാലാം കൊവിഡ് തരംഗം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ബാങ്ക് നിഫ്റ്റി 50 ഇഎംഎയ്ക്ക് അടുത്തായാണ് ദിവസങ്ങളായി വ്യാപാരം നടത്തുന്നത്. 35800-36000 എന്നിവ 50ഇഎംഎയ്ക്ക് ഒപ്പം ശ്രദ്ധിക്കാവുന്നതാണ്.

ബുധനാഴ്ച ആർബിഐയുടെ ധനനയ കമ്മിറ്റി യോഗം നടക്കാനിരിക്കുന്നതിനാൽ വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചത് വരും ദിവസങ്ങളിൽ വിപണി ശക്തമായ മുന്നേറ്റം നടത്തിയേക്കുമെന്നതിന്റെ സൂചനയായേക്കാം.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ Reliance, HDF Bank എന്നിവ കുറഞ്ഞ വോള്യത്തിലാണ് ഇന്ന് വ്യാപാരം നടത്തിയത്. വോള്യമാണ് ഏറ്റവും വലിയ സൂചന നൽകുന്നതെന്ന് ഓർക്കുക.

16400 നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടായി നിലകൊള്ളുന്നു. 16700, 16800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. വ്യാപാരം നടത്തുമ്പോൾ ഇത് ശ്രദ്ധിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 9th, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023