Launching marketfeed v2 - Trade from WhatsApp 🔥

CRISIL Limited; അമേരിക്കൻ റേറ്റിംഗ് ഏജൻസിയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനത്തെ പറ്റി കൂടുതൽ അറിയാം

എൻ.എസ്.ഇ, ബി.എസ്.ഇ എന്നിവയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരികൾ, ബോണ്ടുകൾ എന്നിവയെ റേറ്റ് ചെയ്യുകയും, അപകട സാധ്യതകൾ പരിശോധിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് CRISIL Limited. അമേരിക്കൻ ധനകാര്യ ഭീമനായ എസ് ആന്റ് പി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ പറ്റിയും ബിസിനസ് രീതികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

ബിസിനസ് മോഡൽ

  • ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ ലിമിറ്റഡ്.  കടപത്രങ്ങൾ, ഓഹരികൾ,ഡേറ്റ് ഉപകരണങ്ങൾ എന്നിവയിലെ അപകട സാധ്യതകൾ വിലയിരുത്തി റേറ്റ് ചെയ്യുകയാണ് കമ്പനിയുടെ പ്രധാന ജോലി. ഇതിലൂടെ നിക്ഷേപകർക്ക് അതിലെ അപകട സാധ്യത ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും. ബോണ്ട് ഇഷ്യു ചെയ്യുന്ന കമ്പനികൾക്ക് ബോണ്ടിന് ലഭിക്കുന്ന റേറ്റിംഗിനെ അടിസ്ഥാനമാക്കി അതിന്റെ പലിശയോ വിലയോ തീരുമാനിക്കാവുന്നതാണ്. റേറ്റിംഗ് ഏജൻസികൾ എങ്ങനെ പണം സമ്പാദിക്കുന്നു എന്ന് അറിയാൻ ലിങ്ക് സന്ദർശിക്കുക.

  • റേറ്റിംഗ് വ്യവസായം ഒരു ഒളിഗോപോളി ആണ്. എന്നുവച്ചാൽ ഇന്ത്യയിൽ സ്ഥാപിതമായ 4-5 സി‌ആർ‌എകൾ നിലവിലുണ്ട്. ഇവർക്ക് എതിരെ മത്സരിച്ച് ജയിക്കുകയെന്നത് അത്ര എളുപ്പമല്ല. എസ് ആന്റ് പി ഗ്ലോബൽ, മൂഡീസ്, ഫിച്ച് റേറ്റിംഗ്സ് എന്നീ ആഗോള റേറ്റിംഗ് ഏജൻസികളാണ് ഇവയുടെ ഉടമസ്ഥർ.

  • കമ്പനിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമായി പരിമിത പെടുത്തിയിട്ടില്ല. നോർത്ത് അമേരിക്ക, യുറോപ് എന്നിവിടെ നിന്നും കമ്പനിക്ക് നിരവധി ഓർഡറുകൾ വരുന്നുണ്ട്.
  • ക്രിസിലും ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ചെയ്യുന്നത് പോലെ റേറ്റിംഗ്, റിസർച്ച്, അഡ്വെെസറി എന്നിവയിലൂടെ വരുമാനം ഉണ്ടാക്കുന്നു. കമ്പനിയുടെ 63 ശതമാനവും വരുമാനം വരുന്നത് റിസർച്ച് ബിസിനസിൽ നിന്നാണ്.

റേറ്റിംഗ് ബിസിനസ്

ബോണ്ട്, ബാങ്ക് ലോൺ എന്നിവ റേറ്റ് ചെയ്യുന്നതിലൂടെയാണ് കമ്പനിക്ക് ഈ മേഖലയിൽ നിന്നും വരുമാനം ലഭിക്കുന്നത്. ബോണ്ടുകൾ വിതരണം ചെയ്യുന്ന ഓരോ കമ്പനിയും നിർബന്ധമായും ഇന്ത്യയിലെ ഏതെങ്കിലും ഒരു റേറ്റിംഗ് ഏജൻസിയിൽ റേറ്റ് ചെയ്തിരിക്കണമെന്ന് സെബിയുടെ നിർദ്ദേശമുണ്ട്. കൂടാതെ, ഒരു വലിയ കമ്പനി ബാങ്കിൽ നിന്ന് പണം കടം വാങ്ങുമ്പോഴെല്ലാം വായ്പയെടുക്കുന്ന കമ്പനിയെ ഒരു ക്രെഡിറ്റ് ഏജൻസി റേറ്റ് ചെയ്യേണ്ടതുണ്ട്. ബാങ്ക്  ക്രിസിൽ പോലെ ഉള്ള ഏജൻസികൾക്ക് ഇതിന്റെ ചുമതല നൽകുന്നു. മാർക്കറ്റ് റേറ്റിംഗ്  ബിസിനസ്സിൽ 68 ശതമാനം വിപണി വിഹിതമാണ് കമ്പനിക്ക് ഉള്ളത്. കമ്പനികൾ കൂടുതൽ കടപത്രങ്ങൾ വിതരണം ചെയ്യുമ്പോൾ, ബാങ്കിൽ നിന്നും വായ്പ്പ എടുക്കുമ്പോൾ എല്ലാം തന്നെ ക്രിസിലിലേക്ക് പണം വന്ന് ചേരും. ഇന്ത്യയിലെ അഞ്ച് വർഷത്തെ ബാങ്ക് ക്രെഡിറ്റ് സിഎജിആർ വളർച്ച എന്നത് 6.2 ശതമാനവും.ബോണ്ട് വിതരണത്തിന്റെ സിഎജിആർ വളർച്ച നിരക്ക് എന്നത് 9.35 ശതമാനവുമാണ്.


റിസർച്ച് ബിസിനസ്

ഈ വിഭാഗത്തിലേക്ക് പരമാവധി മൂലധനം ക്രിസിൽ അനുവദിക്കുന്നു. മാർച്ചിലെ പാദത്തിൽ 642 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ അഡ്വെെസറി വിഭാഗത്തിലേക്ക് 78 കോടി രൂപയും റേറ്റിംഗ് വിഭാഗത്തിലേക്ക് 89 കോടി രൂപയും മാത്രമാണ് കമ്പനി അനുവദിച്ചത്.
ഗവേഷണ വിഭാഗം എന്താണെന്ന് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. കമ്പനി വിപണിയിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗവേഷണത്തിനായി വിവരങ്ങളും കണക്കുകളും ആവശ്യമാണ്. ഈ ഡാറ്റയിലൂടെ ഒരു നിഗമനത്തിൽ എത്താൻ സാധിക്കും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ റിസർച്ച് ബിസിനസിലൂടെയുള്ള കമ്പനിയുടെ മൊത്തം വരുമാനം 14.2 ശതമാനത്തിന്റെ സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചിട്ടുള്ളത്. യുഎസ് ആസ്ഥാനമായുള്ള റിസർച്ച് ആൻഡ് അനലിറ്റിക്സ് കമ്പനിയായ ഗ്രീൻ‌വിച്ച് അസോസിയേറ്റ്‌സിനെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും  40 മില്യൺ ഡോളറിന്  കമ്പനി സ്വന്തമാക്കിയിരുന്നു. വിപണിയുടെ ചക്രവ്യൂഹത്തിൽ ഈ മേഖല താഴ്ന്ന് പോകില്ല. സാമ്പത്തിക രംഗത്ത് വിപണി ഉയർന്നാലും ഇല്ലെങ്കിലും നല്ല ഗവേഷണ റിപ്പോർട്ടുകൾക്കുള്ള ആവശ്യകത നിലനിൽക്കും. 

അഡ്വെെസറി ബിസിനസ്

റെഗുലേറ്ററി റിപ്പോർട്ടിംഗ്, ക്രെഡിറ്റ് റിസ്ക്, തിരഞ്ഞെടുത്ത നഗര ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ എന്നിവയിൽ കമ്പനി ഉപദേശ സേവനങ്ങൾ നൽകുന്നു. ധാരാളം ഡാറ്റയും ഗവേഷണ സാമഗ്രികളും ഉള്ളതിനാൽ കമ്പനിയുടെ ഉപദേശക ബിസിനസ് ഭാവിയിൽ മികച്ച വിജയം നേടിയേക്കും. ശരിയായ ബിസിനസ് ഉപദേശം നൽകുമ്പോൾ  കമ്പനിയെ അത് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. വരുമാന വിഭാഗത്തിലേക്കുള്ള സംഭാവന ചെറുതാണെങ്കിലും, ഭാവിയിൽ ഇത് വളരുമെന്ന് പ്രതീക്ഷിക്കാം.

സാമ്പത്തികം

Q4 2020Q3 2020Q4 2019
Revenue508.65612.2462.6
Net Profit83.511088.1
  • മുകളിലെ ചാർട്ട് പരിശോധിച്ചാൽ കമ്പനിയുടെ വരുമാനം തുടർച്ചയായി വർദ്ധിക്കുന്നതായി കാണാം. എന്നാൽ ലാഭ മാർജിൻ വരുമാനത്തിന് ഒത്ത് വളരുന്നതായി കാണുന്നില്ല.

  • കമ്പനിയുടെ ചെലവുകളിലേക്ക് നോക്കിയാൽ. മൊത്തം ചെലവിന്റെ 65 ശതമാനവും ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകുന്നതിനായി മാറ്റിവക്കുന്നു. മൂന്നാം കക്ഷികളിൽ നിന്ന് ‘പ്രൊഫഷണൽ സേവനങ്ങൾ’ നേടുന്നതിനായി മറ്റൊരു പ്രധാന പങ്ക് കമ്പനി ചെലവാക്കുന്നു. ഓട്ടോമേഷന്റെയും കൃത്രിമബുദ്ധിയുടെയും ലോകത്ത് കമ്പനിയുടെ സാങ്കേതികവിദ്യ വിപുലീകരിക്കുന്നതിനാകാം ഒരുപക്ഷേ കമ്പനി ഇങ്ങനെ ചെയ്യുന്നത്.

  • മറ്റു ഓഹരികളെ അപക്ഷിച്ച് കമ്പനിയുടെ ഓഹരിയിൽ അടുത്തിടെ ചില ചലനങ്ങൾ നടന്നതായി കാണാം. കഴിഞ്ഞ മാസം മാത്രം ഓഹരി 36 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. പോയവർഷം 76 ശതമാനം നേട്ടം കെെവരിച്ചു.

നിഗമനം 

ചാർട്ടിൽ നിന്നും ക്രിസിലിന്റെ സാമ്പത്തിക സ്ഥിരതയെ പറ്റി നിങ്ങൾക്ക് വ്യക്തത ലഭിച്ചിട്ടുണ്ടാകും. കമ്പനിയുടെ റീട്ടേൺ ഓൺ ഇക്യുറ്റി, റീട്ടേൺ ഓൺ ക്യാപ്പിറ്റൽ എംപ്ലോയിഡ്, അറ്റാദായം എല്ലാം തന്നെ വർഷങ്ങളായി താഴേക്ക് പോവുകയാണ്. എന്നിട്ടും ഓഹരി ശക്തമായ മുന്നേറ്റം നടത്തുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ക്രിസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങളും  മ്യൂച്വൽ ഫണ്ടുകളും ഓഹരിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി തോന്നുന്നു. ഏറെ നാളായി അസ്ഥിരമായി നിന്നിട്ട് അപ്രതീക്ഷിതമായി ബ്രേക്ക് ഔട്ട് നടത്തിയതാകാം ഒരുപക്ഷേ ക്രിസിലേക്ക് റീട്ടെയിൽ നിക്ഷേപകരെ ആകർഷിച്ചത്. മുകളിലെ കണക്കുകൾ പ്രകാരം ഓഹരിയുടെ മുന്നേറ്റത്തിന് സാമ്പത്തിക പിന്തുണ ഇല്ലന്ന് മനസിലാക്കാം. അതിനാൽ തന്നെ നിലവിൽ ഉള്ള മുന്നേറ്റം ഒരു ഹ്രസ്വകാല മുന്നേറ്റമാണെന്ന് വേണം വിലയിരുത്താൻ.
മറ്റൊരു സാധ്യത വരുന്ന പാദത്തിൽ കമ്പനിയുടെ സാമ്പത്തികം വർദ്ധിക്കുകയും മികച്ച അറ്റാദായം രേഖപ്പെടുത്തുകയും ചെയ്തേക്കാം. ഇത് മുന്നിൽ കണ്ടുള്ള റാലി ആകാം ഓഹരിയിൽ അരങ്ങേറിയത്. 

Post your comment

No comments to display

    download qr

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIn
    twitter
    instagram
    youtube
    Crafted by Traders 🔥© marketfeed 2023