18000 മറികടന്ന് നിഫ്റ്റി, മുന്നിലേക്ക് എന്ത്?  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
close above 18k what next pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

IndusInd Bank: ബാങ്കിന്റെ ഡിസംബർ പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവരും. ശക്തമായ ലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ICICI Prudential Life Insurance Co: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 29 ശതമാനം ഉയർന്ന് 220.63 കോടി രൂപയായി.

RIL:
രാജ്യത്തെ 16 സിറ്റികളിലായി റിലയൻസ് ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചു.

Tata Investment Corp:
ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 59.5 ശതമാനം ഇടിഞ്ഞ് 14.8 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17906 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18015 രൂപപ്പെടുത്തിയതിന് പിന്നാലെ ടബിൾ ടോപ്പ് രേഖപ്പെടുത്തി. താഴേക്ക് വീണ സൂചിക 17930 ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് 158 പോയിന്റുകൾക്ക് മുകളിലായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42286 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 42385ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 68 പോയിന്റുകൾക്ക് മുകളിലായി 42235 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.8 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18135-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,000, 17,930, 17,860 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,125,  18,230, 18,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,000, 41,900, 41,665 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,385, 42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17900ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 200 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.6 ആയി ഇടിഞ്ഞു.

യുഎസ് വിപണി ഇന്ന് അവധിക്ക് ശേഷം തുറന്നതിന് പിന്നാലെ ബ്ലൂ ചിപ്പ് ഓഹരികൾ കൂപ്പുകുത്തി. നാസ്ഡാക് മുന്നേറ്റം നടത്തി. ടെസ്ലാ ഓഹരിയുടെ വില ഉയർന്നു.

നിഫ്റ്റി ഇന്നലെ മുന്നേറ്റം നടത്തി 18000 മറികടന്നു. സൂചിക ട്രെൻഡ് ലൈനും മറികടന്നു. എന്നിരുന്നാലും മുമെന്റാം ഉണ്ടോ എന്ന് നോക്കുക.

വിൻഡ്ഫാൾ നികുതി വെട്ടികുറച്ചതിന് പിന്നാലെ റിലയൻസ് ഇന്നലെ നേട്ടത്തിൽ അടച്ചു.

ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്തത് റിവേഴ്സലിനുള്ള ആദ്യ സൂചനയാണ്. അതിന് പിന്നാലെ 18130, 18250 എന്നിവ ശ്രദ്ധിക്കുക. അസ്ഥിരമായി നിന്ന് കൊണ്ട് സൂചിക ശക്തമായ ബ്രേക്ക് ഔട്ട് നടത്തേണ്ടതുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 18130 താഴേക്ക് 18000 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023