Zee Entertainment, കൊവിഡിന് മുമ്പത്തെ നില മറികടക്കാൻ കമ്പനിക്ക് സാധിക്കുമോ?

Home
editorial
can zee entertainment reach pre covid levels
undefined

നിങ്ങൾ ടിവി ചാനലുകൾ മാറ്റുമ്പോൾ ഒരിക്കലെങ്കിലും സീ ചാനലുകൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാകും. ഹിന്ദി ചിത്രങ്ങളും പാട്ടുകളും ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഈ ചാനലുകൾ കാണുന്നുണ്ടാകാം. Zee Entertainment എന്ന കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമായി പരിശോധിക്കുന്നത്.

Zee Entertainment

1982ൽ പ്രവർത്തനം ആരംഭിച്ച സീ എന്റർടെെൻമെന്റ് ആഗോള തലത്തിൽ തന്നെയുള്ള ഏറ്റവും വലിയ ചാനൽ വിതരണക്കാരാണ്. ഇന്ത്യയുടെ മീഡിയ ബാരൺ എന്ന് അറിയപ്പെടുന്ന സുബാഷ് ചന്ദ്രയാണ് ചാനലിന് തുടക്കം കുറിച്ചത്. ആഭ്യന്തര അന്തർദ്ദേശീയ ബ്രോഡ്കാസ്റ്റിംഗ് , ഒടിടി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സിനിമ, സംഗീതം, തത്സമയ വിനോദം തുടങ്ങി ഒന്നിലധികം ബിസിനസ്സുകളാണ് കമ്പനി നടത്തിവരുന്നത്. 100ൽ ഏറെ ചാനലുകളും 1.3 ബില്ല്യൺ കാഴ്ചക്കാരുമാണ് കമ്പനിക്കുള്ളത്.

  
പത്തിൽ അധികം ഭാഷകളിൽ ഉള്ള ചാനലുകളാണ് കമ്പനി നടത്തി വരുന്നത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത തരം കാണികളുടെ ശ്രദ്ധപിടിച്ചു പറ്റാൻ കമ്പനിയെ സഹായിച്ചു. പതുക്കെ പതുക്കെ, അവരുടെ പുതിയ പ്രാദേശിക ചാനലുകൾ അതത് വിപണികളിൽ പ്രബലമായ സ്ഥാനങ്ങൾ ഉറപ്പിച്ചു. ഇന്ത്യക്ക് പുറത്ത് 170 രാജ്യങ്ങളിലായി 8 വിദേശ ഭാഷകളിൽ ചാനൽ പ്രവർത്തിക്കുന്നു.

ZEE5 എന്ന ബ്രാൻഡ് നെയിമിലാണ് കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ് , പ്രൈം എന്നിവയോട് താരതമ്യപ്പെടുത്തുമ്പോൾ ഇത് അടുത്ത കാലത്താണ് അവതരിപ്പിച്ചത്. 2018 ഫ്രെബുവരിയിലാണ് ഇത് പ്രവർത്തനം ആരംഭിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ  75 ഓളം പരിപാടികളും സിനിമകളും ഒടിടി പ്ലാറ്റ്ഫോമിൽ കമ്പനി റിലീസ് ചെയ്തതു.

കമ്പനിയുടെ ഒടിടി പ്ലാറ്റ്ഫോമിന് ഒരു മാസം 65.9 മില്യൺ ആക്ടീവ് ഉപയോക്താക്കളെ ലഭിക്കുന്നതായി  ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറഞ്ഞു. മാത്രമല്ല സീക്ക് യൂടൂബിൽ വളരെ വലിയ സ്വാധീനമാണുള്ളത്.  Zee Music 4 മില്യൺ സബ്സ്ക്രെെബേഴ്സിനെ കൂട്ടിച്ചേർത്തു. ഇതോടെ മൊത്തം സബ്സ്ക്രിപ്ഷൻ 72.8 മില്യണായി. ഇത് സീ മ്യൂസിക്കിനെ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മ്യൂസിക്ക് ചാനലാക്കി മാറ്റി.

സാമ്പത്തിക സ്ഥിതി

കൊവിഡ് പ്രതിസന്ധി തങ്ങളുടെ  സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചതായി കമ്പനി പറഞ്ഞിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 5 ശതമാനം ഇടിഞ്ഞ് 7729 കോടി രൂപയായി രേഖപ്പെടുത്തി. എന്നിരുന്നാലും മാനേജ്മെന്റിന്റെ ബുദ്ധിപരമായ ഇടപാട് മൂലം കമ്പനിയുടെ ചെലവ് 8.6 ശതമാനമായി കുറച്ച് 5,939 കോടി രൂപയാക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ചെലവ് 6,495 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം EBITDA  15 ശതമാനം വർദ്ധിച്ച് 1,577.57 കോടി രൂപയായി.
 
2021ലെ നാലാം പാദത്തിൽ കമ്പനിയുടെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 8 ശതമാനം വർദ്ധിച്ച് 1123 കോടി രൂപയായി. പോയവർഷം ഇതേ കാലയളവിൽ ഇത് 1038 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തെ പരസ്യങ്ങളിൽ നിന്നുള്ള കമ്പനിയുടെ മൊത്തം വരുമാനം മുൻ വർഷത്തേക്കാൾ ഇടിഞ്ഞ് 3748 കോടി രൂപയായി. 2020 സാമ്പത്തിക വർഷം ഇത് 4681 കോടി രൂപയായിരുന്നു. ഏകദേശം 20 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കൊവിഡ് രണ്ടാം തരംഗം എത്ര രൂക്ഷമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പ്രോഗ്രാമിംഗ് ചെലവ് 19.2 ശതമാനമായി കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു.  കമ്പനിയുടെ കീഴിലുള്ള സ്ഥിര ആസ്തി വാർഷിക അടിസ്ഥാനത്തിൽ 9.3 ശതമാനമായി ചുരുങ്ങി. എന്നിരുന്നാലും പണം, വായ്പകൾ, മറ്റ് നിക്ഷേപ വിഭാഗങ്ങൾ എന്നിവയിലെ വർദ്ധനവ് ഈ വർഷത്തെ മൊത്തം ആസ്തി  3 ശതമാനമായി ഉയർത്താൻ കമ്പനിയെ സഹായിച്ചു.

കമ്പനിയുടെ ഇ.പി.എസിനെയും കൊവിഡ് വ്യാപനം സാരമായി ബാധിച്ചു. ഇത് 9 രൂപയിലേക്ക് വീണു. അതേസമയം കമ്പനി തങ്ങളുടെ നിക്ഷേപകർക്ക് ഓഹരി ഒന്നിന്  2.50 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകി സന്തുഷ്ടരാക്കി.

സാമ്പത്തികമായി തിരിച്ചടിയുണ്ടായിട്ടും കമ്പനി തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നിസംശയം പറയാം. കമ്പനിയുടെ  സാമ്പത്തിക പ്രകടനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത്  ഒരു മികച്ച സൂചനയാണ്. മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നമുക്ക് അവഗണിക്കാൻ കഴിയില്ല, എന്നാൽ സീ ഈ പ്രതികൂല സാഹചര്യം വളരെ നന്നായി തന്നെ നേരിട്ടു.

നിഫ്റ്റി മീഡിയയുടെ നെടുംതൂൺ

മീഡിയ എന്റർടെെൻമെന്റ് ഓഹരികൾ ചേർന്ന സൂചികയാണ് നിഫ്റ്റി മീഡിയ.  കൊവിഡ് പകർച്ചവ്യാധി മൂലം തീവ്രമായി തകർന്ന ഒരു മേഖലയാണ് മീഡിയ. നിഫ്റ്റി മീഡിയയിൽ ഏറ്റവും കൂടുതൽ വെയിറ്റേജ് ഉള്ള ഓഹരിയാണ് സീ എന്റർടെെൻമെന്റ്. 27.16 ശതമാനത്തിന്റെ വെയിറ്റേജാണ്  ഓഹരിക്കുള്ളത്.  PVR-ന് 16.44 ശതമാനവും Sun TV Network-ന് 15.97 ശതമാനവും TV18 Broadcast -ന് 12.51 ശതമാനവും വെയിറ്റേജാണുള്ളത്. ഇത് അർത്ഥമാക്കുന്നത് നിഫ്റ്റി മീഡിയ മുകളിലേക്ക് ഉയരണമെങ്കിൽ സീ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ്. 

കഴിഞ്ഞ രണ്ട് വർഷമായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 44 ശതമാനത്തിൽ നിന്നും 65 ശതമാനമായി ഓഹരിയിലെ നിക്ഷേപം ഉയർത്തി. രണ്ടാം കൊവിഡ് തരംഗത്തിന്റെ ആഘാതം  ബാധിച്ചില്ലെങ്കിൽ പരസ്യത്തിലെ കമ്പനിയുടെ  ഒറ്റ അക്ക വളർച്ച ഇരട്ട അക്ക വളർച്ചയായി മാറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യൻ ടെലിവിഷൻ വിപണിയുടെ ഏറ്റവും ഉയർന്ന വിപണി വിഹിതവും കമ്പനിക്കാണുള്ളത്. മാർക്കറ്റ് ഷെയറിന്റെ 36 ശതമാനമാണ് കമ്പനിക്കുള്ളത്. ഒടിടി പ്ലാറ്റ്ഫോം വന്നതോടെ കമ്പനി ടെലിവിഷൻ പരസ്യങ്ങളെ മാത്രമല്ല ഇപ്പോൾ ആശ്രയിക്കുന്നത്. ZEE5 ലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോം മത്സരങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

മുന്നിലേക്ക് ഓൺലെെൻ സ്ട്രീമിംഗിന്റെ കാലമാണ്. പുതിയ സീരീസുകൾ അവതരിപ്പിച്ചു കൊണ്ട്  സീ ഡിസ്നി + ഹോട്ട്സ്റ്റാറുമായി കടുത്ത മത്സരത്തിലാണ് സീ. ഈ മത്സരത്തിൽ ഒന്നിലധികം വിജയികൾ ഉണ്ടായേക്കാം.

കൊവിഡിന് മുമ്പത്തെ നിലമറികടക്കാൻ സാധിക്കാത്ത ലാജ് ക്യാപ്പ് കമ്പനികളിൽ ഒന്നാണ് സീ എന്റർടെെൻമെന്റ്. പ്രൈസ് ടു ബുക്ക് റേഷ്യോ രണ്ടിന് മുകളിലാണ്. ഇത് ഓഹരിയിലെ സാധ്യത വർദ്ധിപ്പിക്കുന്നു. നിലവിൽ നല്ല ഒരു പ്രതിരോധ മേഖലയിലാണ് ഓഹരിയുള്ളത്. ഹ്രസ്വകാല നിക്ഷേപകർക്ക്  ഇത് ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ മാനേജ്മെന്റ് തലത്തിലുള്ള ആശയക്കുഴപ്പങ്ങളെക്കുറിച്ച് ദീർഘകാല നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ട്.

സീ എന്റർടെെൻമെന്റിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?  കമ്പനി മുന്നിലേക്ക് ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023