ആഴ്ചയിൽ നേട്ടം നിലനിർത്താൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
can-we-get-a-strong-weekly-close-pre-market-analysis
undefined

പ്രധാനതലക്കെട്ടുകൾ

Kotak Mahindra Bank: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ മുഖവിലയുള്ള 15,000 ലോംഗ് ടേം ഫുൾ അപ്പ് നോൺ കൺവേർട്ടിബിൾ ബോണ്ടുകൾ ബാങ്ക് അനുവദിച്ചു.

Punjab National Bank: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ കടപത്രം വിതരണം ചെയ്ത് കൊണ്ട് ബാങ്ക് 4000 കോടി രൂപ സമാഹരിച്ചു.

Cosmo First: നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നായി 108 കോടി രൂപയുടെ ഓഹരി കമ്പനി തിരികെ വാങ്ങി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 18874 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി യുഎസ് വിപണിക്ക് പിന്നാലെ ശക്തമായ നീക്കം നടത്തി. ലാഭമെടുപ്പിനെ തുടർന്ന് സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 54 പോയിന്റുകൾ/0.29 ശതമാനം മുകളിലായി 18813 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43515 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഏറെ നേരം അസ്ഥിരമായി നിന്നതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. തുടർന്ന് 30 പോയിന്റുകൾക്ക് മുകളിലായി 43261 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2.4 ശതമാനം ലാഭത്തിൽ അടച്ചു.

യുഎസ് വിപണി ഏറെ താഴ്ന്ന നിലയിൽ അടച്ചു. യൂറോപ്യൻ വിപണി ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18,893-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,775, 18,670, 18,600, 18,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,800, 18,855, 18,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  43,100, 43,000, 42,880, 42,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,350, 43,400,  43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,310, 19,260, 19,200,  19,150 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,380, 19,430, 19,500 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.4 ആയി കാണപ്പെടുന്നു.

ഇന്നലെ 1:20ന് ഉണ്ടായ കുത്തനെ ഉള്ള വീഴ്ച ഓപ്ഷൻ സെല്ലേഴ്സിൽ ആശങ്ക ഉളവാക്കി. പോയിന്റുകളിൽ വളരെ കുറച്ച് മാത്രമെ നീങ്ങിയിരുന്നുള്ളു. എന്നാൽ കുറഞ്ഞ വിക്സിൽ അനുഭവപ്പെടുന്ന ഈ നീക്കം പ്രീമിയം കൂടാൻ പര്യപ്തമാണ്.

യുകെ പിഎംഐ ഡാറ്റ സൂചിപ്പിക്കുന്നത് സാമ്പത്തിക സ്ഥിതി വീണ്ടും മോശമായെന്നാണ്.

നവംബറിലെ ജിഎസ്ടി വരുമാനം പ്രതിവർഷം 11 ശതമാനം ഉയർന്നതായി കാണാം. ഇത് എകദേശ 1.5 ലക്ഷം കോടിക്ക് അടുത്ത് വരും.

ആഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിലിന് മേൽ ഉള്ള വിണ്ട്ഫാൾ നികുതി കേന്ദ്ര സർക്കാർ ഒഴിവാക്കി.

അനേകം ദിവസങ്ങളായി വിപണി അസ്ഥിരമായി നിൽക്കുകയാണ്. ഇക്കാരണത്താൽ തന്നെ അടുത്ത ഘട്ട റാലി ഉടൻ പ്രതീക്ഷിക്കാവുന്നതാണ്.

ആഴ്ചയുടെ അവസാനം ആയതിനാൽ വിപണിയുടെ ഇന്നത്തെ ക്ലോസിംഗ് നിർണായകമാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 18890 താഴേക്ക് 18,670 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023