Download the App

Market

കാളകൾ കയറുപൊട്ടിക്കുമോ? ഐടി ഓഹരികളിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട്

ജൂൺ പാദത്തിലെ കമ്പനികളുടെ അറ്റാദായം, ഇന്നത്തെ വിപണി സാധ്യതകൾ, നിഫ്റ്റി, ബാങ്ക് നിഫ്റ്റി സപ്പോർട്ട്, പ്രതിരോധ നിലകൾ, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ എന്നിവ ഈ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

By Amal M Prashant2 min read
Can the Rally Continue? Share Market Today

Key takeaways

  • Apollo Hospitals Enterprise-ന്റെ ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 35.33 ശതമാനം ഇടിഞ്ഞ് 323.78 കോടി രൂപയായി.
  • Bata India-യുടെ ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 71.82 ശതമാനം ഉയർന്ന് 119.37 കോടി രൂപയായി.
  • നിഫ്റ്റിക്ക് 17,640, 17,700, 17,550 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ട് ഉണ്ട്.
  • ബാങ്ക് നിഫ്റ്റിയിൽ 38,790, 38,650, 38,500 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

പ്രധാനതലക്കെട്ടുകൾ

Apollo Hospitals Enterprise: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 35.33 ശതമാനം ഇടിഞ്ഞ് 323.78 കോടി രൂപയായി. പോയവർഷം 500 കോടി രൂപയായിരുന്നു അറ്റാദായം.

Bata India: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 71.82 ശതമാനം ഉയർന്ന് 119.37 കോടി രൂപയായി.

Trent: ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 114.93 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തിൽ അറ്റനഷ്ടം 138 കോടി രൂപയായിരുന്നു.

Page Industries: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം പല മടങ്ങ് ഉയർന്ന് 207.03 കോടി രൂപയായി. മുൻ പാദത്തിൽ അറ്റാദായം 10.94 കോടി രൂപ മാത്രമായിരുന്നു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് അപ്പിൽ 17718 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് പതിയെ താഴേക്ക് നീങ്ങി. 17640ൽ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും കാളകളുടെ സഹായത്തോടെ മുകളിലേക്ക് കയറി. തുടർന്ന് 17654 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

38740 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം നടത്തിയ ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. ആദ്യ ഘട്ടത്തിൽ താഴേക്ക് വന്ന സൂചിക പിന്നീട് തിരികെ കയറി 38900 പരീക്ഷിച്ചതിന് പിന്നാലെ താഴേക്ക് വീണു. തുടർന്ന് 38880 എന്ന നിലയിൽ നിഫ്റ്റി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ഇന്നലെ നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണി, യൂറോപ്പ്യൻ വിപണി എന്നിവ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവയും ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17,700- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,640, 17,700, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,700, 17,790, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,790, 38,650, 38,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,900, 39,000, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 18.4  ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ആഴ്ചയിലെ ചാർട്ടിലേക്ക് നോക്കി കൊണ്ട് ഒക്ടോബർ 18ലെയും ജനുവരി 10ലെയും ഉയർന്ന നിലകൾ തമ്മിൽ ബന്ധിപ്പിക്കുക. നിഫ്റ്റിക്ക് ഈ നില ഇന്ന് മറികടക്കാൻ സാധിച്ചാൽ സൂചികയിൽ കാളകളുടെ ശക്തമായ മുന്നേറ്റം ഉണ്ടായേക്കും. അതേസമയം കരടികളിൽ ഇതിന് താഴെ തന്നെ സൂചികയെ നിർത്താൻ ആകും ശ്രമിക്കുക.

റിലയൻസും എഫ്.എം.സി.ജി ഓഹരികളും ചേർന്ന് കൊണ്ട് വിപണിയെ ഇന്നലെ താഴേക്ക് വലിച്ചിരുന്നു. ഇന്ന് ഈ ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

തിങ്കളാഴ്ച സ്വാതന്ത്ര്യദിനം ആയതിനാൽ വിപണി അവധിയാണ്. വളരെ ചെറിയ ഒരു ആഴ്ചയാണ് ഇത്.

LIC, Grasim, ONGC എന്നിവയുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും.

ഐടി ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ നാസ്ഡാക് വിൽപ്പന സമ്മർദ്ദത്തിലാണ്. അതിനാൽ തന്നെ ഐടി ഓഹരികളിൽ ലാഭമെടുപ്പ് നടക്കുമോ എന്ന് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 17600 മുകളിലേക്ക് 17,800 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

Apollo Hospitals Enterprise-ന്റെ ജൂൺ പാദത്തിലെ അറ്റാദായം എത്രയാണ്?

Apollo Hospitals Enterprise-ന്റെ ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 35.33 ശതമാനം ഇടിഞ്ഞ് 323.78 കോടി രൂപയായി.

Bata India-യുടെ ജൂൺ പാദത്തിലെ അറ്റാദായം എത്രയാണ്?

Bata India-യുടെ ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 71.82 ശതമാനം ഉയർന്ന് 119.37 കോടി രൂപയായി.

നിഫ്റ്റിക്ക് എവിടെയെല്ലാം സപ്പോർട്ട് ഉണ്ട്?

നിഫ്റ്റിക്ക് 17,640, 17,700, 17,550 എന്നിവിടങ്ങളിൽ ശക്തമായ സപ്പോർട്ട് ഉണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ എത്ര രൂപയുടെ ഓഹരികൾ വാങ്ങി?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങി.

Written by

Amal M Prashant

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min