Download the App

Market

ആഗോള വിപണികൾക്ക് എതിരായി മുന്നേറ്റം തുടരാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നലെ ഫ്ലാറ്റായി 18075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ അപ്പ്ട്രെൻഡിലാണ് കാണപ്പെട്ടത്. ആഗോള വിപണികൾക്ക് എതിരായി മുന്നേറ്റം തുടരാൻ നിഫ്റ്റിക്ക് ആകുമോ എന്ന് നോക്കാം.

By Amal M Prashanth2 min read
Can The Rally Continue Amidst Global Negativity? Pre Market Analysis

Key takeaways

  • IndusInd Bank-ന്റെ ഡിസംബർ പാദത്തിലെ പ്രതിവർഷ വരുമാനം 69 ശതമാനം ഉയർന്ന് 1959 കോടി രൂപയായി.
  • Persistent Systems-ന്റെ ഡിസംബർ പാദത്തിൽ പ്രതിവർഷ അറ്റാദായം 35 ശതമാനം ഉയർന്ന് 237.9 കോടി രൂപയായി.
  • നിഫ്റ്റി 112 പോയിന്റുകൾക്ക് മുകളിലായി 18165 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തേക്കാൾ 223 പോയിന്റുകൾക്ക് മുകളിലായി 42458 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

പ്രധാനതലക്കെട്ടുകൾ

IndusInd Bank: ഡിസംബർ പാദത്തിലെ ബാങ്കിന്റെ പ്രതിവർഷ വരുമാനം 69 ശതമാനം ഉയർന്ന് 1959 കോടി രൂപയായി. പലിശയിനത്തിലുള്ള വരുമാനം 19 ശതമാനം ഉയർന്ന് 4495 കോടി രൂപയായി.

Persistent Systems: ഡിസംബർ പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 35 ശതമാനം ഉയർന്ന് 237.9 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18075 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ അപ്പ്ട്രെൻഡിലാണ് കാണപ്പെട്ടത്. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ സൂചിക അസ്ഥിരമായി നിന്നു. തുടർന്ന് 112 പോയിന്റുകൾക്ക് മുകളിലായി 18165 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42288 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
മുന്നേറ്റം നടത്തിയെങ്കിലും 42500 മറികടക്കാൻ സാധിച്ചില്ല. അവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 223 പോയിന്റുകൾക്ക് മുകളിലായി 42458 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.4 ശതമാനം നേട്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18135-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,145, 18,050, 17,930 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,175,  18,230, 18,350 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 42,385, 42,000, 41,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,500, 42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും. 

നിഫ്റ്റിയിൽ 18300ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17900ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 14.4 ആയി ഇടിഞ്ഞു.

ഇന്ത്യൻ വിപണി ഇന്നലെ ഒരു അപ്പ് ട്രെൻഡിലായിരുന്നു ഉള്ളത്. മുകളിൽ എത്തിയ സൂചിക അസ്ഥിരമായി നിൽക്കുകയും ചെയ്തു. ആഗോള തലത്തിൽ കാര്യങ്ങൾ ശുഭമായാൽ ശക്തമായ ഒരു ബ്രേക്ക് ഔട്ടിനാകും സൂചിക സാക്ഷ്യം വഹിക്കുക. യുഎസ് വിപണി ഇന്നലെയും വീണിരുന്നു ഇന്ത്യൻ വിപണിക്ക് ഇത് മറികടക്കാൻ സാധിക്കുമോ എന്ന് നോക്കാം.

മുകളിലേക്ക് ഉള്ള സ്വിംഗ് പോയിന്റുകൾ മറികടന്നാൽ മാത്രമെ വിപണിക്ക് കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കുകയുള്ളു. 

യുഎസ് പിപിഐ പ്രതീക്ഷിച്ചത് പോലെ തന്നെ വന്നു. റിട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞ രീതിയിലാണുള്ളത്. ഇത് നെഗറ്റീവ് സൂചന നൽകി.

ബാങ്ക് നിഫ്റ്റിയിൽ 42500ൽ ശക്തമായ ഒഐ ബിൾഡ് അപ്പ് ഉള്ളതായി കാണാം. അതിനാൽ തന്നെ ഇത് മറികടക്കുക കഠിനമാകും. എന്നാൽ ഇത് മറികടന്നാൽ ശക്തമായ ഷോർട്ട് കവറിംഗിനുള്ള സാധ്യതയും തള്ളികളയാൻ സാധിക്കില്ല. ഇത് തന്നെ 300 പോയിന്റുകളുടെ നീക്കം സൂചികയ്ക്ക് നൽകിയേക്കാം. ഗ്യാപ്പ് ഡൌണിന് ശേഷം സൂചികയെ മുകളിലേക്ക് ഉയർത്താൻ ബുൾസിന് ആകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 18130 താഴേക്ക് 18050 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Frequently asked questions

IndusInd Bank-ന്റെ ഡിസംബർ പാദത്തിലെ വരുമാനം എത്രയാണ്?

IndusInd Bank-ന്റെ ഡിസംബർ പാദത്തിലെ പ്രതിവർഷ വരുമാനം 69 ശതമാനം ഉയർന്ന് 1959 കോടി രൂപയായി.

Persistent Systems-ന്റെ ഡിസംബർ പാദത്തിലെ അറ്റാദായം എത്രയാണ്?

Persistent Systems-ന്റെ ഡിസംബർ പാദത്തിൽ പ്രതിവർഷ അറ്റാദായം 35 ശതമാനം ഉയർന്ന് 237.9 കോടി രൂപയായി.

നിഫ്റ്റി ഇന്നലെ എത്ര പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്?

നിഫ്റ്റി 112 പോയിന്റുകൾക്ക് മുകളിലായി 18165 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) എത്ര രൂപയുടെ ഓഹരികൾ വിറ്റു?

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റു.

Related reads

Markets to Recover After SVB Crisis? Pre Market Analysis
Market

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

Nifty Forms Hammer Pattern! Is Selling Pressure Over? - Post-Market Analysis
Market

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 
Market

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട് 

ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.

Find your money leaks

Join 2.4M+ Indians · Free · 2 min