മുന്നേറ്റം തുടരാൻ ഒരുങ്ങി ആഗോള വിപണികൾ? പിന്തുടരാൻ നിഫ്റ്റിക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട് 
പ്രധാനതലക്കെട്ടുകൾ
Vedanta: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 60 ശതമാനം ഇടിഞ്ഞ് 1808 കോടി രൂപയായി.
Maruti Suzuki: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം നാല് മടങ്ങ് വർദ്ധിച്ച് 2112.5 കോടി രൂപയായി.
NTPC: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 3417 കോടി രൂപയായി.
Blue Dart: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 17.95 ശതമാനം ഉയർന്ന് 1325 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഫ്ലാറ്റായി 17760 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി മുകളിലേക്ക് കയറി. 17840ൽ പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക കുത്തനെ താഴേക്ക് വീണു. 17730ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് മുകളിലേക്ക് കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 50 പോയിന്റുകൾക്ക് മുകളിലായി 17786 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41237 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41000ന് താഴേക്ക് നീങ്ങി. തുടർന്ന് സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 0.75 ശതമാനം താഴെയായി 40990 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.9 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി ലാഭത്തിൽ കാണപ്പെട്ടു. യൂറോപ്യൻ വിപണി വെള്ളിയാഴ്ച കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നേരിയ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,000-ലാണ് വ്യാപാരം നടത്തുന്നത്.
17,730, 17,680, 17,570 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,810, 17,920, 18,000, 18,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,860, 40,740, 40,350 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,320, 41,500, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17700ൽ ഏറ്റവും ഉയർന്ന കോൾ ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.
41000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 15.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
യുഎസ് വിപണി ആഴ്ചയിൽ ബുള്ളിഷായാണ് കാണപ്പെടുന്നത്. ഡൌ 5 ശതമാനത്തിൽ ഏറെ മുന്നേറ്റം നടത്തി. മുന്നത്തെ ആഴ്ചയിലും ശക്തമായ നീക്കമാണ് ഉണ്ടായത്. ഇത് ആഗോള തലത്തിലുള്ള വിപണികളുടെ വികാരത്തെ ബാധിക്കും.
ഈ അടുത്ത ദിവസങ്ങളിലായി എസ്.ജി.എക്സി നിഫ്റ്റി ഓപ്പണിംഗ് സംബന്ധിച്ച് തെറ്റായ സൂചനകളാണ് നൽകുന്നത് എന്ന് കാണാം.
യൂറോ സിപിഐ കണക്കുകൾ ഇന്ന് പുറത്തുവരും. ഇതിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ഔട്ട്പുട്ട് ഡാറ്റയും ഇന്ന് പുറത്തുവരും. എന്നാൽ ഇത് മാർക്കറ്റിനെ വലിയ രീതിയിൽ ബാധിച്ചേക്കില്ല. എങ്കിലും സമ്പദ് വ്യവസ്ഥയുടെ നീക്കത്തെ പറ്റി ഇതിൽ നിന്നും ഒരു ധാരണ ലഭിക്കും.
ബെയറിഷ് എൻഗൽഫിംഗ് കാൻഡിലിന് മുകളിൽ നിഫ്റ്റിക്ക് വ്യാപാരം അവസാനിപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. പിന്നീട് 17920, 18000 എന്നിവ ശ്രദ്ധിക്കുക. കൺസോളിഡേഷൻ സോൺ ഒരിക്കൽ മറികടന്നാൽ സൂചികയെ വീണ്ടും ഈ നിലയിലേക്ക് എത്തിക്കാൻ കരടികൾ പാടുപെട്ടേക്കും.
നിഫ്റ്റിയിൽ മുകളിലേക്ക് 17920 താഴേക്ക് 17680 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് പ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display