രാജ്യത്തെ റീട്ടെയിൽ മേഖല ടാറ്റാ ട്രെന്റ് കീഴടക്കിയേക്കും? കൂടുതൽ അറിയാം

Home
editorial
can-tatas-trent-be-the-next-retail-king
undefined

ദിനംപ്രതി ഇന്ത്യൻ റീട്ടെയിൽ മേഖല ശക്തമായ വളർച്ചയും മുന്നേറ്റവുമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ അഭിരുചി മാറുന്നത് അനുസരിച്ച് പുത്തൻ ഉത്പന്നങ്ങൾ വിപണിയിലേക്ക് ഇറക്കുന്ന മത്സരത്തിലാണ് കമ്പനികൾ. മേഖലയിലെ വളർച്ചാ സാധ്യതകൾ  മനസിലാക്കിയ കോർപ്പറേറ്റ് ഭീമൻമ്മാരായ  Reliance, Amazon, Walmart എന്നീ കമ്പനികൾ ഉപഭോക്താക്കളെ വരുതിയിലാക്കാനുള്ള അക്ഷീണപ്രയത്നത്തിലാണ്. ഇവർക്കൊപ്പം ഇ-കോമേഴ്സ് മേഖലയിലേക്ക് ശക്തമായ മുന്നേറ്റം തുടരുന്ന കമ്പനിയാണ് ടാറ്റാ കുടുംബത്തിലെ അംഗമായ ട്രെന്റ് ലിമിറ്റഡ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ശൃംഖലകളിൽ ഒന്നാണ്  ടാറ്റാ ഗ്രൂപ്പ്. നിലവിൽ തങ്ങളുടെ റീട്ടെയിൽ ബിസിനസ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. റീട്ടെയിൽ മേഖലയിലെ മറ്റു കമ്പനികൾ എല്ലാം തന്നെ ഓൺലെെൻ രംഗത്തേക്ക് വിൽപ്പന വ്യാപിപ്പിച്ചപോൾ ടാറ്റാ ഗ്രൂപ്പ് ഇക്കാര്യത്തിൽ ലേശം വെെകിപോയി എന്ന് തന്നെ പറയാം. നിലവിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ട്രെന്റ് എന്ന സഹസ്ഥാപനത്തിന് കീഴിലായി കൂടുതൽ സ്റ്റോറുകൾ തുറക്കാനുള്ള നീക്കത്തിലാണ് ടാറ്റാ ഗ്രൂപ്പ്. ട്രെന്റ് എന്ന കമ്പനിയുടെ പ്രവർത്തനങ്ങളെ പറ്റിയും  നിക്ഷേപ സാധ്യതകളെ പറ്റിയും  കൂടുതലറിയാം. 

ട്രെന്റ്

ഇന്ത്യയിലെ മുൻ നിര റീട്ടെയിൽ  കമ്പനികളിൽ ഒന്നാണ്  ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള  ട്രെന്റ് ലിമിറ്റഡ്. 1998 ൽ മുംബെെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് രാജ്യം  മുഴുവൻ Westside  എന്ന ബ്രാൻഡിൽ അറിയപ്പെടുന്നു. വെസ്റ്റ് സെെഡ്  സ്റ്റോറിലൂടെ കമ്പനി പാദരക്ഷകൾ, അടിവസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, ഗൃഹോപകരണങ്ങള്‍  എന്നിവ വിൽക്കുന്നു.

 • Star Market  എന്ന ബ്രാൻഡിൽ  ട്രെന്റ് ഹെെപ്പർ മാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളും നടത്തിവരുന്നു. ഇതിലൂടെ ഭക്ഷ്യ, പലചരക്ക്, ബിവറേജസ്, പാക്ഡ് ഫുഡ്, സൗന്ദര്യ വസ്തുക്കൾ  തുടങ്ങി നിരവധി സാധനങ്ങൾ കമ്പനി വിതരം ചെയ്യുന്നു. 

 • Landmark സ്റ്റോറുകളിലൂടെ കമ്പനി ലെെഫ്സ്റ്റെെൽ ഉത്പന്നങ്ങളായ കളിപ്പാട്ടങ്ങൾ, സംഗീത ഉപകരണങ്ങൾ,പുസ്തകങ്ങൾ, സ്പോർട്ട് ഐറ്റംസ് എന്നിവ വിൽക്കുന്നു.

 • Zudio ബ്രാൻഡിന് കീഴിൽ ട്രെന്റ് ഫാഷൻ വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയും  Utsa  ബ്രാൻഡിന് കീഴിൽ  പരമ്പരാഗത വസ്ത്രങ്ങളും സൗന്ദര്യവർദ്ധന വസ്തുക്കളും വിൽക്കുന്നു.

2020 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 165 ബെസ്റ്റ് സെെഡ് സ്റ്റോറുകളും 10 ഹെെപ്പർ മാർക്കറ്റുകളും 39 സ്റ്റാർ മാക്കറ്റുകളും 80 സുഡിയോ സ്റ്റോറുകളുമുണ്ട്. ഇതിനൊപ്പം 4 ലാൻഡ്മാർക്ക് സ്റ്റോറുകളും 2 Utsa സ്റ്റോറുകളും ടെന്റ് നടത്തിവരുന്നു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും തങ്ങളുടെ ശാഖകൾ എത്തിക്കാൻ ട്രെന്റിനായി.

സാമ്പത്തിക വളർച്ച

രാജ്യത്തെ റീട്ടെയിൽ മേഖലയിൽ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. DMartV-Mart പോലെയുള്ള കമ്പനികൾ നിലവിൽ റീട്ടെയിൽ മേഖലയിൽ അവരുടെ ആധിപത്യം  സ്ഥാപിച്ചു കഴിഞ്ഞു. ഈ വമ്പൻമ്മാർക്ക് ഓപ്പം മത്സരിച്ചിട്ടും ട്രെന്റിന് മികച്ച മുന്നേറ്റമാണ് നാൾക്ക് നാൾ കാഴ്ചവയ്ക്കാനാകുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ റീട്ടെയിൽ മേഖല ശരാശരി 19.21 ശതമാനം വളർച്ച കെെവരിച്ചപ്പോൾ ട്രെന്റ് 6.59 ശതമാനം വളർച്ച രേഖപ്പെടുത്തി.

ചിത്രങ്ങളിൽ കണുന്നത്  പോലെ ട്രെന്റിന്റെ വിൽപ്പനയിലുള്ള വളർച്ച കഴിഞ്ഞ 5 വർഷമായി വർദ്ധിച്ചുവരികയാണ്. ട്രെന്റ് നിലവിൽ കടങ്ങളിൽ നിന്നും മുക്തമാണ്. കമ്പനിയുടെ ROCE  നിലവിൽ 16.94 ശതമാനമാണ്. ഇതിനർത്ഥം ഓരോ നൂറ് രൂപയ്ക്കും കമ്പനിക്ക് 16.94 രൂപ ലഭിക്കുന്നു. ഇതിനൊപ്പം കമ്പനി 39.15 ശതമാനം ഇടക്കാല ലാഭവിഹിതവും നൽകിവരുന്നു. 

ട്രെന്റ് ക്യൂ 3 ഫലം

കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ട്രെന്റിന്റെ ബിസിനസുകളേയും അത് വളരെ വലിയ രീതിൽ ബാധിച്ചിരുന്നു. ഈ കാലയളവിൽ വളരെ വലിയ നഷ്ടമാണ് കമ്പനി നേരിട്ടിരുന്നത്. ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വരുമാനത്തിൽ  87 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുകയും വിപണിയോടുള്ള  ഉപഭോക്താക്കളുടെ കാഴ്ചപ്പാട് മാറിയതോടെയും കമ്പനി തിരികെ ലാഭത്തിലേക്ക് വരികയാണ്.

ഡിസംബറിലെ മൂന്നാം പാദത്തിൽ ട്രെന്റിന്റെ ഏകീകൃത അറ്റാദായം 30.2 ശതമാനം ഉയർന്ന് 64.03 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രതിവർഷ വരുമാനം 13.6 ശതമാനം ഉയർന്ന് 853.63 കോടി രൂപയായി. കമ്പനി നിലവിൽ ഡിജിറ്റൽ ഫ്ലാറ്റഫോമുകളിലേക്ക്  കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. മൂന്നാം പാദത്തിൽ ഓൺലെെൻ ചാനലിലൂടെയുള്ള പ്രതിവർഷ വരുമാനം 80 ശതാനം വർദ്ധനവ് രേഖപ്പെടുത്തി. ഉത്സവ കാലങ്ങളിൽ കമ്പനിക്ക് കൂടുതൽ വിറ്റുവരവ് നടന്നതായും മൂന്നാം പാദഫലങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിലായി കമ്പനി കൂടുതൽ ശാഖകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ട്രെന്റ് ചെയർമാൻ നോയൽ ടാറ്റാ പറഞ്ഞു. 

ട്രെന്റ് അമിത വലയിലോ ?

2020 ഏപ്രിലിൽ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരി വിലയിൽ 50 ശതമാനത്തിലേറെ വർദ്ധനവാണ് ഉണ്ടായത്. 24,384 എന്ന മാർക്കറ്റ് കാപ്പിലാണ് കമ്പനിയുള്ളത്. നിലവിൽ ഏറ്റവും ഉയർന്ന മാർക്കറ്റ് കാപ്പിറ്റലെെസേഷനുള്ള രണ്ടാമത്തേ റീട്ടെയിൽ സ്ഥാപനമാണ് ട്രെനറ്.

ട്രെന്റ് ഓഹരി അതിന്റെ ബുക്ക് മൂല്യത്തേക്കാളും 11.6  ഇരട്ടിയായാണ് വ്യാപാരം നടത്തിവരുന്നത്. ( ബുക്ക് മൂല്യമെന്നാൽ കമ്പനിയുടെ മൊത്തം ആസ്തികളിൽ നിന്നും മൊത്തം ബാധ്യതകൾ കുറയ്ക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ്). കമ്പനിയുടെ  PE റേഷിയോ -150 ആയാണ് കാണുന്നത്. മേഖലയുടെ  PE റേഷിയോ 73.11 ആണ്. നെഗറ്റീവ്  PE റേഷിയോ  ഉള്ളതിനാൽ തന്നെ കമ്പനിക്ക് നഷ്ടം സംഭവിച്ചതായോ വരുമാനത്തിൽ കുറവ് വന്നതായോ കാണപെടുന്നു. ഈ കാരണങ്ങൾ പരിഗണിച്ചു കൊണ്ട്  ട്രെന്റ് ഓഹരി അമിത വിലയിലാണുള്ളത് എന്ന് പറയാം. രസകരമായ കാര്യമെന്തെന്നാൽ മറ്റു റീട്ടെയിൽ സ്ഥാപനങ്ങൾ എല്ലാം തന്നെ അമിത വിലയിലാണ് വിപണിയിൽ വ്യാപാരം നടത്തുന്നത് .

അതേസമയം വരുമാനത്തിലും  ശക്തമായ വളർച്ചയിലും മാത്രം  ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ട്രെന്റ് ഓഹരി നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്.

മുന്നിലേക്ക് ഏങ്ങനെ ?

ട്രെന്റ് കമ്പനിയുടെ അറ്റാദായത്തിലും  വരുമാനത്തിലുമുള്ള നിരന്തരമായ  വളർച്ച  ഓരോ നിക്ഷേപകനും ഒരു സുവർണ്ണാവസരമായി കാണാവുന്നതാണ്. കമ്പനിയുടെ ശക്തമായ മാനേജ്മെന്റ് സംവിധാനങ്ങളും വരും വർഷങ്ങളിൽ കമ്പനി കെെവരിക്കാൻ പോകുന്ന ലക്ഷ്യങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കാരണമാകും. ഓരോ വർഷവും 30 മുതൽ 40 വരെ വെസ്റ്റ് സെെഡ് സ്റ്റോറുകളും 80 മുതൽ 100 വരെ Zudio സ്റ്റോറുകളും തുറക്കാനാണ്  കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. പ്രാധന നഗരങ്ങളിലായി പുതിയ സ്റ്റോറുകൾ തുറക്കുന്നത് കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കും. അതേസമയം സീസണുകളിലേ മാറ്റം കമ്പനിയുടെ Landmark, Star Market സ്റ്റോറുകളെ ബാധിക്കില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ സ്റ്റോറുകളിലൂടെ എല്ലാത്തരം ഉപഭോക്താക്കൾക്കും ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുമെന്നും ഇതിലൂടെ കമ്പനി വളർച്ച കെെവരിക്കുമെന്നും മാനേജ്മെന്റ് ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഉപഭോക്താക്കളുടെ സൌകര്യത്തിനായി ട്രെന്റ്  മറ്റ് ടാറ്റാ ഗ്രൂപ്പ് കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്
ടാറ്റാ കൺസ്യൂമർ ഉത്പന്നമായ  സ്റ്റാർബക്സ് ഔട്ട്ലെറ്റുകൾ വെസ്റ്റ് സ്റ്റോർ വഴി കമ്പനി വിൽക്കുന്നുണ്ട്.  സ്റ്റോറുകളുടെ വിശാലമായ ശൃംഖലയിൽ പുതുമയും വ്യത്യസ്ഥതയും കൊണ്ടുവരുന്നതിനായി കമ്പനി കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഇതിലൂടെ വിപണിയുടെ നിലവിലെ സഹചര്യങ്ങൾ വിലയിരുത്തുകയും ബിസിനസ്  കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനൊപ്പം ഓൺലെെൻ ഫ്ലാറ്റ് ഫോമുകളിലൂടെയുള്ള  വിൽപ്പനയിലും ട്രെന്റ് കൂടുതൽ ശ്രദ്ധേ കേന്ദ്രീകരിക്കുന്നുണ്ട്.  ഇതിലൂടെ എല്ലാ മേഖലയിലുമുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.ഇതിനാൽ തന്നെ കമ്പനിയുടെ ഭാവിയിലെ വളർച്ചാ സാധ്യതകൾ ചിന്തിക്കുന്നതിലൂം അപ്പുറമാണ്.  ട്രെന്റ് ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിൽ  ഓന്നാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. 

Post your comment

No comments to display

  Full name
  WhatsApp number
  Email address
  * By registering, you are agreeing to receive WhatsApp and email communication
  Upcoming Workshop
  Join our live Q&A session to learn more
  about investing in
  high-risk, high-return trading portfolios
  Automated Trading | Beginner friendly
  Free registration | 30 minutes
  Saturday, December 2nd, 2023
  5:30 AM - 6:00 AM

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023