നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി, തിരികെ കയറാൻ കാളകൾക്ക് ആകുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
IndusInd Bank: സെപറ്റംബർ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 60.4 ശതമാനം ഉയർന്ന് 1787 കോടി രൂപയായി.
Asian Paints: കമ്പനിയുടെ രണ്ടാം പാദഫലങ്ങൾ ഇന്ന് പുറത്തുവരും. വരുമാനം മികച്ച രീതിയിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ITC: കമ്പനിയുടെ രണ്ടാം പാദഫലങ്ങളും ഇന്ന് പുറത്തുവരും. വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17585 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 17610ൽ സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക അവിടെ നിന്നും താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 25 പോയിന്റുകൾക്ക് മുകളിലായി 17512 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40618 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഉച്ച വരെ താഴേക്ക് നീങ്ങി. പിന്നീട് വാങ്ങാൽ ഉണ്ടായേങ്കിലും വിൽപ്പന വീണ്ടും ശക്തമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 0.14 ശതമാനം മുകളിലായി 40373 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.9 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് , യൂറോപ്യൻ വിപണികൾ വശങ്ങളിലേക്ക് നീങ്ങി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവയും നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17390-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,350, 17,315, 17,240, 17,140 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,350, 17,315, 17,240, 17,140 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,150, 40,000, 39,740 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,500, 40,650, 40,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റി 17600ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 17.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഏഷ്യൻ വിപണികൾ താഴേക്ക് നീങ്ങുന്നത് കാണാം. ചൈനീസ് മാർക്കറ്റും മോശം സ്ഥിതിയിലാണ് കാണപ്പെടുന്നത്.
രൂപ ഇന്നലെ ഡോളറിന് എതിരെ എക്കാലത്തെയും താഴന്ന നില രേഖപ്പെടുത്തി. വരും ദിവസങ്ങളിലെ കറൻസി നീക്കം ശ്രദ്ധിക്കുക.
യുകെ സിപിഐ 10.1 ശതമാനമായി രേഖപ്പെടുത്തി. എന്നിരുന്നാലും യൂറോപ്യൻ വിപണി വശങ്ങളിലേക്കാണ് നീങ്ങിയത്.
ITC, Axis Bank, Asian Paints എന്നീ കമ്പനികളുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും.
ജർമനിയുടെ സിപിഐ ഇന്ന് പുറത്തുവരും. ശ്രദ്ധിക്കുക.
റിലയൻസ് രണ്ട് ദിവസമായി ശക്തമായ നീക്കം നടത്തുന്നു. ഓഹരി ഇന്ന് എങ്ങനെ നീങ്ങുമെന്ന് ശ്രദ്ധിക്കുക. 2423, 2515 എന്നത് സുപ്രധാന നിലകളാണ്.
17530 ബുള്ളുകൾക്ക് നിർണായകമായകുമെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ കരടികൾ ഇതിന് അനുവധിച്ചില്ല.
ഇവിടെ സൂചികയിൽ ചാഞ്ചാട്ടം ഉള്ളതായി കാണാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17450, താഴേക്ക് 17315 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display