ഇന്ത്യാമാർട്ടിനെ കടത്തിവെട്ടാനൊരുങ്ങി ജെഡി മാർട്ട്, ജസ്റ്റ് ഡയലിന്റെ നീക്കവും നിക്ഷേപ സാധ്യതകളും

Home
editorial
can-justdial-be-the-next-indiamart
undefined

1994ൽ മുംബെെ ആസ്ഥാനമായി  പ്രവർത്തനം ആരംഭിച്ച പ്രാദേശിക സെർച്ച് എഞ്ചിൻ കമ്പനിയാണ് ജസ്റ്റ് ഡയൽ. എന്നാൽ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി കമ്പനി ബി2ബി  ഇ-കോമേഴ്സ് രംഗത്തേക്കും കാലുവച്ചിരിക്കുകയാണ്. JD Mart എന്ന പേരിൽ ആരംഭിച്ച കമ്പനി നിലവിലെ ഇ-കോമേഴ്സ് കമ്പനികളായ IndiaMart, Udaan എന്നിവയ്ക്ക് ഒരു  വെല്ലുവിളിയാണ്. ജെഡി മാർട്ടിന്റെ സഹായത്തോടെ ഉപഭോക്താക്കൾക്ക് പുതിയ ഹോൾ സെയിൽ അനുഭവം നൽകുമെന്നും ജസ്റ്റ് ഡയൽ പറഞ്ഞു. ഗുണനിലവാരം ഏറിയ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

24×7 എന്ന തരത്തിൽ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുക എന്നതാണ്  ജെഡി മാർട്ടിന്റെ ലക്ഷ്യം. ഇതിൽ വിൽക്കപ്പെടുന്ന എല്ലാ ഉത്പന്നങ്ങളും പരിശോധിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നതിനാൽ ഉപഭോക്താക്കൾ പറ്റിക്കപ്പെടില്ല. ജസ്റ്റ് ഡയൽ മുഴുവൻ  ഉത്പ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിൽപ്പനക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ അവരുടെ ഉൽപ്പന്നങ്ങൾ മൊത്ത വിലയ്ക്ക് വിൽക്കാൻ കച്ചവടക്കാർക്ക് സാധിക്കും.

നിയമ പോരാട്ടം

ജെഡി മാർട്ട് 2020 അവസാന പകുതിയോടെ തങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പകർപ്പവകാശ ലംഘനം ആരോപിച്ച് ഇന്ത്യാമാർട്ട് ഡൽഹി ഹെെക്കോടതിയിൽ കേസ് നൽകിയതിനാൽ ഇതിന് സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ജെഡി മാർട്ടിന്റെ പ്രവർത്തനങ്ങൾക്ക് താത്ക്കാലികമായി തടയിടാൻ ഇന്ത്യാമാർട്ടിന് സാധിച്ചു.

അതേസമയം ഇന്ത്യാമാർട്ടിന്റെ പരാതികൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജെഡി മാർട്ട് തിരിച്ചടിച്ചു. തുടർന്ന് ഡൽഹി ഹെെക്കോടതി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 4-5 മാസത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ഫെബ്രുവരി അവസാനത്തോടെ ജെഡി മാർട്ട് തങ്ങളുടെ ബി2ബി ഇ-കൊമേഴ്സ് ബിസിനസ് ആരംഭിച്ചു.

സാമ്പത്തിക നില

സ്ഥിരമായി വളർച്ച രേഖപ്പെടുത്തുന്ന ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ജസ്റ്റ് ഡയൽ. 2012ന് ശേഷം ഇത് വരെ കമ്പനിയുടെ വരുമാനത്തിൽ യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. 2019 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 984 കോടി രൂപയായിരുന്നു. 2020ൽ അത് 1092 കോടി രൂപയായി ഉയർന്നു.  കമ്പനിയുടെ അറ്റാദായവും സമാനമായ രീതിയിൽ വർദ്ധിച്ച് വരികയാണ്. 2020 സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 25 ശതമാനം വർദ്ധിച്ച് 272 കോടി രൂപയായി. 2019ൽ ഇത് 206 കോടി രൂപയായിരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ  ഇ.പി.എസും വർദ്ധിച്ചു വരുന്നതായി കാണാം. 2017 സാമ്പത്തിക വർഷം 17.46 ആയിരുന്ന   ഇ.പി.എസ് 2020ൽ 42 ആയി ഉയർന്നു. ഇ.പി.എസ് എന്നാൽ ഒരു ഓഹരിയിൽ നിന്ന് നിക്ഷേപകന് എത്ര മാത്രം നേട്ടമുണ്ടാക്കാമെന്നതാണ് സൂചിപ്പിക്കുന്നത്. ഉയർന്ന ഇ.പി.എസ് നിക്ഷേപകർക്ക് നല്ലതാണ്.

കഴിഞ്ഞ 5 വർഷമായി കമ്പനിയുടെ ഡെബിറ്റ് ഇക്യൂറ്റി അനുപാതം 1.27 ശതമാനം മാത്രമാണ്. ഇത് വ്യാവസായ അനുപാതത്തേക്കാൾ 3.49 ശതമാനം  കുറവാണ്. അതേസമയം ജസ്റ്റ് ഡയലിന്റെ പ്രെമോർട്ടർമാർ കമ്പനിയിലെ തങ്ങളുടെ വിഹിതം 32 ശതമാനത്തിൽ നിന്നും 36 ശതമാനമായി ഉയർത്തി. പ്രെമോർട്ടർമാർ  അവരുടെ വിഹിതം ഉയർത്തുന്നത് വളരെ നല്ല  സൂചനയാണ്. പ്രെമോർട്ടർമാർ
അവരുടെ ബിസിനസിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നതിന്റെ തെളിവാണിത്.

ഇന്ത്യാമാർട്ടിന്റെ വിജയം

2019ലെ പ്രഥമ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ശേഷം ഇന്ത്യാമാർട്ട്  നിക്ഷേപകർക്ക് വൻ നേട്ടമാണ് നേടികൊടുത്തിട്ടുള്ളത്. 973 രൂപയായിരുന്നു ഇന്ത്യാമാർട്ടിന്റെ ഐ.പി.ഒ വില. 1,180 രൂപയ്ക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരി  അതേ ദിവസം 1,302 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ചു. 300 രൂപയ്ക്ക് മുകളിൽ നേട്ടമാണ് ഓഹരിക്ക് പുറത്ത് നിക്ഷേപകർക്ക് അന്ന് ലഭിച്ചത്. ഇപ്പോൾ 8000 രൂപക്ക് മൂകളിലാണ് ഇന്ത്യാമാർട്ട് ഓഹരികൾ വിപണിയിൽ വ്യാപാരം നടത്തുന്നത്. ഒരു നിക്ഷേപകൻ ഒന്നര വർഷത്തോളം ഒരു ഓഹരി കെെവശം വച്ചിരുന്നേൽ അത് 7000 രൂപയ്ക്ക് പുറത്ത് നേട്ടമുണ്ടാക്കി നൽകുമായിരുന്നു. കഴിഞ്ഞ മാസം ഓഹരി  9950 വരെ പോയിരുന്നു.
നിങ്ങൾക്ക് ഇന്ത്യാമാർട്ടിന്റെ കുതിച്ചുകയറ്റത്തിന്റെ ഭാഗമാകാൻ സാധിച്ചിരുന്നോ ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. 

നിഗമനം 

വരും വർഷങ്ങളിൽ ഇന്ത്യാമാർട്ടിനെ പോലെ തന്നെ ജെഡി മാർട്ടും ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് ഏവരും കരുതുന്നത്.
വർഷങ്ങളായി ബിസിനസ് രംഗത്ത് നിലനിൽക്കുന്നതിനാൽ ജസ്റ്റ് ഡയലിന് ശക്തമായ ഉപഭോക്ത അടിത്തറയാണുള്ളത്. ജസ്റ്റ് ഡയലിന്റെ ഉപഭോക്താക്കളിൽ നിന്നും ജെഡി മാർട്ടിന് പ്രയോജനം ലഭിച്ചേക്കാം.

ഇത് കമ്പനിയുടെ വെബ് പോർട്ടൽ ശൃംഖല കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായകരമാകും. ഇത് ഇന്ത്യാമാർട്ടിന് തിരിച്ചടിയായേക്കും. വരും കാലങ്ങളിൽ ബി2ബി ഇ-കൊമേഴേസ് വിപണിക്ക് ഉയർന്ന സാധ്യതകളാണുള്ളത്. ജെഡി മാർട്ട് വെെകാതെ തന്നെ ജനങ്ങളെ ആകർഷിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. വലിയ നേട്ടങ്ങൾ കെെവരിക്കാനും കമ്പനിക്ക് സാധിച്ചേക്കും. ഇന്ത്യയിലെ  ബി2ബി ഇ-കൊമേഴേസ് വിപണിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ജെഡി മാർട്ട് ഇന്ത്യാമാർട്ട് എന്നിവയിൽ ആരാണ് മുന്നേറുക?  നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്താണെന്ന് കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

  Honeykomb by BHIVE,
  19th Main Road,
  HSR Sector 3,
  Karnataka - 560102

  linkedIntwitterinstagramyoutube
  Crafted by Traders 🔥© marketfeed 2023