തകർന്നടിഞ്ഞ് വിപണി; നിഫ്റ്റിക്ക് വീണ്ടും 18000 നഷ്ടമായി, പി.എസ്.യു ബാങ്ക് 6 % ഇടിഞ്ഞു  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
brutal sell off nifty closes below 18k psu bank down 6 post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 17977 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18000 നഷ്ടപ്പെടുത്തി താഴേക്ക് വീണു. ദിവസത്തെ താഴ്ന്ന നിലയായ 17779 രേഖപ്പെടുത്തിയ സൂചിക നഷ്ടത്തിൽ തന്നെ അടച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 320 പോയിന്റുകൾ/1.77 ശതമാനം താഴെയായി 17806 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41951 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41950 എന്ന പ്രധാന സപ്പോർട്ട് നഷ്ടപ്പെടുത്തി താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 740 പോയിന്റുകൾ/ 1.75 ശതമാനം താഴെയായി 41668 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18675 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 18620ൽ അനേകം തവണ സപ്പോർട്ട് രേഖപ്പെടുത്തി. എങ്കിലും സൂചിക നഷ്ടത്തിൽ അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 263 പോയിന്റുകൾ/ 1.39 ശതമാനം താഴെയായി 18595 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty PSU Bank (-6%), Nifty Metal (-4.4%), Nifty realty (-3.4%), Nifty Media (-5%) എന്നിവ കുത്തനെ ഇടിഞ്ഞു. Nifty Bank -1.7%), Nifty Auto (-2.5%), Nifty FMCG (-1.7%), Nifty IT (-1.8%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

Adani Ports (-7.3%), Adani Ent (-5.8%) എന്നീ ഓഹരികൾ കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

HindCopper (-6.8%), Hindalco (-5.7%), Vedanta (-5.5%), SAIL (-5%), National Aluminum (-5%), Tata Steel (-5%) എല്ലാ നിഫ്റ്റി മെറ്റൽ ഓഹരികളും നഷ്ടത്തിൽ അടച്ചു.

Bank of India (-6.9%), Maharashtra Bank (-9.5%), Canara Bank (-6.5%), Central Bank (-9.9%), IOB (-14.6%), PNB (-7.5%), UCO Bank (-9.9%), Union Bank (-11.2%) എന്നീ പി.എസ്.യു ഓഹരികൾ നഷ്ടത്തിൽ അടച്ചു. SBI (-3.2%) ഓഹരിയും കൂപ്പുകുത്തി. 

സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി വളങ്ങൾക്ക് വേണ്ടി ഇന്ത്യ കുറച്ച് മാത്രമെ ചെലവാക്കുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ NFL (-9.4%), FACT (-9.2%), RCF (-.6%), Chambal Fert (-6.6%), Madras Fert(-9.4%) ഓഹരി നഷ്ടത്തിൽ അടച്ചു.Landmark Cars ഓഹരി ഇന്ന് വിപണിയിൽ 471 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു.

പ്രൊമോട്ടർ 3.96 കോടി ഓഹരി പണയംവെച്ചതിന് പിന്നാലെ GMR Airports (-5.5%) ഓഹരി നഷ്ടത്തിൽ അടച്ചു.

കൊവിഡ് രൂക്ഷമാകുന്നതിനെ തുടർന്ന് Inox (-6.3%), PVR (-5.5%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്നലെ നമ്മൾ പറഞ്ഞത് പോലെ തന്നെ ആഗോള വിപണികൾ ഇടിഞ്ഞതിന് പിന്നാലെ വിപണി കുടുതൽ താഴേക്ക് വീണു.

വിൽപ്പന സമ്മർദ്ദം അവസാനിച്ചതായി തോന്നുന്നില്ല. കുറഞ്ഞത് രണ്ട് തവണയെങ്കിലും വിപണി ഇനിയും ഇടിഞ്ഞേക്കും. അങ്ങനെയെങ്കിൽ 17500-600 എന്ന സപ്പോർട്ട് ചിലപ്പോൾ നിഫ്റ്റിക്ക് നഷ്ടമായേക്കും. ബാങ്ക് നിഫ്റ്റിക്ക് 39000, ഫിൻനിഫ്റ്റിക്ക് 18200 എന്നിവ നഷ്ടമായേക്കും. ഇത് ഒരു വീണ്ടെടുക്കൽ മേഖലയായി കണക്കാക്കരുത്. പകരം പെട്ടെന്നുള്ള ഒരു സപ്പോർട്ട് ആയി മാത്രം കാണുക.

എഫ്.എം.സി.ജി മേഖലയിലും വിൽപ്പന നടക്കുന്നതായി കാണാം. ഇതിന് അർത്ഥം കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങാതെ എല്ലാവരും പണം കൈയിൽ കരുതുന്നതായി കാണാം.

നിഫ്റ്റി സപ്പോർട്ട് ട്രെൻഡ് ലൈനിന് താഴേക്ക് വീണു. സൂചിക ഇപ്പോൾ 100 ദിവസത്തെ ഇഎംഎ പരീക്ഷിക്കുകയാണ്.

റിലയൻസ് ഓഹരി 2470-2480 എന്നിവിടെ സപ്പോർട്ട് എടുത്തി.

1808 താഴെ വ്യാപാരം അവസാനിപ്പിച്ചാൽ കൊട്ടക് ബാങ്കിൽ കൂടുതൽ വിൽപ്പന ഉണ്ടായേക്കാം.

സാന്റായെ പോലെ ചുവപ്പിൽ മുങ്ങി നിൽക്കുകയാണ് വിപണി. ഏവർക്കും ക്രിസ്മസ് ആശംസകൾ.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023