ബോറിംഗ് എക്സ്പെയറി; 18400, 42500 എന്നിവ മറികടക്കാൻ ആകാതെ ബുള്ളുകൾ  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
boring-expiry-and-thrilling-end-strong-resistance-above-18400-and-42500-post-market-analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് ഡൌണിൽ 18358 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. എന്നാൽ മൂന്ന് മണിക്ക് ശേഷം വിപണി പെട്ടെന്ന് താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 65 പോയിന്റുകൾ/0.36 ശതമാനം മുകളിലായി 18342 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42399 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനമുള്ള നീക്കമാണ് ഇന്ന് കാഴ്ചവെച്ചത്. എന്നാൽ എക്കാലത്തെയും ഉയർന്ന നില മറികടന്നതിന് പിന്നാലെ സൂചിക വളരെ പെട്ടെന്ന് തന്നെ ലാഭമെടുപ്പിന് വിധേയമായി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 42458 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 19079 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി മുകളിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സൂചിക സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 71 പോയിന്റുകൾ/ 0.37 ശതമാനം താഴെയായി 19077 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 


ഏറെയും മേഖലാ സൂചികകൾ ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Auto (-1.3%), Nifty IT (-0.90%), Nifty Media (-1%), Nifty PSU Bank (+0.79%)
എന്നിവ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Tata Consumer Products (+2.1%) ഓഹരി ബ്രേക്ക് ഔട്ടിനുള്ള സൂചനകൾ നൽകിയതായി കാണാം. ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Titan (-2.3%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ജാഗ്വാർ ലാൻഡ് റോവറിന്റെ സിഇഒ തിയറി ബൊല്ലോർ കമ്പനിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ Tata Motors (-2.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

സോഫ്റ്റ് ബാങ്ക് 1700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതിന് പിന്നാലെ Paytm (-10.2%) കുത്തനെ താഴേക്ക് വീണു.

Equitas Small Finance Bank (+5.3%) ഓഹരി ഇന്ന് ശക്തമായ നീക്കം കാഴ്ചവെച്ചു.

ഇന്നലെ ഐപിഒ വിലയ്ക്ക് മുകളിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ IRFC (+3.5%)  ഓഹരി ഇന്നും നേട്ടത്തിൽ അടച്ചു.

ഗോൾഡ്മാൻ സാച്ച്സ് ഫണ്ട് 17 ലക്ഷം ഓഹരികൾ വാങ്ങിയതിന് പിന്നാലെ Bikaji Foods (+1.2%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഇന്ന് സൂചിക വളരെ ശാന്തമായാണ് നീങ്ങിയത്. എന്നാൽ അവസാനത്തെ 3 മണിയോടെ സൂചിക കുത്തനെ താഴേക്ക് വീണു. ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.

നിഫ്റ്റിയിൽ 18400 മറികടന്നാൽ മാത്രമെ ശക്തമായ നീക്കം പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളു. അല്ലാത്തിടത്തോളം സൂചിക അസ്ഥിരമായി തുടർന്നേക്കാം.

ബാങ്ക് നിഫ്റ്റിയിൽ ഇപ്പോൾ 42500-600 എന്നിവ മാത്രമാണ് പ്രതിബന്ധമായിട്ടുള്ളത്.

വരും ദിവസങ്ങളിൽ ഐസിഐസിഐ ബാങ്ക് ശക്തമായ നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കാം. ഓഹരി 922ന് അടുത്തായി നിൽക്കുകയാണ്. ഓഹരി നിശ്ചിത റേഞ്ചിനുള്ളിൽ തന്നെ നിൽക്കാനും സാധ്യതയുണ്ട്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023