കാളയോട്ടത്തിന് ഒരുങ്ങി ബാങ്ക് നിഫ്റ്റി? നിർണായകമായി 40000 - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Dreamfolks Services: ഐപിഒക്ക് ശേഷം ഓഹരി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. ഉയർന്ന ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tata Motors: ഉൽപ്പന്ന പോർട്ട്‌ഫോളിയോ നവീകരിക്കുന്നതിനും യുക്തിസഹമാക്കുന്നതിനും ക്ലീനർ പവർട്രെയിനുകൾ അവതരിപ്പിക്കുന്നതിനുമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
NTPC: 925 കോടി രൂപയ്ക്ക് 600-മെഗാവാട്ട് ഝബുവ പവർ പ്ലാന്റ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഫ്പാറ്റായി 17551 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കത്തിക്കയറിയിരുന്നു. ആഗോള വിപണികൾ നെഗറ്റീവ് ആയി കാണപ്പെട്ടെങ്കിലും ഇന്ത്യൻ വിപണി ശക്തമായ നിലകൊണ്ടു. 17680ന് അടുത്തായി സൂചിക പ്രതിബന്ധം നേരിട്ടെങ്കിലും അവസാനം 126 പോയിന്റുകൾക്ക് മുകളിലായി 17665 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39434 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. എങ്കിലും 39434 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 385 പോയിന്റുകൾക്ക് മുകളിലായി 39850 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അടച്ചു.
നിഫ്റ്റി ഐടി 0.33 ശതമാനം ഉയർന്നു.
യുഎസ് വിപണി അവധി ആയിരുന്നു. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,700-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,620, 17,550, 17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,690, 17,780, 17,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,650, 39,350, 39,240 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,860, 40,000, 40,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
18000, 17700 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500, 17600 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 19.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. ലേബർ ഡേ ആയതിനാൽ തന്നെ യുഎസ് വിപണി അവധി ആയിരുന്നു. നിക്കി സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമാണെന്ന് കാണാം. ഫ്ലാറ്റ് ആയി തുറന്നതിന് ശേഷം മുന്നേറ്റം നടത്തുന്നത് വിപണിക്ക് നല്ലതാകും. പ്രതേകിച്ചും ബാങ്ക് നിഫ്റ്റിക്ക് ഇത് ആവശ്യമാണ്. കാരണം 40000 മറികടക്കാൻ സൂചികയ്ക്ക് ആയാൽ അത് വലിയ ഒരു റാലിക്ക് കാരണമായേക്കും.
എഫ്.ഐഐസ് ഓഹരികൾ ഇന്നലെയും വിറ്റഴിച്ചതായി കാണാം. എന്നിരുന്നാലും നെറ്റ് സെൽ വാല്യു വളരെ കുറവാണ്. വിപണിയിലെ കാളയോട്ടം നിലനിർത്താൻ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സഹായം കൂടിയെ തീരു.
ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ വാതകം വിതരണം ചെയ്തുകൊണ്ട് വില പരിധിക്ക് മറുപടി നൽകുമെന്ന് റഷ്യയുടെ ഊർജ്ജ മന്ത്രി പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ രാജ്യങ്ങൾ എല്ലാം തന്നെ വൻ പ്രതിസന്ധിയിൽ ആയേക്കും. അവർ ഇതിനോട് അകം തന്നെ ഊർജ്ജ പ്രതിസന്ധി നേരിട്ടു വരികയാണ്.
രാജ്യത്തെ പണപ്പെരുപ്പം രണ്ടാം പകുതിയിൽ കുറയുമെന്നും അടുത്ത അഞ്ച് വർഷത്തിനുള്ള പ്രതീക്ഷിക്കുന്ന ബാൻഡിലേക്ക് എത്തുമെന്നും ആർബിഐ ഗവർണർ ശക്തികാന്താ ദാസ് പറഞ്ഞു. ബാങ്കിംഗ് മേഖലയിലെ ഓഹരി വിറ്റഴിക്കലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
നിഫ്റ്റിയിൽ താഴേക്ക് 17,620 മുകളിലേക്ക് 17,700 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display