നഷ്ടത്തിൽ മുങ്ങി ആഗോള വിപണികൾ, സൂചിക വീണ്ടും ഇടിയുമോ? - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
bloodbath-consolidation-or-further-fall-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Teclos: 5ജി സ്‌പെക്‌ട്രം ലേലവുമായി ബന്ധപ്പെട്ട പ്രീ-ബിഡ് കോൺഫറൻസ് ജൂൺ 20ന് നടത്തുന്നതിന് കമ്പനി നോട്ടീസ് നൽകി

Wipro: എഐ, മെഷീൻ ലേണിംഗ് എന്നിവ വികസിപ്പിക്കുന്നതിനും സ്കെയിൽ ചെയ്യുന്നതിനുമായി ഇറോസ് ഇൻവെസ്റ്റ്‌മെന്റുമായി ഐടി കമ്പനി കരാറിൽ ഒപ്പുവച്ചു.

Dr Reddy's Laboratories: ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ കമ്പനിയുടെ 5 ശതമാനം ഓഹരി എൽഐസി വർദ്ധിപ്പിച്ചു.

Grasim Industries: 2022 ഓഗസ്റ്റ് 15 മുതൽ പവൻ ജെയിനെ അടുത്ത ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

Nuvoco Vistas: മിറേ അസറ്റ് മ്യൂച്വൽ ഫണ്ട് കമ്പനിയുടെ 6.5 ലക്ഷം ഓഹരികൾ കൂടി വാങ്ങി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15843 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ  താഴേക്ക് വീണു. എല്ലാ പ്രധാന നിലകളും തകർത്ത് താഴേക്ക് കൂപ്പുകുത്തിയ സൂചിക നഷ്ടത്തിൽ അടച്ചു. തുടർന്ന് 332 പോയിന്റുകൾക്ക് താഴെയായി 15360 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 33677 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 33,120 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയ സൂചിക വീണ്ടും താഴേക്ക് വീണിരുന്നു. തുടർന്ന് 722 പോയിന്റുകൾ/ 2.17 ശതമാനം താഴെയായി 32617 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2.4 ശതമാനം ഇടിഞ്ഞു.

യൂഎസ് വിപണി സാമ്പത്തിക മാന്ദ്യത്തെ ഭയന്ന് കുത്തനെ താഴേക്ക് വീണു. യൂറോപ്പ്യൻ വിപണിയും ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 

യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,330 ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,315, 15,250, 15,175 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,460, 15,580, 15,630 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 32,500, 32,170, 32,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 32,870, 33,000, 33,120 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 22.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,900  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഫെഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിപണിയുടെ പ്രതികരണം ഒരു ദിവസം മാത്രമെ നിലനിന്നുള്ളു. യുഎസ് വിപണിയിൽ ഇന്നലെ എന്ത് നടന്നുവെന്ന് നോക്കുക. കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണി കുത്തനെ താഴേക്ക് വീണിരുന്നു. പണപ്പെരുപ്പം സംബന്ധിച്ച ഭയവും പലിശ നിരക്ക് വർദ്ധനവുമാണ് വിപണിയെ താഴേക്ക് വലിച്ചത്.

നിഫ്റ്റി 52 ആഴ്ചയിലെ താഴ്ന്ന നിലതകർത്ത് കൊണ്ട് അസ്ഥിരമായി നിൽക്കുകയാണ്. ഇവിടെ നിന്നും സൂചിക വീണ്ടും ഇടിയുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

ചാഞ്ചാട്ടം അതിന്റെ ഉയർന്ന നിലയിലാണുള്ളത്. വിക്സ് 5 മിനിറ്റ് കാൻഡിലിൽ തന്നെ നഷ്ടത്തിൽ നിന്നും ലാഭത്തിലേക്ക് കയറി.

ക്രൂഡ് ഓയിൽ വില 120 ഡോളറിന് താഴേക്ക് വീണു എന്നത് മാത്രമാണ് ഏക പോസിറ്റീവ് വാർത്ത. എന്നാൽ വിപണിയിൽ മറ്റു ആശങ്കകൾ നിലനിൽക്കുന്നതിനാൽ തന്നെ ഇവ പിന്തുണ നൽകിയേക്കില്ല.

നിഫ്റ്റിയിൽ താഴേക്ക് 15250 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023