ബ്ലാക്ക്റോക്ക്; ലോകത്തെ ഏറ്റവും വലിയ അസ്റ്റ് മാനേജ്മെന്റ് കമ്പനി ഉണ്ടായത് എങ്ങനെ എന്ന് അറിയാം

Home
editorial
blackrock-the-worlds-largest-asset-manager
undefined

ജർമ്മനിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ഏകദേശം $3.6 ട്രില്യൺ ആണ്, ഇന്ത്യയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും ~$2.7 ട്രില്യൺ വീതമാണ്. ഈ മൂന്ന് രാജ്യങ്ങളുടെയും ജിഡിപി ഒന്നിച്ച് ചേർത്താൽ പോലും, ബ്ലാക്ക് റോക്കിന്റെ മൊത്തം ആസ്തികൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ (എയുഎം) കുറവായിരിക്കും. കമ്പനി വളരെ വലുതാണ്, ജെപി മോർഗൻ, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, ഡച്ച് ബാങ്ക്, കൂടാതെ ഇന്ത്യയുടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയുൾപ്പെടെ ലോകത്തിലെ ചില വമ്പൻ ബാങ്കുകളിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ബ്ലാക്ക് റോക്ക്.  ബ്ലാക്ക് റോക്ക് എന്ന സ്ഥാപനത്തെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ബ്ലാക്ക് റോക്ക്

ബ്ലാക്ക് റോക്ക് ആരംഭിക്കുന്നതിന് മുമ്പ്, ലോറൻസ് ഡഗ്ലസ് ഫിങ്ക് വാൾസ്ട്രീറ്റിൽ സജീവ പങ്കാളിയായിരുന്നു. മോർട്ട്ഗേജ്-ബാക്ക്ഡ് സെക്യൂരിറ്റികളിലുള്ള (എംബിഎസ്) അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം 1980-കളുടെ തുടക്കത്തിൽ തന്റെ നിക്ഷേപ കമ്പനിയായ ഫസ്റ്റ് ബോസ്റ്റണിനെ   1 ബില്യൺ ഡോളറിന്റെ ലാഭത്തിലെത്തിച്ചിരുന്നു.  മോർട്ട്ഗേജ്-ബാക്ക്ഡ് സെക്യൂരിറ്റി എന്നത് ഭവന വായ്പകളുടെ ശേഖരമാണ്. നിക്ഷേപ സ്ഥാപനം ഈ വായ്പകൾ സമാഹരിച്ച് നിക്ഷേപകർക്ക് വിൽക്കുന്നു, അവർ ഒരു ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമായി സ്ഥിര വരുമാനം നൽകുന്നു. കൂടാതെ, പുതിയ വായ്പകൾക്കായി സമന്വയിപ്പിക്കാൻ കഴിയുന്ന അവരുടെ ക്രെഡിറ്റ് തുക ബാങ്കുകൾക്ക് വളരെ നേരത്തെ തന്നെ ലഭിക്കും. എന്നാൽ 1986-ൽ പലിശ നിരക്കുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതോടെ 100 മില്യൺ ഡോളർ നഷ്ടത്തിലേക്ക് ഇത് നയിച്ചു, ഇത് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടാനും കാരണമായി.

1988-ൽ, ഫിങ്കും 7 സഹസ്ഥാപകരും ചേർന്ന് കൊണ്ട് ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പിന്റെ പിന്തുണയോടെ ബ്ലാക്ക് റോക്ക് സ്ഥാപിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ സ്ഥാപനപരമായ ക്ലയന്റുകളുടെ ഒരു നിക്ഷേപ, ഉപദേശക സ്ഥാപനമായാണ് ഇത് ആരംഭിച്ചത്. തുടക്കത്തിൽ, അവരുടെ മാതൃ കമ്പനിയായ ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് കമ്പനിയിലേക്ക് പ്രവർത്തന മൂലധനമായി വെറും 5 മില്യൺ ഡോളർ മാത്രമാണ് നിക്ഷേപിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 2.7 ബില്യൺ ഡോളർ എഎംയു സൃഷ്ടിക്കാൻ ബ്ലാക്ക് റോക്കിന് സാധിച്ചു. 1994-ൽ, മാതൃ കമ്പനി ബ്ലാക്ക് റോക്കിൽ നിന്ന് പുറത്തുകടന്നു. അതേ വർഷം തന്നെ ബ്ലാക്ക്‌റോക്ക് പൊതു വിപണിയിൽ ലിസ്റ്റ് ചെയ്തു. 

ബ്ലാക്ക് റോക്കിന്റെ നിക്ഷേപ യാത്ര

ബ്ലാക്‌റോക്കിന്റെ എഎംയു തുടക്കം മുതൽ എക്‌സ്‌പോണൻഷ്യൽ വളർച്ചയാണ് കൈവരിച്ചത്. 1989-ലെ 2.7 ബില്യൺ ഡോളറിൽ നിന്ന് 1999-ഓടെ എഎംയു 165 ബില്യൺ ഡോളറായി ഉയർന്നു. വിവിധ സാമ്പത്തിക സേവന ദാതാക്കളെയും കമ്പനി ഏറ്റെടുത്തു.

2004 – മെറ്റ്‌ലൈഫിൽ നിന്ന് സ്റ്റേറ്റ് സ്ട്രീറ്റ് റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഹോൾഡിംഗ് കമ്പനി ഏറ്റെടുത്തു. എസ്എസ്ആർഎം ആസ്തികളിൽ പ്രധാനമായും മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടുന്നു.

2006 – മെറിൽ ലിഞ്ച് ഇൻവെസ്റ്റ്‌മെന്റ് മാനേജർമാരുമായി ലയിച്ചു.

2009 – ഐ ഷെയേഴസ് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ബിസിനസ് ഉൾപ്പെടുന്ന ആഗോള നിക്ഷേപക യൂണിറ്റ് ബാർക്ലേസ് വിറ്റു.

ബ്ലാക്ക് റോക്കിന് യുഎസ് സർക്കാരുമായി ശക്തമായ ബന്ധമാണുള്ളത്. 2008ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ അസറ്റ് മാനേജ്‌മെന്റ് കമ്പനി  സർക്കാർ ഏജൻസികളെ സഹായിച്ചിരുന്നു. നിലവിൽ ബ്ലാക്ക് റോക്കിലെ സീനിയർ മാനേജ്‌മെന്റിനും വൈറ്റ് ഹൗസിൽ ഉയർന്ന സ്വാധീനമാണുള്ളത്. ഈ ബന്ധം കമ്പനിക്ക് ഫെഡറൽ റിസർവിലും അതുപോലെ പ്രധാന നയങ്ങളിലും ഗവൺമെന്റും എടുക്കുന്ന തീരുമാനങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ ധാരണ നൽകാൻ സഹായിക്കും.

നിക്ഷേപ ഉപദേശക ഫീസിൽ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ 70 ശതമാനത്തിലധികവും ലഭിക്കുന്നത്. കൂടാതെ, അവർ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) കൈകാര്യം ചെയ്യുന്നു, ഇതിലൂടെ അവർ ഒരു നിശ്ചിത കമ്മീഷൻ ഈടാക്കുന്നു.  ബ്ലാക്ക്‌റോക്കിന്റെ പോർട്ട്‌ഫോളിയോയിൽ മിക്കവാറും എല്ലാ S&P 500 കമ്പനികളും ഉണ്ടെന്നത് ശ്രദ്ധേയമാണ്. മൊത്തത്തിൽ കമ്പനിയുടെ ആഗോള പോർട്ട്‌ഫോളിയോയിൽ 5,454 പോസിഷനുകളാണുള്ളത്, അതിൽ മികച്ച അഞ്ച് ഓഹരികൾ മൊത്തം പോർട്ട്‌ഫോളിയോയുടെ 13.2 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

ALADDIN 

അസറ്റ്, ലയബിലിറ്റി, ഡെറ്റ്, ഡെറിവേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് നെറ്റ്‌വർക്ക് (ALADDIN) വിപണികളിൽ ശ്രദ്ധ പുലർത്തുകയും $20 ട്രില്യൺ മൂല്യമുള്ള ആസ്തികൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. പ്രധാന നിക്ഷേപങ്ങളും റിസ്ക് മാനേജ്മെന്റ് തീരുമാനങ്ങളും എടുക്കുന്നതിൽ അലാഡിൻ ബ്ലാക്ക് റോക്കിനെയും മറ്റ് ക്ലയന്റുകളേയും സഹായിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള സാഹചര്യങ്ങളെ ട്രാക്ക് ചെയ്യുകയും അത് അവരുടെ പോർട്ട്‌ഫോളിയോയ്ക്ക് ഉണ്ടാക്കുന്ന അപകടസാധ്യത കണക്കാക്കുകയും ചെയ്യുന്നു. 

ഇന്ത്യയിലെ ബ്ലാക്ക് റോക്കിന്റെ സാന്നിധ്യം

2006-ൽ ഈ കമ്പനി ഇന്ത്യയ്‌ക്കായി ഒരു സമർപ്പിത ഫണ്ട് ആരംഭിച്ചു. നിലവിൽ, ഫണ്ട് 73 ശതമാനവും ലാർജ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നു. പേടിഎമ്മിന്റെ 18,000 കോടി രൂപയുടെ ഭീമമായ ഐപിഒയ്ക്ക് ശേഷം, നിലവിലുള്ള ആങ്കർ നിക്ഷേപകർ പുറത്തുപോയതിന് പിന്നാലെ ബ്ലാക്ക് റോക്ക് കമ്പനിയുടെ ഓഹരികൾ വാങ്ങിയതായി കാണാം.

ബ്ലാക്ക്‌റോക്കിന്റെ സമീപകാല നിക്ഷേപ തീമുകൾ പരിസ്ഥിതി, സാമൂഹിക, ഭരണ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടാറ്റ പവറിന്റെ ഗ്രീൻ ബിസിനസിൽ എഎംസി 5,600 കോടി രൂപ വരെ നിക്ഷേപിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ടാറ്റ ഗ്രൂപ്പും ബ്ലാക്ക് റോക്കും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

ബ്ലാക്ക്‌റോക്ക് വലിയ രീതിയിൽ വളർന്നു കഴിഞ്ഞു. കമ്പനിക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രധാന ബിസിനസുകളിൽ നിയന്ത്രണവും സ്വാധീനവുമുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു തടസ്സമായി കണക്കാക്കാനും കൂട്ടായ നടപടി സ്വീകരിക്കാനും എല്ലാ സിഇഒമാർക്കും ചെയർമാൻ കത്ത് അയച്ചത് ബ്ലാക്ക് റോക്കിന് എത്രത്തോളം സ്വാധീനമുണ്ടെന്ന്  ചൂണ്ടി കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തുകൊണ്ട് എഎംസി വിവിധ സർക്കാരുകൾക്ക് ശക്തമായ പിന്തുണ നൽകി വരുന്നു. 

Post your comment

No comments to display

    Full name
    WhatsApp number
    Email address
    * By registering, you are agreeing to receive WhatsApp and email communication
    Upcoming Workshop
    Join our live Q&A session to learn more
    about investing in
    high-risk, high-return trading portfolios
    Automated Trading | Beginner friendly
    Free registration | 30 minutes
    Saturday, December 9th, 2023
    5:30 AM - 6:00 AM

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023