Market
ബെയറിഷ് എൻഗൽഫിംഗ് കാൻഡിലുമായി ബാങ്ക് നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഡിസംബർ പാദത്തിൽ Tata Motors-ന്റെ അറ്റാദായം 285 കോടി രൂപയായി. Nazara Technologies-ന്റെ അറ്റാദായം 76 ശതമാനം ഉയർന്ന് 18 കോടി രൂപയായി. Rail Vikas Nigam-ന് റെയിൽവേയിൽ നിന്ന് 38.4 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

Key takeaways
- Tata Motors-ന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 285 കോടി രൂപയായി, മുൻവർഷം 1516 കോടി രൂപ നഷ്ടമായിരുന്നു.
- Nazara Technologies-ന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 76 ശതമാനം ഉയർന്ന് 18 കോടി രൂപയും വരുമാനം 69 ശതമാനം ഉയർന്ന് 315 കോടി രൂപയുമായി.
- Rail Vikas Nigam-ന് റെയിൽവേയിൽ നിന്ന് 38.4 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
- നിഫ്റ്റി 18118 എന്ന നിലയിലും ബാങ്ക് നിഫ്റ്റി 42733 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
- ബാങ്ക് നിഫ്റ്റിയിൽ ഒരു ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെട്ടു.
പ്രധാനതലക്കെട്ടുകൾ
Tata Motors: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 285 കോടി രൂപയായി മാറി. പോയവർഷം നഷ്ടം 1516 കോടി രൂപയായിരുന്നു.
Nazara Technologies: ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 76 ശതമാനം ഉയർന്ന് 18 കോടി രൂപയായി. വരുമാനം 69 ശതമാനം ഉയർന്ന്ന 315 കോടി രൂപയായി.
Rail Vikas Nigam: കമ്പനിക്ക് റെയിൽവേയിൽ നിന്ന് 38.4 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 18185 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം മുകളിലേക്ക് കയറിയെങ്കിലും 18200ന് അടുത്തായി സമ്മർദ്ദം രേകഖപ്പെടുത്തി. തുടർന്ന് ഫ്ലാറ്റായി 18118 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
43026 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണെങ്കിലും 42650ൽ സപ്പോർട്ട് രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾക്ക് താഴെയായി 42733 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.8 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി, യൂറോപ്യൻ വിപണി കയറിയിറങ്ങി അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിൽ കാണപ്പെട്ടു.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ താഴ്ന്ന നിലയിൽ കാണപ്പെടുന്നു.
SGX NIFTY 18170-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,085, 18,025, 17,945 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,125,18,165, 18,230 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,650, 42,500, 42,290 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,500, 42,880, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 18,840, 18,760, 18,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,890, 18,940, 19,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18100ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 18100ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 43000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 42500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 800 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1100 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13.7 ആയി കാണപ്പെടുന്നു.
നിഫ്റ്റി ഇന്നലെ ഫ്ലാറ്റായാണ് വ്യാപാരം നടത്തിയത്. സൂചിക ഓപ്പണിംഗിന് ശേഷം നേരിയ തോതിൽ ബെയറിഷായി നിന്നിരുന്നു. ഈ നീക്കം തുടരുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.
ബാങ്ക് നിഫ്റ്റിയിലേക്ക് നോക്കിയാൽ അവിടെ ഒരു ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ വന്നതായി കാണാം. ട്രെൻഡ് ലൈൻമറികടക്കുന്നത് ഏത് വിധേയനെയും നിർത്തലാക്കാൻ ബെയേഴ്സ് ശ്രമിച്ചിരുന്നു. സൂചിക ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീഴുമോ?
ഡൌ ജോൺസ് വീണ്ടും പ്രതിബന്ധം നേരിട്ട് വരുന്നതായി കാണാം. റിസൾട്ട് സീസൺ ഐടി ഓഹരികൾക്ക് പിന്തുണ നൽകി.
18,085 എന്നത് നിഫ്റ്റിയുടെ നേരത്തെയുള്ള സ്വിംഗ് ലോയാണ്. അതിനാൽ തന്നെ ഇത് നിലനിർത്താൻ ബുൾസ് ശ്രമിക്കും. 18,150-18,200 എന്ന നിലശ്രദ്ധിക്കുക.
യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക കണക്കുകൾ ഇന്നലെ പുറത്തുവന്നിരുന്നു, ഇത് വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കില്ല.
വ്യക്തമായ ദിശമനസിലാക്കിയിട്ട് മാത്രം വ്യാപാരം നടത്തുക.
നിഫ്റ്റിയിൽ മുകളിലേക്ക് 18175 താഴേക്ക് 18085 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Frequently asked questions
ഡിസംബർ പാദത്തിൽ Tata Motors-ന്റെ അറ്റാദായം എത്രയായിരുന്നു?
ഡിസംബർ പാദത്തിൽ Tata Motors-ന്റെ അറ്റാദായം 285 കോടി രൂപയായിരുന്നു.
Nazara Technologies-ന്റെ ഡിസംബർ പാദത്തിലെ അറ്റാദായം എത്ര ശതമാനം ഉയർന്നു?
Nazara Technologies-ന്റെ ഡിസംബർ പാദത്തിലെ അറ്റാദായം 76 ശതമാനം ഉയർന്നു.
Rail Vikas Nigam-ന് റെയിൽവേയിൽ നിന്ന് എത്ര രൂപയുടെ ഓർഡർ ലഭിച്ചു?
Rail Vikas Nigam-ന് റെയിൽവേയിൽ നിന്ന് 38.4 കോടി രൂപയുടെ ഓർഡർ ലഭിച്ചു.
Written by
Amal M PrashanthRelated reads

എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട്
സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ ഇന്ത്യൻ വിപണിയുടെ പ്രീമാർക്കറ്റ് റിപ്പോർട്ട്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി നിലകളും പ്രധാന കമ്പനി വാർത്തകളും അറിയുക.

നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞു? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
നിഫ്റ്റിയിൽ ഹാമ്മർ പാറ്റേൺ രൂപപ്പെട്ടു, വിൽപ്പന സമ്മർദ്ദം ഒഴിഞ്ഞോ? ഇന്നത്തെ വിപണി വിശകലനം, പ്രധാന ഓഹരികളുടെ പ്രകടനം, ആഗോള വിപണികളുടെ സ്വാധീനം എന്നിവ അറിയുക.

നഷ്ടത്തിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി- പ്രീമാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ നിഫ്റ്റി പ്രീമാർക്കറ്റ് റിപ്പോർട്ട്: SGX NIFTY നഷ്ടത്തിൽ, യുഎസ്, യൂറോപ്യൻ, ഏഷ്യൻ വിപണികൾ താഴോട്ട്. പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലകൾ അറിയുക.
Find what’s wrong with your money.
Join 2.4M+ Indians spotting the leaks in their finances, and fixing them, on the marketfeed app.
Get the appJoin 2.4M+ Indians · Free · 2 min